Thursday 14 November 2019 01:04 PM IST

ആറു മാസം വരെ മുലപ്പാല്‍ മാത്രം മതി; കുഞ്ഞിന് പോഷണമുറപ്പാക്കാൻ അമ്മമാർ ചെയ്യേണ്ടത്!

Roopa Thayabji

Sub Editor

mother-baby-food5576

ഭക്ഷണകാര്യത്തിൽ ആറുപേർക്ക് നൂറ് അഭിപ്രായമാണ്. കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഇത് ഇരുനൂറോ അഞ്ഞൂറോ ആകുമെന്നു പറഞ്ഞാ  ലും അതിശയോക്തിയില്ല. അത്രമാത്രം ഉപദേശങ്ങളാകും ചുറ്റുമുള്ളവരിൽ  നിന്നു മാതാപിതാക്കൾക്ക് കിട്ടുക. ഇതൊക്കെ കേട്ട് മക്കളെ മിടുക്കരാക്കാനും ബുദ്ധി കൂട്ടാനുമൊക്കെ ഏതു വിഭവവും പരീക്ഷിക്കും ചിലർ. മക്കളുടെ ആ ഹാരകാര്യത്തിൽ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് പത്തിൽ പത്തു മാർക്കും നേടാം.

ഗർഭസ്ഥശിശു ആയിരിക്കുമ്പോൾ മുതൽ കൗമാരത്തിലേക്കു കടക്കുന്നതു വരെയുള്ള കാലഘട്ടത്തിൽ കുഞ്ഞിന് പോഷണമുറപ്പാക്കാൻ അമ്മമാർ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചാണ് വരും പേജുകളിൽ. ഇതു സംബന്ധിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നത് ഡയറ്റീഷനും പോഷകാഹാര വിദഗ്ധയുമായ ഡോ. അനിതാ മോഹനും  മാഹി ജനറൽ ഹോസ്പിറ്റലിലെ കൺസൽറ്റന്റ് പീഡിയാട്രീഷൻ ഡോ. എം. മുരളീധരനും കോട്ടയം ഗവ. മെഡിക്കൽ കോളജ്  ഗൈനക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസറായ ഡോ. റാണി ലക്ഷ്മിയുമാണ്.

ഒൻപതു മാസവും അതിനു ശേഷവും

ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തിന് ഗർഭിണിയാകും മുൻപേ കരുതൽ വേണോ ?

ഗർഭസ്ഥ ശിശുവിന്റെ വളർച്ചയ്ക്കും ആരോഗ്യത്തിനും വേണ്ടി നേരത്തേ തന്നെ പ്ലാനിങ് തുടങ്ങണം. ഗർഭധാരണത്തിനു മുൻപേ ഇരുമ്പ്, കാത്സ്യം, പ്രോട്ടീൻ തുടങ്ങിയവ ശരീരത്തിൽ സംഭരിക്കണം. ഇതിനായി ഫോളിക് ആസിഡ്, ഒമേഗ 3 ഫാറ്റി ആസിഡ്, വൈറ്റമിൻ ബി എന്നിവ കഴിക്കണം. പഞ്ചസാര, കൊഴുപ്പ്, ഉപ്പ് എന്നിവ കുറഞ്ഞ അളവിൽ ദിവസവും വേണം. എന്നും കുറഞ്ഞത് 10 ഗ്ലാസ് വെള്ളം കുടിക്കാനും ഓർക്കുക.

ഗർഭിണി രണ്ടാൾക്കുള്ള ഭക്ഷണം കഴിക്കണോ ?

ഇതിൽ പകുതിയേ സത്യമുള്ളൂ. ഇരട്ടി ഭക്ഷണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അളവല്ല, മറിച്ച് ഇരട്ടി പോഷണമെന്നാണ്. ഗർഭത്തിന്റെ ആദ്യഘട്ടത്തിൽ ഒരു ദിവസം 85 കാലറി അധികമായി ആവശ്യമുണ്ട്. രണ്ടാംഘട്ടത്തിൽ ഇത് 285 കാലറിയും മൂന്നാം ഘട്ടത്തിൽ 475 കാലറിയുമാകും. ഗർഭകാലത്ത് ആറു മുതൽ 10 കിലോ വരെ ഭാരം കൂടണം. ശരിയായ ക്രമത്തിൽ ശരീരഭാരം കൂടുന്നത് പോഷണനിലവാരത്തെ സൂചിപ്പിക്കുന്നു.

