കേരളത്തിന്റെ കോവിഡിനെതിരെയുള്ള പോരാട്ടങ്ങൾക്കിടയിലാണ് എല്ലാവരിലും ആശങ്ക വർധിപ്പിച്ചു കൊണ്ട് കാസർകോട് കൊറോണ വൈറസ് ബാധിച്ച രോഗികളുെട എണ്ണം ദിനംപ്രതി വർധിച്ചുവന്നത്. കർശനമായ നിയന്ത്രണങ്ങളുമായി ഭരണകൂടങ്ങൾ രംഗത്തിറങ്ങിയെങ്കിലും മെഡിക്കൽ കോളജ് പോലുള്ള ചികിത്സാ സംവിധാനങ്ങളുെട കുറവ് അവിടുത്തെ പരിശ്രമങ്ങളുെട വേഗത കുറച്ചു. ഉള്ള സൗകര്യങ്ങളെ ഏറ്റവും മികച്ച രീതിയിൽ ഉപയോഗപ്പെടുത്തി മുന്നോട്ട് പോകുമ്പോഴാണ് മികച്ച ഒരു മെഡിക്കൽ ടീം കൂടി കാസർകോട് ഉണ്ടെങ്കിൽ രോഗബാധ നിയന്ത്രിക്കാൻ സഹായകമാകും എന്ന് ഔദ്യോഗികതലങ്ങളിൽ ആലോചന വന്നത്. ആ ചിന്തയുെട പരിസമാപ്തിയായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് ഒരു മെഡിക്കൽ ടീം കാസർകോടേക്ക് തിരിച്ചു. ആശുപത്രി ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് കൂടിയായ ഡോ. സന്തോഷ് കുമാർ എസ്.എസ്സിന്റെ നേതൃത്വത്തിലെ ആ ടീമിന്റെ ദൗത്യം കാസർകോട് നിർമാണം പൂർത്തിയായി കിടക്കുന്ന മെഡിക്കൽ കോളജിന്റെ ഒരു െകട്ടിടത്തെ കോവിഡ് 19 ചികിത്സാ കേന്ദ്രമാക്കി മാറ്റുക എന്നതായിരുന്നു. ആ യാത്രയെക്കുറിച്ചും ദൗത്യത്തെക്കുറിച്ചും ഡോ. സന്തോഷ് കുമാർ സംസാരിക്കുന്നു.
ടീം രൂപീകരിക്കുന്നു
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ജനുവരി 30 മുതൽ കോവിഡ് കേസുകൾ മാനേജ് െചയ്യുന്നുണ്ടായിരുന്നു. അതുെകാണ്ട് തന്നെ അവിടുത്തെ ഡോക്ടർമാരും നഴ്സുമാരുമെല്ലാം കോവിഡിനെ പ്രതിരോധിക്കാനും ചികിത്സിക്കാനുമുള്ള പരിശീലനം നേടി കഴിഞ്ഞിരുന്നു. മെഡിക്കൽ കോളജ് എമർജൻസി വിഭാഗത്തിന്റെ ചുമതല എനിക്കാണ്. അതുകൂടാതെ ഡോക്ടേഴ്സ് വിത്ത്ഔട്ട് ബോർഡേഴ്സ് എന്ന അന്താരാഷ്ട്ര സംഘടനയുെട സൗത്ത് ഏഷ്യയുെട വൈസ് പ്രസിഡന്റും കൂടിയാണ്. ആരോഗ്യ അടിയന്തരാവസ്ഥ വരുമ്പോഴും യുദ്ധം പോലുള്ള അവസ്ഥകളിലും പല രാജ്യങ്ങളിലും ആശുപത്രി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സജ്ജമാക്കേണ്ടിവരും. സംഘടനയുെട അംഗമായതുെകാണ്ടു തന്നെ അത്തരം പ്രവർത്തനങ്ങളിൽ എനിക്കും പരിചയമുണ്ട്.
കാസർകോട് പ്രത്യേക സാഹചര്യമായിരുന്നു. ദിനംപ്രതി കോവിഡ് രോഗികൾ കൂടി ക്കൊണ്ടിരിക്കുന്നു. അവിടുത്തെ സർക്കാർ ആശുപത്രിയിൽ വെന്റിലേറ്റർ സൗകര്യമുള്ള ഐസിയു കിടക്കകളും വളരെ കുറവായിരുന്നു. കൂടാതെ കാസർകോടിലെ മിക്ക രോഗികളും ചികിത്സയ്ക്ക് ആശ്രയിച്ചിരുന്ന മംഗലാപുരത്തെ അതിർത്തി അടച്ചതോടെ അങ്ങോട്ടും പോകാൻ കഴിയാതെയായി. ഈ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രി ഞങ്ങളോട് അങ്ങോട്ട് പോകാൻ കഴിയുമോ എന്ന് ചോദിക്കുന്നത്. അങ്ങനെയാണ് ആ ദൗത്യം ഏറ്റെടുക്കുന്നത്. ടീം രൂപീകരിക്കാനുള്ള ചുമതല എന്നെ ഏൽപിച്ചു. ഇത്തരം സാഹചര്യങ്ങളിൽ പ്രവർത്തിച്ചു പരിചയമുള്ള ഡോക്ടർമാരും നഴ്സുമാരും ആശുപത്രിയിലുണ്ട്. അവരെ ടീമിൽ ഉൾപ്പെടുത്തി. അങ്ങനെ 27 അംഗങ്ങളെ ഉൾപ്പെടുത്തി ടീം രൂപീകരിച്ചു. ഞാൻ ഉൾപ്പെടെ 13 ഡോക്ടർമാർ, 10 നഴ്സുമാർ, 4 നഴ്സി ങ് അസിസ്റ്റന്റുമാർ.
യാത്ര തുടങ്ങുന്നു
ഏപ്രിൽ അഞ്ച് ഞായറാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിക്കുന്നത്. സെക്രട്ടറിയേറ്റ് പരിസരത്ത് നിന്ന് ആരോഗ്യമന്ത്രി കെ. െക. ഷൈലജ യാത്ര ഫ്ലാഗ് ഒാഫ് െചയ്തു. കെ
എസ്ആർടിസിയുെട ലോ ഫ്ലോർ എസി ബസ്സിലായിരുന്നു യാത്ര. ഹരിപ്പാട് വച്ച് ബസ് ബ്രേക്ക് ഡൗൺ ആയി. അവിടുന്ന് ബസ് നന്നാക്കി, യാത്ര തുടർന്നു. എറണാകുളം എത്തിയപ്പോൾ വീണ്ടും എന്തോ കുഴപ്പം. എറ ണാകുളത്ത് നിന്ന് പുതിയ ബസ് എത്തിച്ചു യാത്ര തുടർന്നു. രാത്രി ഒരു മണിയോടെ കാസർകോട് എത്തി.
യാത്രയ്ക്കിടെ ഒരുപാട് ഇടങ്ങളിൽ ഞങ്ങൾക്ക് സ്വീകരണം ലഭിച്ചിരുന്നു. ഹരിപ്പാട് ബസ് ബ്രേക്ക്ഡൗൺ ആയികിടന്നപ്പോൾ അവിടെയുള്ള െപാലീസുകാർ ഞങ്ങൾക്ക് വെള്ളവും ഭക്ഷണവും നൽകി. ആലപ്പുഴയിൽ പൊലീസ് അസോസിയേഷന്റെ സ്വീകരണം ഉണ്ടായിരുന്നു. തൃശൂർ എത്തിയപ്പോൾ പൊലീസുകാർ നിരയായി നിന്ന് സല്യൂട്ട് ചെയ്തു. കുന്നംകുളത്ത് പൊലീസുകാർ ഭക്ഷണവും ജ്യൂസും നൽകി. തിരൂരിൽ മുസ്ലിം എജ്യുക്കേഷൻ സൊസൈറ്റി സ്നാക്ക്സ് നൽകി. രാത്രി പന്ത്രണ്ടുമണിക്ക്പോലും ഞങ്ങൾക്ക് ചായയുമായി കാത്തുനിന്നവർ ഉണ്ട്.
കാസർകോട് ആശുപത്രിയിൽ കിടക്കകളും കുറച്ചു സൗകര്യങ്ങളും അവിടുത്തെ ഡിഎംