Thursday 05 December 2019 03:05 PM IST : By സ്വന്തം ലേഖകൻ

മരുന്ന് കഴിക്കുന്നവർ മദ്യം, കാപ്പി, ചായ എന്നിവ ഒഴിവാക്കേണ്ടതുണ്ടോ? ധാരണകളും തെറ്റിദ്ധാരണകളും

medicine മോഡൽ: അനശ്വര, ഫോട്ടോ : സരിൻ രാംദാസ്

ഭക്ഷണം േപാലെ ആളുകൾക്കു പ്രധാനമാണ് മരുന്നും. ജീവൻ നിലനിർത്താൻ ഭക്ഷണത്തെപ്പോെല തന്നെ ആവശ്യമാണ് ഔഷധങ്ങളും. െകാച്ചു കുഞ്ഞുങ്ങൾമുതൽ വയോധികർ വരെ പലതരം മരുന്നുകൾ നിത്യവും കഴിക്കുന്നുണ്ട്. ഭക്ഷണവും മരുന്നുമായി ബന്ധപ്പെട്ട നിരവധി സംശയങ്ങൾ നമുക്കുണ്ട്. അത്തരം ചില െപാതുവായ സംശയങ്ങളുടെ ഉത്തരങ്ങളിതാ.

1. ആഹാരവുമായി പ്രതിപ്രവർത്തിക്കുന്ന മരുന്നുകൾ ഏതെല്ലാം?

ആഹാരസാധനങ്ങളിൽ നിന്നാണു നമ്മുടെ പൂർവികർ മരുന്നു കണ്ടുപിടിച്ചത്. ആ ഹാരവും മരുന്നും തമ്മിൽ വലിയ ബന്ധമാണുള്ളത്. രാസവസ്തുക്കൾ ഉപയോഗിച്ചു മരുന്നുണ്ടാക്കാൻ തുടങ്ങിയതോടെ മരുന്നും ആഹാരവുമായുള്ള പ്രതിപ്രവർത്തനവും കൂടാൻ തുടങ്ങി. ഇന്നുള്ളവയിൽ ഒട്ടേറെ മരുന്നുകൾ ആഹാരവുമായി പ്രതിപ്രവർത്തിക്കുന്നുണ്ട്. രോഗി കഴിക്കുന്ന അല്ലെങ്കിൽ കുടിക്കുന്ന ആഹാരപദാർഥങ്ങളുടെ സ്വഭാവം അനുസരിച്ചു പ്രതിപ്രവർത്തനത്തിനു മാറ്റം ഉണ്ടാകും.

medicine

ആന്റിബയോട്ടിക്കുകൾ, െകാളസ്ട്രോൾ മ രുന്നുകൾ, ബിപി മരുന്നുകൾ, ഹൃദയസംബന്ധമായ അസുഖങ്ങൾക്കുള്ള മരുന്നുകൾ, ഗർഭനിരോധനഗുളികകൾ, വയാഗ്ര പോലുള്ള

െെലംഗിക ഉത്തേജന മരുന്നുകൾ, അന്റാസിഡുകൾ, ട്രാൻസ്പ്ലാന്റേഷൻ കഴിഞ്ഞവർ ഉപയോഗിക്കുന്ന മരുന്നുകൾ, രക്തം കട്ടപിടിക്കാതിരിക്കുവാനുള്ള മരുന്നുകൾ, ഗൗട്ട്, ആസ്മ തുടങ്ങിയവയ്ക്കുള്ള മരുന്നുകൾ എന്നിവയ്ക്കു ചിലതരം ആഹാരപദാർഥങ്ങളുമായി പ്രതിപ്രവർത്തനശേഷിയുണ്ട്.

2. എന്തുകൊണ്ട് ചില മരുന്നുകൾ ഭക്ഷണത്തിനു മുൻപും ചിലത് ഭക്ഷണത്തിനു ശേഷവും കഴിക്കുന്നു?

