Saturday 12 October 2019 12:01 PM IST

‘മദ്യം ഹൃദയാരോഗ്യത്തിന് ഉത്തമം, സ്റ്റാറ്റിൻ എല്ലാവരും കഴിക്കണം’; തലതിരിഞ്ഞ പഠനങ്ങളും സത്യവും

Santhosh Sisupal

Senior Sub Editor

alco

മിതമായ മദ്യപാനം ഹൃദയാരോഗ്യത്തിന് നല്ലത്’’. ലോകത്തെ മുഴുവൻ മദ്യപരും നെഞ്ചേറ്റിയ വാർത്ത. ചില ഗവേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കുറച്ചു വർഷം മുൻപ് വന്ന ഈ വാർത്ത അമ്പരപ്പിക്കുന്ന വേഗത്തിലാണ് പ്രചരിച്ചത്. അപ്പോഴും നമ്മുടെ നാട്ടിലെ മിക്ക ഡോക്ടർമാരും ഹൃദയാരോഗ്യത്തിനുള്ള മരുന്നായി മദ്യം നിർദ്ദേശിക്കാൻ മടിച്ചു. ‘മിതമായ അളവ് മദ്യം’ കഴിക്കാമെന്നു പറഞ്ഞാൽ നമ്മൾ‌ സ്വീകരിക്കുന്ന അളവ് എത്രയായിരിക്കുമെന്ന് ഡോകടർമാർക്ക് അറിയാം. അതായിരുന്നു അവരുടെ ആശങ്കയും.

എന്നാൽ 15 ഗ്രാം മദ്യം പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യത്തിനും പ്രമേഹത്തിനുമൊക്കെ നല്ലതാണെന്ന റിപ്പോർട്ട് വിശ്വസിച്ച് അമേരിക്കയിലെ നാഷനൽ ഇൻസ്റ്റ്യൂട്ട് ഓഫ് ഹെൽത് (NIH) വലിയൊരു പഠനം ആരംഭിച്ചു. എന്നാൽ കഴിഞ്ഞ വർഷം പകുതിയോടെ ആ പഠനത്തിനു നൽകുന്ന ഫണ്ട് പിൻവലിക്കാൻ അവർ നാടകീയമായി തീരുമാനമെടുത്തു. ലോകം മുഴുവൻ തെറ്റിദ്ധരിച്ച, മദ്യത്തെ വെള്ളപൂശിയ റിപ്പോർട്ടുകൾക്കു പിന്നിൽ മദ്യ വ്യവസായികളുടെ കൈ ഉണ്ടായിരുന്നുവെന്ന തിരിച്ചറിവായിരുന്നു കാരണം.

കൺഫ്യൂഷൻ തീർക്കണമേ...

ആരോഗ്യരംഗത്തെ പല ഗവേഷണറിപ്പോർട്ടുകളും കരുതലോടെ മാത്രം വായിക്കുകയും സ്വീകരിക്കുകയും ചെയ്യേണ്ടതാണെന്നതിന് ഒരു ഉദാഹരണം മാത്രമാണ് മദ്യം. കൊളസ്ട്രോളും മുട്ടയും വെളിച്ചെണ്ണയും റെഡ് വൈനും ചോക്‌ലെറ്റും പോലെ ഒട്ടേറെ ഭക്ഷ്യവസ്തുക്കളുെട കാര്യത്തിൽ പരസ്പര വിരുദ്ധമായ, ആശയക്കുഴപ്പത്തിലാക്കുന്ന പഠനങ്ങൾ നമുക്കു മുൻപിലുണ്ട്. അവയിൽ മിക്കവയും കോർപറേറ്റുകളുടെ ചെലവിലുള്ള പഠനങ്ങളായിരുന്നു എന്ന് എത്രപേർക്കറിയാം.

അമിത രക്തസമ്മർദം, കൊളസ്ട്രോൾ, പ്രമേഹം പോലുള്ള രോഗാവസ്ഥകളിൽ മരുന്ന് ആരംഭിക്കാനുള്ള അളവുകൾ വർഷം കഴിയും തോറും കുറച്ചുകൊണ്ടുവരുന്നു. കൂടുതൽ പേരെ മരുന്നുകഴിപ്പിച്ച് ലാഭം കൂട്ടാനുള്ള മരുന്നു കമ്പനികളുെട തന്ത്രമാണോ ഇത്?.

ഏറ്റവും മികച്ചത് എന്നു കൊട്ടിഘോഷിച്ചിരുന്ന മരുന്നുകൾ പോലും ഒരു സുപ്രഭാതത്തിൽ പിൻവലിക്കുന്നു. ഇങ്ങനെ കത്തിക്കയറുന്ന ആശങ്കകളിലേക്ക് എണ്ണയൊഴിച്ച് ആളിക്കത്തിക്കുകയാണ് സമൂഹമാധ്യമങ്ങൾ. രോഗി തലയിൽ കൈവച്ച് ‘‘മൊത്തം കൺഫ്യൂഷനിലായല്ലോ... ദൈവമേ’’ എന്നു പറയുന്ന ഗതികേടിലാണിപ്പോൾ. രോഗികൾ ഉൾപ്പെടുന്ന പൊതുസമൂഹം ഇക്കാര്യത്തിൽ എന്തുചെയ്യണം? എന്തു നിലപാടെടുക്കണം... പൊതുജനാരോഗ്യതൽപരരായ മൂന്നു പ്രമുഖ ഡോക്ടർമാർ ഈ വിഷയം വിശകലനം ചെയ്യുകയാണിവിടെ.

തെളിവുകൾ അടിസ്ഥാനം

‘‘ഇന്ന് ഓൺലൈൻ മാധ്യമങ്ങളിലൂടെ വരുന്ന ആരോഗ്യവാർത്തകളിലും പഠനറിപ്പോർട്ടുകളിലും അധികവും തെറ്റോ കുഴഞ്ഞുമറിഞ്ഞതോ ആശയക്കുഴപ്പമുണ്ടാക്കുന്നവയോ വൈരുധ്യം നിറഞ്ഞവയോ ആയിരിക്കും. അതിനാൽ അവയെ കരുതലോടെ കാണുക’’– ഇതു പറയുന്നത് കേരളത്തിലെ മുതിർന്ന ഭിഷഗ്വരനും രോഗനിർണയമികവിനാൽ ശ്രദ്ധേയനുമായ കോട്ടയത്തെ ഡോ. മാത്യു പാറയ്ക്കലാണ്.

‘‘തെളിവുകളുടെ അടിസ്ഥാനത്തിലുള്ള (എവിഡൻസ് ബേസ്ഡ്) ചികിത്സാ രീതിയാണ് ആധുനിക വൈദ്യശാസ്ത്രം. സാങ്കേതികവും ഗവേഷണപരവും ഡോക്ടറുടെ അനുഭവപരമായ തെളിവുകളും (ബെഡ് സൈഡ് എവിഡൻസ്) കൂടിച്ചേരുമ്പോഴാണ് ഇത് പൂർത്തിയാകുന്നത്.

ആദ്യകാലത്ത് സിസ്റ്റോളിക് ബിപിയ്ക്കല്ല, ഡയസ്റ്റോളിക് ബിപിക്കാണ് പ്രാധാന്യം ഉണ്ടായിരുന്നത്. കുറെനാൾ കഴിഞ്ഞപ്പോൾ, വാർധക്യത്തിൽ ബിപി നിയന്ത്രണത്തിനു വലിയ പ്രാധാന്യമില്ല, യുവാക്കളിലാണ് നിയന്ത്രണം ശക്തമായി വേണ്ടതെന്നുവന്നു. എന്നാൽ ഇപ്പോൾ ഇതെല്ലാം മാറി. പ്രായം, വർഗം, പ്രാദേശിക വ്യത്യാസം തുടങ്ങിയവയൊന്നും പരിഗണിക്കാതെ രക്താതിസമ്മർദമുണ്ടെങ്കിൽ അത് കൃത്യമായും ചികിത്സിക്കണം എന്നു സ്ഥിരീകരിച്ചു.

ചികിത്സ ആരംഭിക്കേണ്ട അളവുകളിൽ മാറ്റങ്ങളുണ്ടായാലും മരുന്ന് എപ്പോൾ ഏതളവിൽ തന്റെ രോഗിക്കു വേണമെന്നു കൃത്യമായ ധാരണ ഡോക്ടർക്കുണ്ടാകണം. കാരണം ഡോക്ടർ ചികിത്സിക്കുന്നത് അളവുകളെയല്ല, രോഗിയെയാണ്; ലാബ് റിപ്പോർട്ടുകൾക്കും അപ്പുറം രോഗാവസ്ഥയെയാണ്– ഡോ. മാത്യു പാറയ്ക്കൽ പറയുന്നു.

health

രോഗിയാണ് പ്രധാനം

പുതിയ പഠനഫലങ്ങളും മറ്റും ചികിത്സയിൽ ഉടൻ നടപ്പാക്കാൻ പുതിയ തലമുറ ഡോക്ടർമാർ ചിലപ്പോഴെങ്കിലും വ്യഗ്രതകാണിക്കാറുണ്ട്. അവർ ‘തിയറി’ കളെയും ഞങ്ങളെ പോലുള്ള പഴയ തലമുറക്കാർ അനുഭവങ്ങളെയും അടിസ്ഥാനമാക്കുന്നു എന്നതാണ് വ്യത്യാസം. ഇന്നത്തെ എല്ലാ ഗവേഷണഫലങ്ങളും സത്യസന്ധമാണ് എന്ന് വിശ്വസിക്കാൻ പ്രയാസമാണ്. വ്യവസായ താൽപര്യങ്ങൾ ഗവേഷകരെ പോലും ബാധിച്ചിരിക്കുന്നു. ചികിത്സയിൽ മറ്റെന്തിനെക്കാളും രോഗിയാണ് രോഗിയുടെ അവസ്ഥയാണ്, അനുഭവമാണ് പ്രധാനം.

അമേരിക്കയിലാണ് ഏറ്റവുമധികം മെഡിക്കൽ പഠനങ്ങളും മരുന്നുകളും പുറത്തുവരുന്നത്. ഇത്രയും നാളത്തെ അനുഭവങ്ങളുെട വെളിച്ചത്തിൽ ഞാൻ പറയട്ടെ അമേരിക്കൻ പഠനങ്ങളെക്കാൾ വിശ്വാസ്യത ബ്രിട്ടീഷ് പഠനങ്ങൾക്കാണ് ഡോ. മാത്യു പാറയ്ക്കൽ പറയുന്നു.

അളവും ചികിത്സയും

‘‘അറിവിന്റെ ചക്രവാളം വികസിക്കുന്തോറും മരുന്നും ചികിത്സയും മാറും, മാറണം’’–പ്രശസ്ത ന്യൂറോളജിസ്റ്റും കേരളത്തിലെ നാഡീശാസ്ത്ര ചികിത്സയുെട തലവര തന്നെ മാറ്റുകയും ചെയ്ത ഡോ. കെ രാജശേഖരൻ നായർ (തിരുവനന്തപുരം) പറയുന്നു. ‘‘പറഞ്ഞാൽ വിശ്വസിക്കില്ല, 1947 വരെയും ബിപി നിയന്ത്രിക്കാൻ മരുന്നുണ്ടായിരുന്നില്ല. ബിപിക്കുള്ള ലോകത്തെ ആദ്യത്തെ മരുന്നു കണ്ടുപിടിച്ചത് റസ്റ്റം ജാൽ വക്കീൽ എന്ന മുംബൈക്കാരനാണ്. സർപ്പഗന്ധിയിൽ നിന്ന് വേർതിരിച്ചെടുത്ത റൗവോൾഫിയ സെർപെന്റീന. പതിറ്റാണ്ടോളം അതു മാത്രമായിരുന്നു മരുന്ന്. ഇന്നാകട്ടെ എത്രയെത്രമരുന്നുകളാണ് ബിപിയ്ക്കുള്ളത്. അവയൊക്കെയും ആദ്യകാലമരുന്നുകളുമായി താരതമ്യം ചെയ്യുമ്പോൾ എത്രയോ മികച്ചതും പാർശ്വഫലങ്ങൾ കുറഞ്ഞതുമാണ്. ഡോ. രാജശേഖരൻ നായർ പറഞ്ഞു.

ചികിത്സ ആരംഭിക്കാനുള്ള രക്തസമ്മർദ അളവ് കുറയുന്നതിനു പിന്നിൽ വിവിധ സ്പെഷ്യൽറ്റികൾക്കാണ് പങ്ക് എന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. 120/80 എന്ന ബിപി അളവിന്റെ കാര്യത്തിൽ അധികം വാശിപിടിക്കുന്നത് ഹൃദ്രോഗവിദഗ്ധരാണ്. കാരണം സമ്മർദം അൽപം ഉയരുമ്പോൾ പോലും ഹൃദയത്തിന്റെ പരിശ്രമം വലിയ അളവിൽ വർധിക്കേണ്ടിവരും. അതിനാൽ ഹൃദ്രോഗങ്ങൾ ഉള്ളവരിൽ നോർമൽ അളവിനോട് അടുത്ത് ബിപി നില നിർത്താൻ കാർഡിയോളജിസ്റ്റ് നിർദേശിക്കും.

എന്നാൽ ഒരു ന്യൂറോളജിസ്റ്റിനു ബിപി കുറഞ്ഞു പോകുന്നതും വലിയ തലവേദനയാകും. ബിപി കുറയുമ്പോൾ തലച്ചോറിലെ സിപിപി(സെറിബ്രൽ പെർഫ്യൂഷൻ പ്രഷർ) കുറഞ്ഞ് രോഗിയുെട തലച്ചോറിനു വേണ്ടത്ര രക്തം കിട്ടാതെയാവും. രോഗിയുെട രോഗസാധ്യതയും രോഗിയിലുള്ള അപായഘടകങ്ങളും അനുസരിച്ചാണ് ബിപിയുെട കാര്യത്തിൽ മരുന്നു ചികിത്സ വേണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക.

കൊളസ്ട്രോൾ നിയന്ത്രിക്കാൻ നൽകുന്ന സ്റ്റാറ്റിൻ മരുന്നുകളുെട കാര്യത്തിലും തീരുമാനം ഡോക്ടറുടേതു തന്നെയായിരിക്കണം. അതു കണ്ണുമടച്ച് വെറുതേ കഴിച്ചോളൂ, നല്ലതാണ് എന്നു പറയുന്ന പഠനങ്ങളെ വിശ്വസിക്കേണ്ട.

പാർശ്വഫലമില്ലാത്ത ഒരു മരുന്നുമില്ല. ഏറ്റവും നല്ലതെന്ന് ഒരു കാലത്ത് പൊതുവേ പറഞ്ഞിരുന്ന ആസ്പിരിനു പോലും കാലത്തെ അതിജീവിക്കാനായില്ല. രക്തസ്രാവം പോലുള്ള പ്രശ്നം അത് ഉണ്ടാക്കും. അതിനാൽ നിർദേശിക്കപ്പെട്ടവർ മാത്രമേ ആസ്പിരിൻ തുടരാവൂ എന്നു പുതിയ റിപ്പോർട്ടുകൾ വരുന്നു. ചുരുക്കിപ്പറഞ്ഞാൽ രോഗപ്രതിരോധത്തിനുള്ള വാക്സിനേഷനിലൊഴികെ മരുന്നിന്റേയും ചികിത്സയുടേയും കാര്യത്തിൽ ഒരു പൊതുമിനിമം പരിപാടിയും പ്രായോഗികമല്ല– ഡോ. രാജശേഖരൻ നായർ പറയുന്നു.

ആ മേന്മ കൈവിടുമോ?

കേരളത്തിെന്റ ആരോഗ്യമേഖലയ്ക്കുണ്ടായ മികവുകളുെട അടിസ്ഥാനം ഫലപ്രദമായി നടപ്പിലാക്കിയ വാക്സിനേഷൻ പദ്ധതിയാണ്. തട്ടിക്കൂട്ടു പഠനറിപ്പോർട്ടുകൾ ഉയർത്തിക്കാട്ടി വാക്സിനേഷനെതിരെ ഇന്നു കേരളത്തിൽ നടക്കുന്ന പ്രചാരണം ദുരന്തത്തിലേക്കായിരിക്കും നയിക്കുക. ഒരു തലമുറ ഡോക്ടർമാർ ഡിഫ്തീരിയ എന്ന രോഗത്തെ പാഠപുസ്തകങ്ങളിൽ മാത്രമെ കണ്ടിട്ടുള്ളൂ. അതിനു കാരണം ഈ വാക്സിനേഷന്റെ വിജയമാണ്. ഇത്തരം പ്രചരണങ്ങൾ കൂടിയാവുമ്പോൾ അതുപോലെയുള്ള പല രോഗങ്ങളും തിരിച്ചു വരവുനടത്തുമെന്ന കാര്യം നമ്മൾ മറക്കരുതെന്നു ഡോ. രാജശേഖരൻ നായർ ഓർമിപ്പിക്കുന്നു.

എങ്ങനെ വിശ്വസിക്കും?

1940 കാലത്ത് ശരാശരി ആയുർ ദൈർഘ്യം 40 വയസ്സായിരുന്നു. ഇന്നത് 75–80 ലേക്ക് എത്തി. അതിനു പിന്നിൽ ആധുനികചികിത്സാ ശാസ്ത്രവും വാക്സിനേഷൻ മുതൽ മരുന്നിലും ചികിത്സയിലും കാലാകാലങ്ങളിൽ വന്ന മാറ്റങ്ങളുമാണെന്ന് പ്രശസ്ത പ്രമേഹ ചികിത്സകനും ഗവേഷകനുമായ ഡോ. ജ്യോതിദേവ് കേശവദേവ് പറയുന്നു.

