Friday 18 September 2020 05:07 PM IST

തീവ്രശ്വസനവും പൊട്ടിച്ചിരിയും: ഓഷോയുടെ ഡെനമിക് മെഡിറ്റേഷൻ രീതി പരിചയപ്പെടാം

Anil Mangalath

osho456

ഒാഷോയുടെ ആദ്യകാല ധ്യാനരീതികൾ ഏറ്റവും ശ്രദ്ധേയവും അടിസ്ഥാനസിദ്ധാന്തങ്ങളോട് ചേർന്നുനിൽക്കുന്നതും െെഡനമിക് മെഡിറ്റേഷനാണ്. നമ്മുടെ ഉള്ളിലുള്ള ഊർജചലനങ്ങളെ അതിന്റെ രണ്ടവസ്ഥയിലും–വിശ്രാന്തിയിലും ചലനാത്മകതയിലും–ഒരേപോലെ ഉൾക്കൊള്ളിക്കുകയും പ്രയോജനപ്പെടുത്തുകയുമാണിതിൽ. ഒരേ സമയം ചലനഭരിതമായിരിക്കുമ്പോൾ തന്നെ നിശ്ശബ്ദതയുടെ ആഴശാന്തത െെഡനമിക്കിൽ ദൃശ്യമാണ്.

മനുഷ്യൻ മറ്റു ജീവികളെക്കാൾ ചിന്താശേഷിയുള്ളവനാണെങ്കിലും നമ്മിലുള്ള സന്തോഷം, കോപം, ദുഃഖം, െെലംഗികത എന്നീ മൃഗീയ െെജവ ചോദനകൾ അടിച്ചമർത്തേണ്ടവയല്ലെന്ന് ഒാേഷാ പറയുന്നുണ്ട്. അടിച്ചമർത്തിയാൽ അവ വർധിച്ചുകൊണ്ടേയിരിക്കും. എന്നാൽ ഈ വികാരങ്ങളുടെയെല്ലാം പിന്നിലുള്ള ഊർജത്തെ ആന്തിരക െെചതന്യമാക്കി മാറ്റിയാൽ ജീവിതം കൂടുതൽ സുന്ദരമാകും. ശുദ്ധസുന്ദരമായ ഈ െെചതന്യം നേടിക്കഴിഞ്ഞാൽ മനോജന്യരോഗങ്ങൾ ഉൾപ്പെടെയുള്ളവയെ അകറ്റിനിർത്താം. അതിനായി ശ്വാസത്തിൽ നിന്നുതന്നെ ആരംഭിക്കണം. കാരണം, ശ്വാസോച്ഛ്വാസത്തെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഉള്ളിലെ പ്രകമ്പനങ്ങളെ നമുക്കു നിയന്ത്രിക്കാനാകും.

ശ്വാസക്രമത്തെ മാറ്റിയെടുത്താൽ മാനസികനിലയെയും മാറ്റാമെന്ന് നമ്മൾ മുമ്പ് മനസ്സിലാക്കിയിട്ടുണ്ട്. നമ്മുടെ മാനസികനില അനുസരിച്ചു ശ്വാസക്രമം മാറുമെന്നതും ഉറപ്പായ കാര്യമാണല്ലോ. ഉദാ: ദേഷ്യം വരുമ്പോൾ ശ്വാസത്തിനു സംഭവിക്കുന്ന മാറ്റം ശ്രദ്ധിക്കുക.

െെഡനമിക് മെഡിറ്റേഷന് അഞ്ചു ഘട്ടങ്ങളുണ്ട്. നിത്യവും രാവിലെ ഒരു മണിക്കൂർ ശീലിക്കുന്നതാണ് കൂടുതൽ പ്രയോജനകരമാകുക. എല്ലാ ഘട്ടവും നിന്നുകൊണ്ടു ചെയ്യേണ്ടവയാണ്.

1. 10 മിനിറ്റ് തീവ്രശ്വസനം

ശരീരം അയച്ചിട്ടുകൊണ്ടു നിൽക്കുക. മൂക്കിലൂടെ വളരെ വേഗത്തിൽ ശ്വാസം പുറത്തേക്കു വിടുകയും എടുക്കുകയും ചെയ്യുക. ക്രമം വേണമെന്നില്ല. പക്ഷേ, ശ്വാസകോശത്തിന്റെ ആഴങ്ങളിൽ നിന്നു തീവ്രമായി തന്നെ ശ്വസിക്കുക. ശ്വാസത്തോടൊപ്പം ശരീരം ചലിക്കുന്നുണ്ടെങ്കിൽ അങ്ങനെ ചെയ്യുന്നതിൽ തടസ്സമില്ല. ശരീരവും ശ്വാസകോശവും ശ്വസനവും ഒന്നായി തീരുന്ന ഈ അവസ്ഥ 10 മിനിറ്റെങ്കിലും ചെയ്യണം. മറ്റൊന്നും ഒാർക്കേണ്ട. ഇതിന്റെ സ്വാഭാവിക തുടർച്ചയാണ് രണ്ടാം ഘട്ടം.

2. പൊട്ടിത്തെറിക്കാം; പൊട്ടിച്ചിരിക്കാം

ശ്വാസത്തിന്റെ തീവ്രാവസ്ഥയിൽ നിന്നുതന്നെ ശരീരത്തിന് അതു പ്രകടിപ്പിക്കാനുള്ള അവസരം കൊടുക്കുക. നിന്നുകൊണ്ടു ചെയ്യാവുന്നതൊക്കെ ചെയ്തോളൂ. നിയന്ത്രണമൊന്നും വേണ്ട. പാടാം, ചാടാം, കരയാം, അട്ടഹസിക്കാം, ഒാടിനടക്കാം. ആദ്യമൊക്കെ ഒരു അഭിനയസ്വഭാവം വരാം. സാരമില്ല. തോന്നുന്നതൊക്കെ ചെയ്തോളൂ. എന്നാൽ ഈ ഘട്ടത്തിൽ സ്വയം ഉള്ളിലോട്ടൊന്നു നോക്കിക്കോളൂ. അവിടെ എന്താണു സംഭവിക്കുന്നത്? സ്വാഭാവികമായി നിരീക്ഷിക്കുക. ഒരിക്കലും ബോധപൂർവം വേണ്ട. ഇതും 10 മിനിറ്റ് ചെയ്യുക.

3. ഉയരത്തിലേക്ക്; ചാട്ടത്തിലൂടെ

എന്തും കാണിച്ചിരുന്ന രണ്ടാം ഘട്ടത്തിൽ നിന്നു ക്രമേണ െെകകൾ തലയ്ക്ക് മുകളിലേക്ക് കൊണ്ടുവരിക. ചുമലുകളും കഴുത്തും ശാന്തമായി നിലനിർത്തി രണ്ടു കയ്യും മുട്ടുകൾ മടക്കാതെ എത്ര ഉയരത്തിൽ ചെയ്യാമോ അത്രയും ഉയർത്തുക. ഹൂഹൂഹൂ എന്ന സൂഫി മന്ത്രത്തോടെ മുകളിലേക്കു ചാടുക. താഴേക്കും അങ്ങനെ തന്നെ. താഴേക്ക് വരുമ്പോൾ ഉപ്പൂറ്റി നിലത്ത് അമരണം. താഴേക്കുള്ള ചാട്ടത്തിലെ ഹൂ പറയുമ്പോൾ ആ ശബ്ദത്തിന്റെ കമ്പനം നമ്മുടെ ജനനേന്ദ്രിയത്തിലേക്ക് ആഞ്ഞിറങ്ങുന്നതായി തോന്നട്ടെ. നന്നായി തളരുന്നതുവരെ ചാടുക. ഇതും 10 മിനിറ്റ് ചെയ്യണം.

4. നിശ്ചലതയുടെ ഊർജപ്രവാഹം

ചാടിക്കൊണ്ടിരിക്കുന്നതിനിടയിൽ പെട്ടെന്നങ്ങ് നിൽക്കുക. ഒരു ഘടികാരത്തിന്റെ സൂചി എങ്ങനെ നിലച്ചുവോ അങ്ങനെ. കാലുകൾ അകറ്റി, െെക ഉയർത്തിയാണ് നിശ്ചലമായതെങ്കിൽ 15 മിനിറ്റ് അങ്ങനെ നിൽക്കുക. യാെതാരു ശാരീരിക ചലനവും വേണ്ട–ചുമ പോലും. ഈ ഘട്ടത്തിൽ അകത്ത് നാമറിയാതെ ചില ഉണരലുകളുണ്ട്. അകത്ത് ഹൂഹൂ എന്ന മന്ത്രം സ്വയം ഉയരുന്നുണ്ട്. അതു തീവ്രശ്വസനത്തിന്റെ ഉള്ളുറവകളിലൂടെ സഞ്ചരിക്കുന്നുണ്ട്. അതു നിരീക്ഷിക്കുക; സാക്ഷിയാകുക. 15 മിനിറ്റ് നീളുന്ന ഈ ഉറഞ്ഞുനിൽപിൽ നിന്ന് ഇനി നിങ്ങൾ പീലിവിടർത്തിയാടാൻ പോകുകയാണ്.

5. നൃത്തലാവണ്യം അനുഭൂതിയായി

മെല്ലെ മെല്ലെ നിങ്ങൾ അനങ്ങാൻ തുടങ്ങി. അതു ചെറിയ നൃത്തച്ചുവടുകൾ ആയി മാറുന്നു. ഉള്ളിലുണർന്ന ആനന്ദത്തിന്റെ ബഹിർസ്ഫുരണമാണ് ഇനി. സംഗീതത്തിന്റെ അകമ്പടിയാകാം. ആൺമയിൽ പീലിവിടർത്തിയാടുന്നതുപോലെ നമുക്ക് നൃത്തം ചെയ്യാം. ഉള്ളിൽ ഒരു സൂര്യനുദിച്ചപോലെ തോന്നുന്നുണ്ടാകാം. ആ പ്രകാശഭംഗി ഇപ്പോൾ നമ്മുടെ മുഖത്തും ഉണ്ടാകും. 15 മിനിറ്റിൽ അനുഭവിക്കുന്ന ഉള്ളുണർവ് മന്ദസ്മേരമായി ദിവസം മുഴുവൻ നിങ്ങളോടൊപ്പം നിലനിൽക്കട്ടെ. പതുക്കെ നൃത്തം താഴ്ന്ന സ്ഥായിയിലായി നിശ്ചയമാകട്ടെ. ഇെതാരു പൂത്തുലയലാണ്. ഉള്ളിലെ ഒാേരാ കാറ്റിലും ആ പുഷ്പഗണങ്ങളിൽ നിന്നു നിറഭംഗിയും സൗരഭവും പൊഴിയുന്നുണ്ട്. ആ വഴിയിലങ്ങനെ ആസ്വദിച്ച് മുന്നേറാം.

Tags:
  • Manorama Arogyam
  • Health Tips