മരുന്നുകൾ ആഹാരത്തിനു മുൻപ് കഴിച്ചാൽ വേഗത്തിൽ ആഗിരണം നടക്കും. വേഗത്തിൽ ഉദ്ദേശിച്ച ഗുണം കിട്ടും. എന്നാൽ ചില മരുന്നുകൾ വെറും വയറ്റിൽ കഴിച്ചാൽ വയർ എരിച്ചിൽ, പുളിച്ചുതികട്ടൽ, ഒാക്കാനം പോലുള്ള പലതരം ദൂഷ്യഫലങ്ങൾ ഉണ്ടാകും. ഇത്തരം മരുന്നുകളാണ് ആഹാരത്തോടൊപ്പമോ ആഹാരത്തിനുശേഷമോ കഴിക്കുവാൻ പറയുന്നത്. വേദനാസംഹാരികൾ ഇതിന് ഉദാഹരണമാണ്. മറ്റു ചില മരുന്നുകൾ ആഹാരത്തോെടാപ്പം ചേരുമ്പോഴാണ് കൂടുതൽ ആഗിരണം ചെയ്യപ്പെടുന്നത്. ഉദാ: വൈറ്റമിൻ എയുെട കുറവിന് ഉപയോഗിക്കുന്ന ക്യാപ്സ്യൂളുകൾ.

3. ഭക്ഷണത്തിനു മുൻപും ശേഷവും മരുന്നു കഴിക്കാൻ എത്ര ഇടവേള വേണം?

ആഹാരത്തിനു മുൻപ് കഴിക്കേണ്ട മരുന്നുകൾ ആഹാരത്തിന് അരമണിക്കൂർ മുതൽ ഒരു മണിക്കൂ ർ മുൻപെങ്കിലും കഴിക്കണം. മരുന്നിന്റെ ചില ദൂഷ്യങ്ങൾ ഒഴിവാക്കുന്നതിനാണ് ആഹാരത്തിനുശേഷം കഴിക്കുവാൻ പറയുന്നത്. ഇത്തരം മരുന്നുകൾ ആഹാരം കഴിച്ചാൽ ഉടനെ അല്ലെങ്കിൽ അര മണിക്കൂറിനുള്ളിൽ കഴിക്കാം.

medicine

4. ഭക്ഷണത്തോടൊപ്പം അല്ലെങ്കിൽ ഭക്ഷണം കഴിഞ്ഞാലുടൻ കഴിക്കാനുള്ള മരുന്നുകൾ ഉണ്ടോ?

ഉണ്ട്. പ്രമേഹത്തിനുള്ള മരുന്നുകൾ തന്നെ ഉദാഹരണം. ബ്ലഡ് ഷുഗർ വേഗത്തിൽ കുറയ്ക്കുന്ന പ്രമേഹമരുന്നുകൾ ആഹാരത്തോടൊപ്പമോ ആഹാരം കഴിഞ്ഞാൽ ഉട ൻ തന്നെയോ കഴിക്കണം. ഇത്തരം മരുന്ന് വെറുംവയറ്റിൽ കഴിക്കുകയും ആഹാരം ഉടനെ കഴിക്കാതിരിക്കുകയും ചെയ്താൽ രക്തത്തിലെ പഞ്ചസാരയുടെ അളവു സാധാരണ വേണ്ടതിലും കുറഞ്ഞ് െെഹപ്പോെെഗ്ലസീമിയ പോലുള്ള അപകടങ്ങൾ ഉണ്ടാകാം.

6. വെള്ളത്തിനൊപ്പം മാത്രമേ മരുന്ന് കഴിക്കാവൂ എന്നുണ്ടോ? തണുത്ത വെള്ളം കുടിക്കാമോ?