ഏതു തരത്തിലും മായം ചേർക്കപ്പെടാവുന്ന ഗവേഷണഫലങ്ങളുടെ കാലമാണിത്. അതിനാൽ പുതിയ പഠനറിപ്പോർട്ടുകൾ അപ്പടി വിശ്വസിക്കുന്നതിനു മുൻപ്, അത് വിശ്വസനീയമായ ഇൻഡക്സ് ജേണലിലാണോ പ്രസിദ്ധീകരിച്ചത്? ആ പഠനം വിശ്വാസ്യതയുള്ള വ്യക്തിയുടേതാണോ? എന്നു മനസ്സിലാക്കിവേണം അതു വിശ്വസിക്കാനെന്ന് ഇരുപതോളം ഇൻഡക്സ് ജേണലുകളുടെ റിവ്യൂവർ കൂടിയായ ഡോ.ജ്യോതിദേവ് പറയുന്നു. ലോകത്തു പലഭാഗങ്ങളിലുമുള്ള റിവ്യൂവർമാർ ഉന്നയിക്കുന്ന സംശയങ്ങൾക്കും തൃപ്തികരമായി മറുപടികൾ നൽകി ഒടുവിൽ അത് പ്രസിദ്ധീകരിക്കപ്പെടാൻ വർഷങ്ങൾതന്നെ എടുക്കും. അവയിൽ പിഴവു കടന്നു കൂടാൻ സാധ്യത വളരെ കുറവാണ്.

‘‘പ്രമേഹരോഗിക്കു മധുരം കഴിക്കാം’’ എന്നതുപോലെ പലപ്പോഴും നിയന്ത്രണങ്ങൾക്ക് ഇളവുനൽകുന്ന പഠന റിപ്പോർട്ടുകൾക്കാണ് പ്രചാരണം ലഭിക്കുക. ഇത്തരം പഠനങ്ങളും റിപ്പോർട്ടുകളും വിശ്വസിച്ച് നിലവിലിരിക്കുന്ന ചികിത്സയിൽ ഡോക്ടറുടെ നിർദേശമില്ലാതെ ഒാരോമാറ്റവും വരുത്തുന്നവരുണ്ട്. അത് അപകടമാണെന്നും ഡോ. ജ്യോതിദേവ് പറയുന്നു.

മരുന്നുകൾ പിൻവലിക്കുമ്പോൾ

ആധികാരികമായ പുതിയ പഠനങ്ങളുെടയും നിരീക്ഷണങ്ങളുടെയും ഫലമായി നിലവിലുള്ള ചികിത്സാ രീതിയിലോ മരുന്നുകളിലോ മാറ്റം വരുത്താറുണ്ട്. ഒരർഥത്തിൽ അതാണ് മോഡേൺ മെഡിസിന്റെ ഏറ്റവും വലിയ മികവ്. എല്ലാ പഠനങ്ങൾക്കും ക്ലിനിക്കൽ ട്രയലുകൾക്കും ശേഷമാണ് മരുന്നുകൾ വിപണിയിലെത്തുന്നതെങ്കിലും തുടർന്നും മരുന്നിന്റെ ഫലവും പാർശ്വഫലവും സൂക്‌ഷ്മമായി നിരീക്ഷിക്കും. വലിയ തകരാറുകൾ കണ്ടെത്തുന്നതുകൊണ്ടാകില്ല, ആ മരുന്നിനേക്കാൾ പാർശ്വഫലം കുറഞ്ഞ, മികവേറിയ മരുന്നുകൾ ലഭ്യമായതുകൊണ്ടാവും പഴയമരുന്നു പിൻവലിക്കുക. ഇങ്ങനെ കാലാകാലമായി കൂടുതൽ മികവും ഫലപ്രാപ്തിയും നേടുന്നതാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ പ്രത്യേകത – ഡോ. ജ്യോതിദേവ് പറയുന്നു.

പുതിയ പഠനങ്ങൾ, റിപ്പോർട്ടുകൾ എന്തുതന്നെ പറഞ്ഞാലും എത്ര വിശ്വസനീയമെന്നു തോന്നിയാലും നിലവിലുള്ള ചികിത്സയിൽ മാറ്റം വരുത്താനോ മരുന്നുകൾ നിർത്താനോ ഡോസുകൾ മാറ്റാനോ സ്വയം തയാറാകരുത് എന്നതാണ് ഈ പ്രഗദ്ഭ ഡോക്ടർമാർ മുന്നോട്ടുവയ്ക്കുന്ന അടിസ്ഥാന പ്രമാണം.