ഗർഭസ്ഥശിശുവിന്റെ അസ്ഥി വളർച്ചയ്ക്കു വേണ്ടി കാത്സ്യം അടങ്ങിയ ആഹാരം കഴിക്കണം. പാൽ, പനീർ, ചീസ്, ഇലക്കറികൾ എന്നിവ ശീലമാക്കാം. അയൺ ധാരാളമടങ്ങിയ ചുവന്ന മാംസവും ഇലക്കറികളും കഴിക്കാം. പച്ചിലക്കറിക  ളിൽ നിന്ന്, പ്രധാനമായും സ്പിനാച്ചിൽ നിന്നാണ് ഫോളിക് ആസിഡ് ധാരാളമായി ലഭിക്കുന്നത്. കുഞ്ഞിന്റെ തലച്ചോറിന്റെയും നാഡികളുടെയും വികാസത്തിന് ഇത് അത്യാവശ്യമാണ്. ഗർഭകാലത്ത് 47 ശതമാനവും പാലൂട്ടുന്ന കാലത്ത് 80 ശതമാനവും അധികം അയഡിൻ ശരീരത്തിനു വേണം. അയഡിൻ അടങ്ങിയ ഉപ്പാണ് ഇതിനുള്ള വഴി. കുഞ്ഞിന്റെ തലച്ചോറിന്റെ വികാസത്തിനും കാഴ്ചയ്ക്കും വേണ്ട പോഷകമാണ് ഒമേഗ 3 ഫാറ്റി ആസിഡ്. മത്തി, അയല പോലുള്ള മീനുകളിൽ നിന്നും ഫ്ലാക്സ് സീഡിൽ നിന്നും ഇത് അമ്മയ്ക്കു കിട്ടും.

സസ്യാഹാരപ്രിയർക്ക് മാംസാഹാരത്തിന്റെ കുറവു നികത്താൻ പയർ പരിപ്പു വർഗങ്ങളും കശുവണ്ടിപ്പരിപ്പും തവിടു നീക്കാത്ത ധാന്യങ്ങളും കഴിക്കാം.  

കുഞ്ഞിന് ജനിച്ചയുടനേ തേൻ, സ്വർണം എന്നിവ തൊട്ടു കൊടുക്കാറുണ്ടല്ലോ ?

തീർത്തും അനാരോഗ്യകരമാണിത്. ആറുമാസം വരെ കുഞ്ഞിനു വെള്ളം പോലും അധികമായി വേണ്ട. ജനിച്ചയുടനേ സ്വർണവും തേനും നാവിൽ തേക്കുന്നത് ശരിയല്ല. ഇത് അ  ണുബാധ പോലുള്ള അസ്വസ്ഥതകളുണ്ടാക്കാം.

പ്രസവിച്ച് എത്ര സമയത്തിനുള്ളിൽ പാലൂട്ടാം ?

സാധാരണ പ്രസവമാണെങ്കില്‍ കുഞ്ഞിനെ അമ്മയെ ഏല്‍പിച്ചാലുടന്‍ മുലയൂട്ടാം. സിസേറിയനാണെങ്കില്‍ അമ്മയുടെ മ യക്കം വിട്ടുണര്‍ന്നയുടന്‍ മുലപ്പാൽ കൊടുക്കാം. എങ്കിലും നാ ലു മണിക്കൂറിനുള്ളിൽ എന്നാണ് കണക്ക്.

ആദ്യത്തെ മഞ്ഞപ്പാൽ പിഴിഞ്ഞു കളയണോ ?

ആദ്യത്തെ രണ്ടുമൂന്നു ദിവസം ഊറിവരുന്ന മഞ്ഞനിറത്തിലുള്ള പാലിനെ ‘കൊളസ്ട്രം’ എന്നാണ് വിളിക്കുക. കുഞ്ഞിന് ഏറ്റവും ആവശ്യമുള്ള ആദ്യത്തെ പ്രതിരോധ മരുന്നാണിത്. ഇതു പിഴിഞ്ഞു കളയരുതെന്നു മാത്രമല്ല പരമാവധി കുഞ്ഞിനെ കുടിപ്പിക്കുകയും വേണം. അവശ്യപോഷകങ്ങളും പ്രതിരോധ ഘടകങ്ങളും നിറഞ്ഞതാണിത്.

ആദ്യ ദിവസം പാൽ തികയാതെ വന്നാലോ ?

ആദ്യത്തെ ദിവസങ്ങളിൽ കുഞ്ഞിന് വളരെ കുറച്ചു പാലേ വേണ്ടൂ. അമ്മയുടെ ഗർഭാശയത്തിൽ നിന്ന് നിറയെ ജലാം ശത്തോടെ പുറത്തു വരുന്നതിനാലാണിത്. ആദ്യ ദിവസങ്ങളിൽ കാര്യമായി പാലുണ്ടാകില്ലെന്നു കരുതി തിളപ്പിച്ചാറിയ വെള്ളമോ മറ്റോ കുഞ്ഞിന് കൊടുക്കേണ്ട കാര്യമില്ല. കുഞ്ഞ് പാൽ വലിച്ചുകുടിച്ചു തുടങ്ങുമ്പോൾ അതിനനുസരിച്ച് അമ്മയ്ക്ക് പാൽ ഉണ്ടാകും. രണ്ടു സ്തനങ്ങളും മാറിമാറി കുഞ്ഞിനെ കുടിപ്പിച്ചു കൊണ്ടിരിക്കണം. ജനിച്ച് ആദ്യദിവസങ്ങളില്‍ കുഞ്ഞിന്റെ ശരീരഭാരം കുറയുന്നത് സ്വാഭാവികമാണ്. ഒന്നു കുറഞ്ഞ ശേഷം പത്താം ദിവസം ജനനസമയത്തെ തൂക്കം വീണ്ടുമെത്തും. പിന്നീട് ക്രമമായി തൂക്കം കൂടിക്കൊള്ളും.

ചൂടുകാലത്ത് മുലപ്പാല്‍ നേര്‍ത്തിരുന്നാലും വേറേ വെള്ളം കൊടുക്കേണ്ടതില്ല. വെള്ളം വേറെ കൊടുക്കുമ്പോൾ പാലു കുടിക്കാനുള്ള താല്‍പര്യം കുറയും. ആദ്യ ആറുമാസം മുലപ്പാല്‍ അല്ലാതെ ഒന്നും കുഞ്ഞിന് ആവശ്യമില്ല. അസുഖങ്ങള്‍ ഉള്ളപ്പോഴും കുഞ്ഞിനെ നന്നായി മുലയൂട്ടണം.

ഒരു ദിവസം എത്ര തവണ മുലയൂട്ടണം ?

ആദ്യദിവസങ്ങളിൽ പാലുണ്ടെങ്കിലും ഇല്ലെങ്കിലും ഇടയ്ക്കിടെ പാൽ കുടിപ്പിക്കണം. ഒരിക്കല്‍ പാലൂട്ടിയാല്‍ രണ്ടുമണി  ക്കൂറെങ്കിലും കഴിഞ്ഞേ പാല്‍ നിറയൂ. മൂന്നുനാലു മണിക്കൂര്‍ ഇടവിട്ട് കുഞ്ഞിനെ പാലൂട്ടിയാല്‍ മതി. ഈ സമയം കൃത്യമാ യി പാലിക്കാനായി ഉറങ്ങുന്ന കുഞ്ഞിനെ ഉണര്‍ത്തി പാലൂട്ടേണ്ട കാര്യമില്ല. മൂന്നു മാസം പ്രായമായാൽ രാത്രി 10–11 മണിയോടെ പാലു കൊടുത്താൽ രാവിലെ വരെ കുഞ്ഞ് ഉറങ്ങിക്കോളും. പിന്നെ, രാവിലെ പാൽ കൊടുത്താൽ മതി.

അമ്മയ്ക്ക് അധികഭക്ഷണം വേണോ?

അമ്മ കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചാണ് മുലപ്പാൽ മാത്രം കുടിക്കുന്ന കുഞ്ഞിന്റെ ആരോഗ്യം. അതിനാൽ അമ്മ ന ല്ല പോഷകഗുണമുള്ള ഭക്ഷണം കഴിക്കണം. അല്ലെങ്കിലും കുഞ്ഞിനു പാല്‍ കിട്ടുമെങ്കിലും അമ്മയ്ക്ക് ക്ഷീണമുണ്ടാകും. ഓ രോ ദിവസവും അമ്മയുടെ ഭക്ഷണത്തില്‍ 600 കിലോ കാലറി അധികം ഉണ്ടാകണം. ആവശ്യത്തിന് ഇരുമ്പും കാത്സ്യവും പ്രോട്ടീനും വൈറ്റമിനുകളും ആഹാരത്തിൽ അടങ്ങിയിരിക്കണം. കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും ഇത് അത്യാവശ്യമാണ്.

ജോലിക്കാരായ അമ്മമാർക്ക് കുഞ്ഞിനെ പാലൂട്ടാനാകാതെ വന്നാൽ എന്തുചെയ്യും ?

രാവിലെ നന്നായി പാലൂട്ടുക, ഉച്ചയ്ക്കു വീട്ടിലെത്താൻ പറ്റുമെങ്കില്‍ അപ്പോഴും, പിന്നെ വൈകിട്ടും. മുലപ്പാല്‍ പിഴിഞ്ഞെടുത്ത് സൂക്ഷിച്ചുവച്ചാൽ സാധാരണ താപനിലയിൽ എട്ടുമണിക്കൂര്‍ വരെ കേടുകൂടാതിരിക്കും. കുഞ്ഞിനു വിശക്കുമ്പോൾ സ്പൂൺ ഉപയോഗിച്ച് പാൽ കോരിക്കൊടുത്താൽ മതി.

കുഞ്ഞിന് കുപ്പിപ്പാൽ കൊടുക്കാമോ ?

മുലപ്പാലിനൊപ്പം കുപ്പിപ്പാൽ കൊടുക്കുകയേ വേണ്ട. മുല      പ്പാലും കുപ്പിപ്പാലും കുടിക്കുന്ന കുഞ്ഞിന് ‘നിപ്പിള്‍ കണ്‍ഫ്യൂഷന്‍’ വരാം. മുലക്കണ്ണ് വായിലാക്കി നന്നായി വലിച്ചുകുടിച്ചാലേ മുലപ്പാൽ കിട്ടൂ. കുപ്പിപ്പാലാണെങ്കിൽ ഇറ്റുവരുന്ന പാല്‍ കുടിച്ചിറക്കിയാൽ മാത്രം മതി. അപ്പോൾ കുഞ്ഞിന് താരതമ്യേന അധ്വാനം കുറവുള്ള കുപ്പിപ്പാലിനോട് താൽപര്യം കൂടുകയും മുലകുടി കുറയുകയും ചെയ്യും. അപ്പോൾ മുലപ്പാലും കുറയും.

കുഞ്ഞിന് പാൽ മതിയാകുന്നുണ്ടാകുമോ ?

ആവശ്യത്തിനു പാൽ കുടിച്ചുകഴിഞ്ഞാൽ കുട്ടി സ്വമേധയാ പാലുകുടി നിർത്തുകയോ ഉറങ്ങുകയോ ചെയ്യും. കുഞ്ഞുങ്ങ ൾ ദിവസം ആറു തവണയെങ്കിലും  മൂത്രമൊഴിക്കുന്നുണ്ടെങ്കി ൽ വേണ്ടത്ര പാൽ കിട്ടുന്നുണ്ടെന്നാണ് അര്‍ഥം.

എപ്പോഴാണ് ബേബിഫൂഡ് കൊടുക്കേണ്ടത് ?

കുഞ്ഞിനാവശ്യമുള്ള പോഷകങ്ങളും ഊർജവുമെല്ലാം മുലപ്പാലിൽ നിന്നുതന്നെ കിട്ടും. കൂടുതലായി വേണ്ടിവരിക ഇരുമ്പുസത്ത് മാത്രമാണ്. അതിന് മുത്താറി (റാഗി) കൊടുത്താൽ മതി. ഓരോ ദിവസത്തേക്കും വേണ്ട റാഗി കുതിർത്ത് മിക്സിയിലരച്ച് നേർത്ത തുണിയിലൂടെ അരിച്ചെടുത്താണ് കുറുക്കുണ്ടാക്കുക. ബേബി ഫൂഡ് കൊടുക്കുന്നതിനേക്കാൾ ഏറ്റവും നല്ലത് വീട്ടിലുണ്ടാക്കുന്ന ഇത്തരം ഭക്ഷണം കൊടുക്കുന്നതാണ്. ആദ്യമായി കൊടുക്കുമ്പോള്‍ കട്ടി കുറച്ചു വേണം കുറുക്ക് തയാറാക്കാൻ, ക്രമേണ കട്ടി കൂട്ടാം. എല്ലാ ദിവസവും കുഞ്ഞ് നന്നായി കഴിക്കണമെന്നില്ല. രുചികള്‍ അറിഞ്ഞുവരുമ്പോൾ അവർ താനേ കഴിച്ചുതുടങ്ങും.

ചോറ് മിക്സിയിൽ അരച്ചു കൊടുക്കണോ ?

ചോറ് മാത്രമല്ല, ഒരു ഭക്ഷണസാധനവും കുഞ്ഞിന് അരച്ചു കൊടുക്കേണ്ടതില്ല. ചോറും വേവിച്ച പച്ചക്കറിയും പ്രാതലിനുണ്ടാക്കുന്ന പലഹാരങ്ങൾ എല്ലാം തന്നെ കൈകൊണ്ട് ഉടച്ച് കുഞ്ഞിന് നല്‍കാം. മിക്സിയിലടിച്ച ഭക്ഷണം ശീലിപ്പിച്ചാല്‍ കുഞ്ഞ് ചവയ്ക്കാന്‍ പഠിക്കില്ലെന്നു മാത്രമല്ല, പല്ലു വന്നശേഷം കട്ടിയാഹാരം കൊടുത്താലും ഛര്‍ദ്ദിച്ചേക്കും.

മറ്റു ഭക്ഷണങ്ങള്‍ എപ്പോൾ കൊടുക്കാം ?

ആറാം മാസം മുതൽ പഴച്ചാറുകൾ പരിചയപ്പെടുത്താം. നീരു പിഴിഞ്ഞെടുക്കാവുന്ന പഴങ്ങൾ കൊടുക്കാം. റാഗി, ഉണക്കി പൊടിച്ച ഏത്തക്കായ എന്നിവ കുറുക്കി നൽകാം, വേവിച്ചുടച്ച പയറുപരിപ്പ് വർഗങ്ങളും കിഴങ്ങുവർഗങ്ങളും കൊടുക്കാം. ഒമ്പതാം മാസം മുതൽ ചവച്ചു കഴിക്കാൻ പറ്റുന്ന മൃദുവായ ആഹാരങ്ങൾ കൊടുക്കാം. ഇഡ്ഡലി, ദോശ, അപ്പം തുടങ്ങിയവയൊക്കെ കൈകൊണ്ട് ഉടച്ച് കുഞ്ഞിന് കൊടുക്കാം. ഏ തു ഭക്ഷണവും ചെറിയ അളവിൽ ഒന്നുരണ്ടു ദിവസം കൊടുത്ത് മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ല എന്നു ഉറപ്പാക്കിയിട്ടേ കൂടിയ അളവിൽ നൽകാവൂ.

മീനും ഇറച്ചിയും പരിചയപ്പെടുത്തണോ ?

ഒരു വയസ്സുവരെ കുഞ്ഞിന് സസ്യാഹാരങ്ങൾ മാത്രം കൊടു ക്കുന്നതാണ് നല്ലത്. പിന്നീട് ആദ്യം മുട്ടയുടെ മഞ്ഞക്കരു കൊടുക്കാം. മറ്റു പ്രശ്നങ്ങളില്ലെങ്കിൽ മുട്ടവെള്ള നൽകാം. മത്സ്യം, മാംസം  എന്നിവ നല്‍കുമ്പോൾ കുഞ്ഞിന് അലര്‍ജിയില്ലെന്ന് ഉ റപ്പു വരുത്തണം. ഓരോ പുതിയ രുചി പരിചയപ്പെടുത്തുമ്പോഴും രണ്ടാഴ്ചയെങ്കിലും കുഞ്ഞിനെ നിരീക്ഷിക്കണം. പ്രശ്നങ്ങളൊന്നും ഇല്ലെങ്കിലേ അടുത്ത രുചി പരിചയപ്പെടുത്താവൂ.