മരുന്ന് ലയിക്കാനും ആഗിരണം ചെയ്യാനും വെള്ളം അത്യാവശ്യമാണ്. ഗുളികകൾ, ക്യാപ്സ്യൂളുകൾ തുടങ്ങി ഖരരൂപത്തിലുള്ള മരുന്നുകൾ കഴിക്കുമ്പോൾ വെള്ളം ക ണിശമായും കുടിക്കണം. ദ്രാവകരൂപത്തിലുള്ള മരുന്നു കഴിക്കുമ്പോഴും കുറച്ചു വെള്ളം കുടിക്കണം. സാധാരണ ഊഷ്മാവിലുള്ള ശുദ്ധജലം (luke warm water) ആണ് നല്ലത്. ഏറെ ചൂടുള്ളതും കൂടുതൽ തണുപ്പുള്ളതുമായ വെള്ളം ഉപയോഗിക്കുന്നത് മരുന്നിന്റെ ഗുണം കുറയ്ക്കും. ജലദോഷം, തൊണ്ടവേദന തുടങ്ങിയ അസുഖങ്ങൾ ഉള്ളപക്ഷം കുറച്ചുകൂടി ചൂട് ആകാം. പാരസെറ്റമോൾ പോലുള്ള ചില മരുന്നുകൾക്കും ചൂടുവെള്ളം ആകാം. അര ഗ്ലാസ് മുതൽ ഒരു ഗ്ലാസ് വരെ വെള്ളം മരുന്നിനോടൊപ്പം കഴിക്കാം. ആന്റിബയോട്ടിക് പോലുള്ള മരുന്നുകൾ കഴിക്കുമ്പോൾ ഇടയ്ക്കിടെ ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.

7. ജ്യൂസ്, ശീതളപാനീയം, പാൽ തുടങ്ങിയവ മരുന്നു കഴിക്കാനുപയോഗിക്കുന്നതിൽ തെറ്റുണ്ടോ? കുട്ടികൾക്ക് ഇത്തരം പാനീയങ്ങളിൽ മരുന്നു കലക്കി കൊടുക്കാമോ?

മനുഷ്യൻ ആദ്യമായി കണ്ടുപിടിച്ച സുരക്ഷിതമായ മരുന്നാണ് ശുദ്ധജലം. എല്ലാവർക്കും എപ്പോഴും ഉപയോഗിക്കാനും കഴിയും. ജ്യൂസ്, ശീതളപാനീയം, ചായ, കാപ്പി തുടങ്ങിയവയിലെല്ലാം പലതരം രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. അതിൽ പലതിനും മരുന്നുമായി പ്രതിപ്രവർത്തിക്കാനുള്ള ശേഷിയുമുണ്ട്. മരുന്നുകഴിക്കാൻ എന്തുകൊണ്ടും സുരക്ഷിതം വെള്ളം തന്നെയാണ്. കുട്ടികൾക്ക് വെള്ളത്തിൽ മധുരം കലർത്തിയോ ആപ്പിൾ, മാമ്പഴം, പേരയ്ക്ക തുടങ്ങിയവയുടെ ജ്യൂസോ കുറ‍ഞ്ഞ അളവിൽ ഉപയോഗിക്കാം.

medicine-giving-to

8. കൊളസ്ട്രോൾ മരുന്നുകൾ കഴിക്കുമ്പോൾ ഗ്രേപ് ഫ്രൂട്ട് ജ്യൂസ് (െചറുമധുര നാരങ്ങ)കഴിക്കരുത് എന്നതു ശരിയാണോ?

കൊളസ്ട്രോൾ കുറയ്ക്കാനുള്ള മരുന്നുകൾ പൊതുവെ സ്റ്റാറ്റിൻസ് (Statins) എന്നാണ് അറിയപ്പെടുന്നത്. ഈ വിഭാഗത്തിൽപ്പെ ട്ട അറ്റോർവാസ്റ്റാറ്റിൻ (Atorvastatin), സിംവാസ്റ്റാറ്റിൻ (Simvastatin), ലോവാ സ്റ്റാറ്റിൻ (Lovastatin) എന്നീ മരുന്നുകൾക്ക് മുന്തിരി ഉൾപ്പെടെയുള്ള ഗ്രേപ് ഫ്രൂട്ട് ജ്യൂസുമായി പ്രതിപ്രവർത്തനം ഉള്ളതായി െതളിഞ്ഞിട്ടുണ്ട്. കൂടിയ അളവിൽ (ദിവസം ഒരു ലീറ്ററോ അധികമോ) ഗ്രേപ് ഫ്രൂട്ട് ജ്യൂസ് കഴിച്ചാൽ പേശീബലക്ഷയം ഉണ്ടാക്കുവാൻ ഈ മരുന്നുകൾക്കു കഴിയും.എന്നാൽ റോസുവാസ്റ്റാറ്റിൻ (Ros uvastatin) പോലുള്ള മറ്റു ചില കൊള സ്‌ട്രോൾ മരുന്നുകൾക്ക് ഗ്രേപ് ഫ്രൂട്ട് ജ്യൂസുമായി ഇത്തരം പ്രതിപ്രവർത്തനം ഇല്ല. രക്തസമ്മർദത്തിനുള്ള അംലൊഡിപ്പിൻ (Amlodipine), നിഫിഡിപ്പിൻ (Nifidipine) തുടങ്ങിയ മറ്റു ചില മരുന്നുകളും ഗ്രേപ് ഫ്രൂട്ട് ജ്യൂസുമായി പ്രതിപ്രവർത്തിക്കുന്നുണ്ട്. ഗ്രേപ്ഫ്രൂട്ടും നമ്മുെട നാട്ടിലെ മുന്തിരിയും (ഗ്രേപ് )തമ്മിൽ ബന്ധമില്ല.

