Friday 30 August 2019 02:53 PM IST : By സ്വന്തം ലേഖകൻ

ഉണക്കമുന്തിരി നാരങ്ങ ഈന്തപ്പഴം അച്ചാർ

pickle55677787 റെസിപ്പി: ലിസി കുഞ്ചാക്കോ, തിരുവനന്തപുരം.

ഇത്തവണത്തെ ഓണത്തിന് ഒരു സ്‌പെഷ്യൽ അച്ചാറായാലോ? ഉണക്കമുന്തിരിയും നാരങ്ങയും ഈന്തപ്പഴവുമെല്ലാം ചേർന്ന നല്ല രസികൻ അച്ചാർ വീട്ടിൽ തയാറാക്കാം.  

ചേരുവകൾ 

1. നാരങ്ങ – 10

2. ഉപ്പ് – പാകത്തിന്

3. എള്ളെണ്ണ – പാകത്തിന്

4. ഉണക്കമുന്തിരി – 100 ഗ്രാം

5. ഇഞ്ചി – രണ്ടു വലിയ കഷണം, അരിഞ്ഞത്

വെളുത്തുള്ളി – രണ്ടു കുടം, അരിഞ്ഞത്

കറിവേപ്പില – ഒരു തണ്ട്

6. ഈന്തപ്പഴം – 250 ഗ്രാം

7. കടുക് – അര ചെറിയ സ്പൂൺ

8. കശ്മീരി മുളകുപൊടി – നാലു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

ഉലുവാപ്പൊടി – കാൽ ചെറിയ സ്പൂൺ

കായംപൊടി – അര ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ നാരങ്ങ ആവിയിൽ വേവിക്കുക. പൊട്ടിപ്പോകരുത്. ചൂടാറുമ്പോൾ   ഓരോ ന്നും നാലായി മുറിച്ച് ഉപ്പു പുരട്ടി എട്ടു മണിക്കൂർ വയ്ക്കണം.

∙ പാനിൽ എണ്ണ ചൂടാക്കി ഉണക്കമുന്തിരി വറുത്തു കോരണം. 

∙ ഇതേ എണ്ണയിൽ അഞ്ചാമത്തെ ചേരുവ യഥാക്രമം വറുത്തു കോരുക. ഇതു മിക്സിയിൽ തരുതരുപ്പായി പൊടിച്ചു വയ്ക്കണം. 

∙ ഈ എണ്ണയിൽ തന്നെ  ഈന്തപ്പഴം നാലായി മുറിച്ചത് വഴറ്റുക.

∙ മറ്റൊരു പാനിൽ എണ്ണ ചൂടാക്കി കടുകു പൊട്ടിക്കുക. തീ കുറച്ചു വച്ച ശേഷം എട്ടാമത്തെ ചേരുവ ചേർത്തിളക്കണം. 

∙ നാരങ്ങയും ചേർത്തിളക്കി പൊടിച്ചു വച്ച കൂട്ടും ഉണക്കമുന്തിരിയും ഈന്തപ്പഴവും ചേർത്ത് ഇളക്കി വാങ്ങാം.

റെസിപ്പി: ലിസി കുഞ്ചാക്കോ, തിരുവനന്തപുരം.

Tags:
  • Easy Recipes