അഞ്ച് പഠനങ്ങൾ; പ്രശ്നങ്ങൾ

  • ബിപി അളവ് നോർമൽ നില 120/80 ആണ്. 130/90 കഴിഞ്ഞാൽ മരുന്നു കഴിക്കുകയെന്ന റിപ്പോർട്ടുകളെ വിശ്വസിക്കേണ്ട. മറിച്ച് ഒരു വ്യക്തിയുെട അപായസാധ്യതകൾ, പ്രായം പ്രത്യേകിച്ചും ഹൃദ്രോഗസാധ്യത, നിലവിലുള്ള രോഗങ്ങൾ എന്നിവ പരിഗണിച്ചും ജീവിതശൈലീമാറ്റം കൊണ്ടു വരുത്താവുന്ന മാറ്റം നീരീക്ഷിച്ചശേഷവും മാത്രമേ ബിപി മരുന്നു ആരംഭിക്കേണ്ടതുള്ളൂ.

  • കൊളസ്ട്രോളും എൽഡിഎൽ എന്ന ചീത്തകൊളസ്ട്രോളും കൂടുന്നത് നല്ലതല്ല. അക്കാര്യത്തിൽ തർക്കമില്ല. ‘കൊളസ്ട്രോൾ നിയന്ത്രിക്കാനുള്ള മരുന്നായ സ്റ്റാറ്റിൻ നിശ്ചിത പ്രായം കഴിഞ്ഞവർ കഴിച്ചോളൂ’, എന്ന പഠനങ്ങളെ സ്വീകരിക്കേണ്ടതില്ല. ഏതു മരുന്നിനും പാർശ്വഫലമുണ്ട്. മാത്രമല്ല ഈ മരുന്നുകൾ ഉപയോഗിച്ചശേഷം നിർത്തുന്നതും നല്ലതല്ല. അതിനാൽ സ്റ്റാറ്റിനായാലും മറ്റേത് മരുന്നായാലും ഡോക്ടർ നിർദേശിച്ചാൽ മാത്രം കഴിച്ചാൽ മതി. കൂടാതെ വ്യായാമവും ഭക്ഷണനിയന്ത്രണവുമുൾപ്പടെയുള്ള ജീവിതശൈലീമാറ്റങ്ങൾ മരുന്നു കഴിച്ചാലും തുടരണം.

  • മദ്യം ഹൃദയത്തിനോ പ്രമേഹത്തിനോ നല്ലതാണെന്ന് വിശ്വാസയോഗ്യമായ ആധികാരികപഠനങ്ങളില്ല. അത് ഒഴിവാക്കുന്നതിലൂടെ ഗുണങ്ങൾ ഉണ്ടുതാനും. അതിനാൽ മദ്യം കഴിക്കേണ്ട.

  • വെളിച്ചണ്ണ അകറ്റേണ്ടതില്ല. വെളിച്ചെണ്ണയുടെ ഗുണങ്ങൾ ശ്രദ്ധിക്കാത്ത പഠനങ്ങളാണ് കൂടുതലും. അതിലെ പൂരിത കൊഴുപ്പുമാത്രമാണ് വെളിച്ചെണ്ണയ്ക്ക് എതിരേയുള്ള പഠനങ്ങൾ ചൂണ്ടിക്കാട്ടിയത്. ഏത് എണ്ണയായാലും കുറഞ്ഞ അളവിലേ ഉപയോഗിക്കാവൂ, അമിതമായി ചൂടാക്കുന്നതും ആവർത്തിച്ചുപയോഗിക്കുന്നതും നന്നല്ല.

  • മുട്ട പോഷകങ്ങളുെട കലവറയാണ്. എന്നാൽ അമിതമായ ഊർജവുമുണ്ട്. ഇതു കൊളസ്ട്രോൾ സാധ്യത കൂട്ടും. അതിനാൽ ഊർജസമ്പുഷ്ടമായ ഭക്ഷണം കഴിക്കുന്നവർ മുട്ട കുറയ്ക്കണം. പോഷകക്കുറവുള്ളവർക്കും കൊളസ്ട്രോൾ പ്രശ്നങ്ങളില്ലാത്തവർക്ക് മുട്ട കഴിക്കാം

Tags:
  • Health Tips