Thursday 23 May 2019 12:58 PM IST : By സ്വന്തം ലേഖകൻ

കുടുംബം നോക്കുന്നതിനിടയിൽ ആരോഗ്യം മറക്കരുത് പെണ്ണുങ്ങളേ; നാൽപ്പത് കഴിഞ്ഞാൽ മാമോഗ്രാം, ഹൃദ്രോഗ ചികിത്സയും നിർബന്ധം

test

മാറുന്ന മലയാളി സ്ത്രീകളുെട സാമൂഹിക–ശാരീരിക സൗഖ്യത്തിനുള്ള നിർദേശങ്ങൾ നൽകുകയാണ് പ്രശസ്ത സ്ത്രീേരാഗ ചികിത്സാ വിദഗ്ധയായ േഡാ. പി. എ. ലളിത.

സ്ത്രീകൾ തങ്ങളുെട ആേരാഗ്യകാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ െകാടുക്കാറില്ല എന്നത് നമ്മുെട സാമൂഹികവ്യവസ്ഥിതിയിൽ നിഷേധിക്കാനാവാത്ത പരമാർഥമാണ്. കുട്ടികളെയും ഭർത്താവിനെയും പരിഗണിക്കുന്നതിനിടയിൽ പല സ്ത്രീകളും അവനവനെ അവഗണിക്കുന്നത് വലിയ േദാഷത്തെ ക്ഷണിച്ചുവരുത്തും. വീട്ടിലെ കുടുംബനാഥയുെട ആേരാഗ്യം വളരെ പ്രധാനപ്പെട്ടതാണ്. മുഴുവൻ കുടുംബത്തിന്റേയും സുസ്ഥിതിയെ അത് ദോഷകരമായി ബാധിക്കും. 35 വയസ്സിനു ശേഷം സ്ത്രീകൾ നിർബന്ധമായും െചയ്തിരിക്കേണ്ട ചില സ്ക്രീനിങ് െടസ്റ്റുകളുണ്ട്. അവ സമയാസമയങ്ങളിൽ െചയ്താൽ പല േരാഗങ്ങളും മുൻകൂട്ടി കണ്ടെത്തി ഫലപ്രദമായ രീതിയിൽ ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കും.

മാമോഗ്രാം െചയ്യണം

ഇതിൽ ഏറ്റവും പ്രധാന്യമർഹിക്കുന്ന ഒന്നാണ് മാമോഗ്രാം. വാസ്തവത്തിൽ സ്തനങ്ങളുെട എക്സ്റേയാണ് മാമോഗ്രാം. സ്തനാർബുദം നേരത്തേ കണ്ടെത്താൻ ഈ പരിശോധന വഴി സാധിക്കും. ജനിതക കാരണങ്ങളോ പാരമ്പര്യഘടകങ്ങളോ ഉള്ള സ്ത്രീകളാണെങ്കിൽ നേരത്തേ അതായത് 25 വയസ്സിനു ശേഷം െചയ്തു തുടങ്ങേണ്ടതാണ്. മാസത്തിലൊരിക്കൽ സ്തനങ്ങൾ സ്വയം പരിശോധിക്കുന്നതും ഫലപ്രദമായ മാർഗമാണ്. ആർത്തവം കഴിഞ്ഞയുടനെയുള്ള ദിവസങ്ങളിലാണത് െചയ്യേണ്ടത്. ഒരു കണ്ണാടിയുെട മുന്നിൽ നിന്ന് ഇരുമാറുകളും വീക്ഷിക്കുക. കൈകൾ തലയ്ക്കു മുകളിൽ പിടിക്കണം. ഇരുമാറിലും ൈകവിരലുകൾ സ്പർശിച്ചു വ്യതിയാനങ്ങൾ മനസ്സിലാക്കണം. സ്വയം പരിശോധന ഒരിക്കലും മാമോഗ്രാമിനു പകരമാവില്ല എന്ന വസ്തുത ഒാർത്തിരിക്കുക. സ്തനാർബുദം നേരത്തേ കണ്ടെത്തിയാൽ 90 ശതമാനവും ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കും.

