Wednesday 06 October 2021 12:53 PM IST : By Devi G.L

ചിക്കന്‍ പീര, ഇതുണ്ടെങ്കിൽ ചോറിനു വേറെ കറി വേണ്ട!

chgickenpeeeer

250 ഗ്രാം ചിക്കൻ എല്ലില്ലാതെ ഉപ്പും മഞ്ഞൾപ്പൊ‍ടിയും കുരുമുളകുപൊടിയും ചേർത്തു വേവിച്ചു പിച്ചിയെടുക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി, കടുക്, പെരുംജീരകം, കറുവാപ്പട്ട എന്നിവയിട്ടു പൊട്ടിച്ചശേഷം 100 ഗ്രാം ചുവന്നുള്ളി അരിഞ്ഞത്, ഒരു സ്പൂൺ വീതം വെളുത്തുള്ളിയും ഇഞ്ചിയും അരിഞ്ഞത്, രണ്ടു പച്ചമുളക് എന്നിവ ചേർത്തു വഴറ്റുക. നന്നായി വഴന്നശേഷം ചിക്കൻ ചേർത്തിളക്കുക. ഒരു കപ്പ് തേങ്ങ ചുരണ്ടിയതും ചേര്‍ത്തിളക്കി പാകത്തിനു കുരുമുളകുപൊടിയും കറിമസാലപ്പൊടിയും തൂവി ചിക്കി വാങ്ങുക.

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes