വേദനാസംഹാരിയായി മാത്രമല്ല ഹൃദ്രോഗം തടയാനും ആസ്പിരിൻ ഉപയോഗിക്കുന്നു. പക്ഷേ, സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ആസ്മയുള്ളവരിൽ ചില ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. വൃക്കരോഗം, കരൾ രോഗം എന്നിവ ഉള്ളവരും ആസ്പിരിൻ ഉപയോഗത്തിൽ ശ്രദ്ധിക്കണം. ആസ്പിരിൻ ഉപയോഗം അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നതിനാൽ വെറും വയറ്റിൽ കഴിക്കരുത്.
ഇങ്ങനെ ആസ്പിരിനെക്കുറിച്ച് അറിയേണ്ട എല്ലാ കാര്യങ്ങളും വിശദമാക്കുകയാണ് തിരുവനന്തപുരം മെഡി. കോളജിലെ ക്ലിനിക്കൽ ഫാർമസി വിഭാഗം റിട്ട. ചീഫ് & ഹെഡ്, ഡോ. കെ ജി രവികുമാർ . വിഡിയോ കാണാം.