കറി വച്ച മീനും  ഇറച്ചിയും പച്ചക്കറികളുമൊക്കെ എരിവു മാറ്റാനായി കഴുകി കൊടുക്കേണ്ടതില്ല. കുഞ്ഞിനു വേണ്ടി എ രിവു കുറച്ച് പാകം ചെയ്യുകയോ, അധികം എരിവു ചേർക്കുന്നതിനു മുൻപ് കുറച്ചു മാറ്റി വയ്ക്കുകയോ ചെയ്യാം. എല്ലാ രുചിയും പരിചയിച്ചാലേ മുതിർന്നാലും എല്ലാ ഭക്ഷണവും  കഴിക്കൂ.

ഒരു വയസ്സുവരെ കുഞ്ഞിന്റെ വളർച്ചാനിരക്ക് വളരെ കൂടുതലാണ്. ജനനസമയത്ത് മൂന്നു കിലോ ഉണ്ടായിരുന്ന കുട്ടി ആറാം മാസത്തിൽ ആറു കിലോയും ഒരു വയസ്സിൽ ഒമ്പത്– പത്ത് കിലോയും തൂക്കം വയ്ക്കും. കുട്ടിക്ക് മതിയായ പോഷണം ലഭിക്കുന്നതിന്റെ ലക്ഷണമാണിത്.

കുഞ്ഞ് ഇടയ്ക്കിടെ ഛർദിക്കുന്നതും മലവിസർജനം നടത്തുന്നതും ഭക്ഷണത്തിലെ പ്രശ്നമാണോ ?

പാൽ കുടിച്ചുകഴിഞ്ഞാൽ തികട്ടി വരുന്നത് സ്വാഭാവികമാണ്, ആദ്യദിവസങ്ങളിൽ ഇത് കൂടുതലാകും. പാൽ കൊടുത്തു കഴിഞ്ഞ് പുറത്തുതട്ടി ഗ്യാസ് കളഞ്ഞാൽ ഛർദി മാറും. എന്നാൽ ഛർദിയിൽ പച്ചനിറം കാണുക, രക്തം കലരുക, വയർ വീർക്കുക തുടങ്ങിയവ ഗൗരവമായി പരിഗണിക്കണം.

ജനിച്ച് ആദ്യദിവസങ്ങളിൽ എട്ടു– പത്തു തവണ വരെ കുഞ്ഞ് മലവിസർജനം നടത്താം. ആദ്യത്തെ കറുത്ത മലം മാറി മഞ്ഞ നിറമാകുന്നതുവരെ ദ്രവരൂപത്തിൽ അൽപാൽപമായി പോകുന്നത് സ്വാഭാവികമാണ്. കുറച്ചു കഴിയുമ്പോൾ രണ്ടോ മൂന്നോ ദിവസം കൂടിയേ മലം പോകുന്നുള്ളൂ എന്ന ഘട്ടവും വരാം. ഇതിനും മരുന്നു വേണ്ട. നാലു ദിവസമായിട്ടും മലം പോകുന്നില്ലെങ്കിൽ ഡോക്ടറെ കാണിക്കണം.

ആറുമാസം വരെ മുലപ്പാൽ തന്നെ മതിയോ ?

ആറുമാസം വരെ മുലപ്പാല്‍ മാത്രം മതിയാകും കുഞ്ഞിന്. ആറുമാസം കഴിഞ്ഞാല്‍ കാച്ചിക്കുറുക്കിയ ഭക്ഷണം (Semi solid) കൊടുത്തു തുടങ്ങാം. ഇവയ്ക്കൊപ്പം രണ്ടു വയസ്സുവരെ മുലപ്പാലും കൊടുക്കണം. കുട്ടിയുടെ ബുദ്ധിവികാസത്തിന് സഹായിക്കുന്ന പ്രോട്ടീനും അമിനോ ആസിഡുമെല്ലാം മുലപ്പാലിലേയുള്ളൂ. പാല്‍ കുറഞ്ഞു വരുമ്പോള്‍ കുഞ്ഞ് സ്വയം പാലുകുടി നിര്‍ത്തിക്കോളും.