9. ആന്റിബയോട്ടിക് മരുന്നുകൾ കഴിക്കുന്നവർ പാൽ ഉൽപന്നങ്ങളും കാത്സ്യം കൂടുതൽ ഉള്ള ഭക്ഷണവും നിയന്ത്രിക്കേണ്ടതുണ്ടോ?

ടെട്രാെെസക്ലിൻ (Tetracycline), ഡോക്സിെെസക്ലിൻ (Doxycyclin e), സിപ്രോഫ്ലോക്സസിൻ തുട ങ്ങിയ കുറെയധികം ആന്റിബയോട്ടിക്കുകൾ പാലും പാൽ ഉൽപന്നങ്ങളുമായി (െെതര്, മോര്, ചീസ്, ചോക്‌ലെറ്റ് തുടങ്ങിയവ) രാസപ്രവർത്തനത്തി ൽ ഏർപ്പെടും. പാലിലും പാൽ ഉൽപന്നങ്ങളിലും അടങ്ങിയിട്ടുള്ള കാത്സ്യം ആണു പ്രശ്നക്കാരൻ. രാസപ്രവർത്തനത്തിന്റെ ഫലമായി മരുന്നുകളുടെ പ്രവർത്തനശേഷി കുറയുകയോ ഇല്ലാതാവുകയോ ചെയ്യും. കൂടാതെ മറ്റു ചില ദൂഷ്യങ്ങളും ഉണ്ടാകാം, പ്രത്യേകിച്ചും കുട്ടികളിലും പ്രായമായവരിലും. ഇത്തരം മരുന്നുകൾ കഴിക്കുമ്പോൾ പാൽ, പാൽ ഉൽപന്നങ്ങൾ, കാത്സ്യം, ധാതുക്കൾ തുടങ്ങിയവ അ ടങ്ങിയിട്ടുള്ള ഭക്ഷണപദാർഥങ്ങൾ ക ഴിവതും ഒഴിവാക്കുക. അഥവാ കഴിക്കേണ്ടിവന്നാൽ മരുന്നു കഴിക്കുന്നതിനു രണ്ടു മണിക്കൂർ മുൻപ് അല്ലെങ്കിൽ ആഹാരം കഴിഞ്ഞു നാലു മണിക്കൂർ കഴിഞ്ഞു മരുന്നു കഴിക്കുക.

10. വാർഫാറിൻ (Warfarin) പോലുള്ള മരുന്നുകൾ ഉപയോഗിക്കുന്നവർ ഇലക്കറികളുടെ ഉപയോഗം കുറയ്ക്കണമെന്നു പറയുന്നതെന്തുകൊണ്ട്?

രക്തം വേഗത്തിൽ കട്ട പിടിക്കുന്നതു തടയുന്ന മരുന്നാണു വാർഫാറിൻ. എന്നാൽ െെവറ്റമിൻ ‘കെ’ (Vitamin K) രക്തം കട്ടപിടിക്കുന്നതിനു സഹായിക്കുന്ന മരുന്നാണ്. പച്ചിലക്കറികളിൽ ധാരാളം െെവറ്റമിൻ ‘കെ’ അടങ്ങിയിട്ടുണ്ട്. ഇത്തരം കറികൾ അധികമായി കഴിക്കുമ്പോൾ വാർഫാറിന്റെ ഗുണം ഇല്ലാതാകും. പ ച്ചിലക്കറികൾക്കു പുറമെ സോയ് മി ൽക്കിനും (Soy milk) ചിലതരം ചുട്ടെടുത്ത (grilled) കടൽവിഭവങ്ങൾക്കും (Sea food) വാർഫാറിന്റെ ഗുണം ഇല്ലാതാക്കാൻ കഴിയും. ക്രാൻബറി (Cranberry) പോലുള്ള ചില ഫലങ്ങൾ വാർഫാറിന്റെ ഗുണം വർധിപ്പിക്കുകയും ചെയ്യും.

