Friday 15 January 2021 05:32 PM IST

‘വീട്ടിൽ തയാറാക്കുന്ന തേങ്ങാപ്പാൽ വെന്ത വെളിച്ചെണ്ണ’: അനിഖയെ സുന്ദരികുട്ടിയാക്കുന്ന അമ്മയുടെ സീക്രട്ട്

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

anikha-beauty

അനിഖയെ ഒാർമിക്കുമ്പോൾ ‘കഥ തുടരുന്നു’ എന്ന സിനിമയിലെ ലയക്കുട്ടി ഒാടി വരും, നമ്മുടെ മനസ്സിലേക്ക്. ‘ഭാസ്കർ ദ് റാസ്കലി’ലെ ശിവാനിയെയും ‘ദ് ഗ്രേറ്റ് ഫാദറി’ലെ സാറയെയും സ്നേഹവാത്സല്യങ്ങളോടെ നാം ചേർത്തു പിടിച്ചതാണ്. കാലം മാറുമ്പോൾ കൗമാരഭംഗിയുടെ ഒരു പുതുകിരണം പോലെ അനിഖ നമുക്കരികിലുണ്ട്. അടുത്തയിടെ ക്വീൻ എന്ന വെബ് സീരീസിലും തിളങ്ങി ഈ സുന്ദരിക്കുട്ടി. കോഴിക്കോട്

ദേവഗിരി സിഎംെഎ പബ്ലിക് സ്കൂളിൽ 11–ാം ക്ലാസ് വിദ്യാർഥിനിയായ അനിഖയ്ക്ക് ഒാൺലൈൻ പഠനം കഴിയുമ്പോൾ പ്രകൃതിദത്ത സൗന്ദര്യ പാഠങ്ങൾ പറഞ്ഞു കൊടുക്കുന്നത് അമ്മ രജിതയാണ്. രജിതയ്ക്ക് അനിഖ ‘കനി’ ആണ്. അഴകിന്റെ വഴികളെക്കുറിച്ച് അനിഖ മനസ്സു തുറക്കുന്നു.

I Love Makeup

‘‘മേക്കപ് എനിക്ക് ഏറെ ഇഷ്ടമാണ്. നിലവാരമുള്ള മേക്കപ് പ്രോഡക്‌റ്റുകൾ മാത്രമേ ഉപയോഗിക്കാറുള്ളൂ. ഫോട്ടോ ഷൂട്ടുകളിലും ഷൂട്ടുകളിലും മാത്രമേ ഹെവി മേക്കപ് ഉപയോഗിക്കൂ. ബ്രഷ് പോലുള്ളവയുടെ ഹൈജീൻ പ്രധാനമാണല്ലോ. കോസ്മറ്റിക്സിൽ എനിക്കു വിശ്വാസമുള്ള കുറേ ബ്രാൻഡുകളുണ്ട്. ലിപ്സ്, കവിളുകൾ ഇവയുടെ മേക്കപ്പിൽ ബ്ലഷ്, ഹൈലൈറ്റ് ഇവ ഒക്കെ കൂടുതൽ ശ്രദ്ധിക്കും’’. മേക്കപ് മാറ്റുന്നതിലും അനിഖ ഏറെ ശ്രദ്ധിക്കും. മേക്കപ് റിമൂവറുകളൊക്കെ ഒഴിവാക്കും. വെളിച്ചെണ്ണ കൊണ്ട് മുഖം നന്നായി സ്ക്രബ് ചെയ്ത ശേഷം ഫെയ്സ് വാഷോ ക്ലെൻസറോ ഉപയോഗിക്കും.

Beauty tips from my mom

‘‘മുടിയും സ്കിന്നും നന്നായി ശ്രദ്ധിക്കണമെന്ന് അമ്മ എപ്പോഴും പറയും’. സൗന്ദര്യ പരിചരണത്തിന്റെ മുഴുവൻ ക്രെഡിറ്റും അനിഖ അമ്മയ്ക്കാണു നൽകുന്നത്. ‘‘വീട്ടിൽ തന്നെ തയാറാക്കുന്ന തേങ്ങാപ്പാൽ വെന്ത വെളിച്ചെണ്ണ അമ്മ തലയിൽ തേച്ചു തരും. വീക്കെൻഡിലാണ് എണ്ണ തേയ്ക്കുന്നത്. എണ്ണ ഒരു ദിവസത്തോളം തലയിലിരുന്നാൽ

മുഖത്തു കുരു വരും. അതിനാൽ എണ്ണ വച്ചാൽ 20 മിനിറ്റു കഴിയുമ്പോൾ കഴുകും. ഈ കുരുക്കളിൽ ചെറിയ ഉള്ളിയുടെ നീര് പുരട്ടുമ്പോൾ അവ മാറുന്നതായി കണ്ടിട്ടുണ്ട്. മുടിയിൽ കളർ ചെയ്തിട്ടുണ്ട്. കളർ നിലനിർത്തുന്നതിന് ഇടയ്ക്ക് ഒാർഗാനിക് ഹെയർ മാസ്കും ഇടാറുണ്ട്.’’

മുഖം ക്ലെൻസ് ചെയ്യാൻ അനിഖ പാൽ പുരട്ടും. ടാൻ മാറുന്നതിന് തൈരും മഞ്ഞളും കടലമാവും ചേർത്ത പായ്ക്ക് ഇടും. അത് 20 മിനിറ്റു കഴിയുമ്പോൾ കഴുകും. മുഖം വൃത്തിയാകുന്നതിന് നാരങ്ങാനീരും തേനും ചേർത്ത് ഇടയ്ക്കു മുഖത്തു പുരട്ടും. അഞ്ചു മിനിറ്റ് കഴിയുമ്പോൾ കഴുകും.

‘‘എന്റെ ചർമം അൽപം കോംബിനേഷൻ പ്രകൃതമാണ്. അൽപം ഒായിലിയുമാണ്. ഡ്രൈ ആയ സ്കിന്നിൽ പാൽപ്പാട പുരട്ടാറുണ്ട്. വീക് എൻഡുകളിൽ ചിലപ്പോൾ ചാ

ർക്കോൾ മാസ്ക്കോ തൈരോ ഫെയ്സ് മാസ്ക് ആയി ഇടും. ഇപ്പോൾ ശനിയും ഞായറും സൗന്ദര്യ പരിചരണത്തിനായി മാറ്റി വച്ചിരിക്കുകയാണ്. രാത്രിയിലും സ്കിൻ കെയർ റുട്ടീൻ ഉണ്ട്. സിറമോ അലോവെര ജെല്ലോ മുഖത്തു പുരട്ടും. ഉറങ്ങും മുൻപ് കഴുകിക്കളയും.

വെള്ളം കുടിക്കുകയും കൃത്യമായി ഉറങ്ങുകയും ചെയ്യുന്നതിനാൽ ക ണ്ണിന് ഡാർക് സർക്കിൾ പ്രശ്നമില്ല’’.