വേണ്ടത്ര മുലപ്പാലില്ലാത്ത അപൂർവം സന്ദർഭങ്ങളില്‍ ഡോക്ടറുടെ നിർദേശപ്രകാരം മറ്റു ഭക്ഷണമോ പൊടികളോ കുഞ്ഞിനു കൊടുക്കാം. മൃഗങ്ങളുടെ പാല്‍ ഒരു വയസ്സു വരെയെങ്കിലും കൊടുക്കാതിരിക്കുന്നതാണ് നല്ലത്, ഇവയിലെ അനിമല്‍ പ്രോട്ടീൻ ദഹിപ്പിക്കാന്‍ കുഞ്ഞിനു കഴിയണമെന്നില്ല. ഇതു മൂലം പലതരം അസ്വസ്ഥതകളും അസുഖങ്ങളും കുഞ്ഞിനുണ്ടാകാം. സോയാപാൽ കൊടുക്കാം.  നേരത്തെ മറ്റു ഭക്ഷണം നല്‍കിത്തുടങ്ങേണ്ട നിര്‍ബന്ധിത അവസ്ഥയാണെങ്കിൽ മാത്രമേ കുഞ്ഞിനു ആറു മാസത്തിനു മുൻപ് മറ്റു ഭക്ഷണം കൊടുത്തു തുടങ്ങാവൂ.

കുറുക്കുകളിൽ വേണം വൈവിധ്യം

ഒരു ധാന്യം കൊണ്ടുള്ള കുറുക്ക് വേണം കുഞ്ഞിന് ആദ്യം നൽകാൻ. റാഗി ചതച്ചു തെളിയെടുത്ത് അൽപം ശര്‍ക്കര ചേര്‍ത്ത് കാച്ചിയെടുത്തു നൽകിയാൽ വിശപ്പും മാറും, ആവശ്യത്തിനു കാത്സ്യവും ഇരുമ്പും കിട്ടുകയും ചെയ്യും. രണ്ടാഴ്ച ഇടവേള എടുത്ത ശേഷം അടുത്ത വിഭവം പരിചയപ്പെടുത്താം. കിഴങ്ങു വർഗങ്ങളിലെ അന്നജം കുഞ്ഞിന് നല്ലതാണ്. മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്, കാരറ്റ് എന്നിവ വേവിച്ചുടച്ച് നല്‍കാം. വേണമെങ്കില്‍ ഇവ പച്ചക്കറികളോ ചെറുപയറോ ചേര്‍ത്തു വേവിക്കാം. ഒന്നിലധികം ധാന്യങ്ങളുള്ള കുറുക്ക് അതിനു ശേഷം പരിചയപ്പെടുത്തിയാൽ മതി.

കുഞ്ഞിന് ഭാരക്കുറവുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ മാത്രം കുറുക്കിൽ രണ്ടുതുള്ളി നെയ്യ് ചേര്‍ക്കാം. മധുരത്തിന് ശര്‍ക്കരയോ കല്‍ക്കണ്ടമോ മതി. അൽപം കശുവണ്ടിപ്പരിപ്പ്, നിലക്കടല എന്നിവ പൊടിച്ചത് ആ ഴ്ചയില്‍ ഒന്നോ രണ്ടോ ത വണ കുറുക്കിൽ ചേര്‍ക്കാം.

വീട്ടിലുണ്ടായ പഴങ്ങള്‍ കൈ കൊണ്ടുടച്ച് കുഞ്ഞിനു നൽകാം. മിക്സിയില്‍ അരച്ചുകൊടുക്കുന്നതിനേക്കാൾ കുഞ്ഞിന് ത നതു രുചി കിട്ടുന്നത് ഇങ്ങനെ ചവച്ചു കഴിക്കുമ്പോഴാണ്. ഒരു ദിവസത്തേക്കുള്ള കുറുക്ക് ഒന്നിച്ചു തയാറാക്കി ഇടയ്ക്കിടെ കൊടുക്കുന്ന രീതി ശരിയല്ല. സമയാസമയത്ത് പാകം ചെയ്തെടുക്കുന്ന ഭക്ഷണം ഇളം ചൂടോടെ നൽകുന്നതാണ് നല്ലത്. ഇടനേരങ്ങളില്‍ പഴങ്ങള്‍ ഉടച്ചതോ ഉരുളക്കിഴങ്ങോ നേന്ത്രപ്പഴമോ പുഴുങ്ങിയുടച്ചതോ നല്‍കാം.

Tags:
  • Mummy and Me
  • Baby Care
  • Parenting Tips