Monday 06 September 2021 11:13 AM IST : By Bobina Thomas

ഇതുണ്ടെങ്കില്‍ ചോറു തീരുന്ന വഴി അറിയില്ല, തയാറാക്കാം രുചികരമായ കോവല്‍ ഇല തോരന്‍!

ilathoran

കോവല്‍ ഇല തോരന്‍

20 ഇളം കോവലില പൊടിയായി അരിഞ്ഞ്, കാല്‍ ചെറിയ സ്പൂണ്‍ വീതം കുരുമുളകുപൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, അരക്കപ്പ് തേങ്ങ ചുരണ്ടിയത് എന്നിവ ചേര്‍ത്തു തിരുമ്മി യോജിപ്പിക്കുക.

ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം ഒരു തണ്ടു കറിവേപ്പില, രണ്ടു വറ്റല്‍മുളക്, നാല്  അല്ലി വെളുത്തുള്ളി ചതച്ചത് എന്നിവ ചേര്‍ത്തു മൂപ്പുക്കുക.

ഇതിലേക്കു കോവല്‍ ഇല മിശ്രിതം ചേര്‍ത്ത് അല്‍പം വെള്ളം തളിച്ചിളക്കി വേവിക്കുക.

Tags:
  • Lunch Recipes
  • Vegetarian Recipes
  • Easy Recipes
  • Pachakam