40നുശേഷം പാപ്സ്മിയർ

പാപ്സ്മിയർ പരിശോധന നാൽപതു വയസ്സിനുശേഷം സ്ത്രീകൾ ചെയ്യേണ്ടത് അത്യാവശ്യമാണ്. ഗർഭാശയഗള കാൻസർ നിർണയത്തിൽ ഈ പരിശോധന വളരെ ഫലപ്രദമാണ്. പ്രാഥമിക ലക്ഷണങ്ങൾ വന്നശേഷം എട്ട് വർഷമൊക്കെ കഴിഞ്ഞേ ഇത് കാൻസറായി രൂപാന്തരപ്പെടുകയുള്ളൂ. ഗർഭാശയഗളത്തിലെ കോശങ്ങളിലുണ്ടാവുന്ന മാറ്റങ്ങളാണ് കാൻസറായി പരിണമിക്കുന്നത്. അമിത രക്തസ്രാവം, ലൈംഗികബന്ധത്തിനു ശേഷം രക്തസ്രാവം എന്നിവയാണ് പ്രധാന രോഗലക്ഷണം. പരിശോധനവഴി കണ്ടെത്തി ചികിത്സ നേരത്തേ തുടങ്ങിയാൽ ഭേദമാക്കാവുന്ന േരാഗമാണിത്.

സ്ത്രീകൾക്കും ഹൃദ്രോഗം

സ്ത്രീകൾക്ക് ഹൃദ്രോഗമോ എന്ന കരുതുന്നവരാണ് മിക്കവരും. പുരുഷന്മാരെപോെല പ്രകടമായ ലക്ഷണങ്ങൾ ഉണ്ടാകില്ല എന്നതിനാലാകും ഹൃദ്രോഗത്തെ ഒരു പുരുഷരോഗമായി സമൂഹം ചിത്രീകരിച്ചിരിക്കുന്നത്. സ്ത്രീകൾക്ക് ഈസ്ട്രജൻ േഹാർമോണിന്റെ പിന്തുണയുള്ളതിനാൽ അത്ര വേഗം ഹാർട്ട് അറ്റാക്ക് വരില്ല എന്നൊരു ധാരണയുണ്ട്. എന്നാൽ മാറിയ ജീവിതസാഹചര്യങ്ങളും വ്യായാമക്കുറവും അമിതാഹാരവും അമിത പിരിമുറുക്കവുമൊക്കെ സ്ത്രീകളേയും ഹൃദ്രോഗത്തിന്റെ പിടിയിലമർത്തുന്നു. നിശ്ശബ്ദ ഹൃദയാഘാതമാണ് െപാതുവെ സ്ത്രീകളിൽ കണ്ടുവരുന്നത്. ക്ഷീണം, വിയർപ്പ്, മനംപിരട്ടൽ എന്നീ പ്രാഥമിക ലക്ഷണങ്ങളെല്ലാം ഭക്ഷണത്തിന്റെ പ്രശ്നമാണെന്ന് സങ്കൽപിച്ച് വേണ്ട മുൻകരുതൽ എടുക്കാതെ േപാകുന്നു എന്നതാണ് സത്യം. ഇന്ത്യയിൽ ഇരുപത് ശതമാനം സ്ത്രീകൾ ഈ േരാഗഭീഷണിയിലാണ്. ആദ്യ അറ്റാക്കിൽ തന്നെ മരണം സംഭവിക്കാനുള്ള സാധ്യത പുരുഷന്മാരിൽ 35 ശതമാനമാണെങ്കിൽ സ്ത്രീകൾക്കത് 65 ശതമാനമാണ്. അതിനാൽ 35 വയസ്സ് കഴിഞ്ഞാൽ രക്തസമ്മർദം, പ്രമേഹം, രക്തപരിശോധന എന്നിവ കൃത്യമായി െചയ്യണം.

40 വയസ്സു കഴിഞ്ഞ സ്ത്രീകൾ കൃത്യമായ ഇടവേളകളിൽ കണ്ണിന്റെ കാഴ്ച പരിശോധിക്കണം. കണ്ണട ഉള്ളവരും പരിശോധന നടത്തണം. കൂടാെത എല്ലുകളുെട ബലം അറിയാൻ േബാൺ െഡൻസിറ്റി െടസ്റ്റ്, ടിബി പരിശോധന, തൈറോയ്ഡ് പരിശോധന എന്നിവയും നടത്തണം.

തയ്യാറാക്കിയത്; അമ്പിളി സുധീർ