നാട്ടഴകിന്റെ പൊൻചെപ്പിൽ നിന്നാണ് ശിവദയുടെ സൗന്ദര്യക്കൂട്ടുകൾ. കാച്ചെണ്ണയും നാടൻ താളിയും ഉൾക്കരുത്തേകിയ മുടിയും നാടൻ അഴകുകൂട്ടുകളലിഞ്ഞ ചാരുതയുമായ് ഇതാ ശിവദ. പഴക്കൂട്ടുകളും അടുക്കളയിൽ നിന്നുള്ള സൗന്ദര്യപൊടിക്കൈകളും ഉൾപ്പെടെ പ്രകൃതി നൽകിയ അലങ്കാരങ്ങളാണ് തന്നെ ഇത്രയും സുന്ദരിയാക്കിയതെന്ന് അഭിമാനത്തോടെ പറയും ഈ അങ്കമാലിക്കാരി.
തേങ്ങാപ്പാൽ പിഴിഞ്ഞ് ക്രീം പോലെ കുറുക്കും. എണ്ണയാകുന്നതിനു മുൻപുള്ള ഘട്ടമാണിത്. ഈ ക്രീം തലയോടിൽ പുരട്ടി അരമണിക്കൂർ മുതൽ ഒരു മണിക്കൂർ നേരം വയ്ക്കും. പിന്നീട് ഷാംപൂ ഇട്ട് കഴുകും. ഒരു ‘ഹോംലി ഹെയർ സ്പാ’യുടെ ഗുണമാണിതിനെന്നു ശിവദ പറയുന്നു. കറ്റാർവാഴയാണ് ശിവദയുടെ മറ്റൊരു സൗന്ദര്യക്കൂട്ട്. കറ്റാർവാഴ മുറിച്ച് പൾപ്പ് എടുക്കും. ചിലപ്പോൾ പൾപ്പ് മിക്സിയിൽ അടിച്ചെടുക്കും. തലയോടിലും ശരീരമാകെയും ഇതു പുരട്ടി മസാജ് ചെയ്യും. മുഖത്തു പഴുത്ത പപ്പായ പുരട്ടുന്നതാണ് ശിവദയുടെ മറ്റൊരു സൗന്ദര്യരഹസ്യം.
അമ്മ തയാറാക്കുന്ന വെന്ത വെളിച്ചെണ്ണയാണ് ശിവദയുടെ മുടിയഴകിനു പിന്നിൽ. കറ്റാർവാഴ, കറിവേപ്പില, നെല്ലിക്ക, നീലയമരി, ഉള്ളി... അങ്ങനെ കുറേ ചേരുവകൾ ചേർത്താണ് ഈ എണ്ണ കാച്ചിയെടുക്കുന്നത്.
ശിവദയുടെ സൗന്ദര്യക്കൂട്ടുകളെക്കുറിച്ച് മനോരമ ആരോഗ്യം പുതുവർഷപതിപ്പിൽ വിശദമായി വായിക്കാം.
നാടൻ സൗന്ദര്യക്കൂട്ടുകളെ കുറിച്ച് ശിവദ പറയുന്നതു കേൾക്കാൻ വിഡിയോ കാണാം