12. ചില മരുന്നുകൾ കഴിക്കുമ്പോൾ കാപ്പി, ചായ എന്നിവ ഒഴിവാക്കണമെന്നുണ്ടോ?

കാപ്പി, ചായ, ചിലതരം സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവയിൽ കഫീൻ (Caffeine) എന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്. വാസ്തവത്തിൽ ക ഫീനും ഒരു മരുന്നുതന്നെയാണ്. പ ക്ഷേ, അ ത്ര നല്ല സ്വഭാവമുള്ളതല്ല. ഗർഭം ധരിക്കാൻ ആഗ്രഹിക്കുന്നവരും സുഖനിദ്ര വേണ്ടവരും വർജിക്കേണ്ട പാനീയങ്ങളാണിവ. പല മരുന്നുകൾക്കും കഫീന്റെ വിസർജ്യത്തെ (excretion) തടയാനും താമസിപ്പിക്കാനും കഴിയും. ഇതുമൂലം ശരീരത്തിൽ കഫീന്റെ അളവു വർധിക്കും. സിപ്രോഫ്ലോക്സസിൻ പോലുള്ള ആന്റിബയോട്ടിക്കുകൾ, സിമറ്റിഡിൻ (Cimetidine) പോലുള്ള അസിഡിറ്റി മരുന്നുകൾ, ഗർഭനിരോധന ഗുളികകൾ, പ്രഡ്നിസൊളോൺ (Prednisolone) തുടങ്ങിയ മരുന്നുകൾ കഴിക്കുന്നവർ കഴിയുമെങ്കിൽ കാപ്പി, ചായ, കഫീൻ അടങ്ങിയിട്ടുള്ള പാനീയങ്ങൾ ഒഴിവാക്കുക.

13. സ്ഥിരമായി മരുന്നു കഴിക്കുന്നവർ മദ്യത്തിന്റെ ഉപയോഗം ഒഴിവാക്കേണ്ടതുണ്ടോ?

ബഹുഭൂരിപക്ഷം മരുന്നുകളും മദ്യവുമായി പ്രതിപ്രവർത്തിക്കുന്നവയാണ്. ആന്റിബയോട്ടിക്കുകൾ, ഹൃദ്രോഗത്തിനും രക്തസമ്മർദത്തിനുമുള്ള മരുന്നുകൾ, പ്രമേഹമരുന്നുകൾ, െെസക്യാട്രി മരുന്നുകൾ, ഉറക്കമരുന്നുകൾ, ആന്റിഹിസ്റ്റമിനുക ൾ, വേദനസംഹാരികൾ, ചുഴലിരോഗമരുന്നുകൾ,ആന്റികൊയാഗുലന്റ്സ് (Anticoagulants) തുടങ്ങിയവയെല്ലാം മദ്യവുമായി പ്രതിപ്രവർത്തിക്കുന്നവയാണ്. പാരസെറ്റമോൾ പോലും കൂടുതലായി ഉപയോഗിക്കുന്നവർ മദ്യപിക്കുകയാണെങ്കിൽ കരൾരോഗം വർധിക്കും. ശരീരത്തിനു ബാലൻസ് നഷ്ടപ്പെടുക, ഉറക്കംതൂങ്ങിയിരിക്കുക, ശ്വാസതടസ്സം ഉണ്ടാക്കുക തുടങ്ങി പല ദൂഷ്യഫലങ്ങളും ഉണ്ടാകുവാൻ മദ്യത്തിന്റെയും മരുന്നിന്റെയും ഒന്നിച്ചുള്ള ഉപയോഗം കാരണമാകും.

Tags:
  • Health Tips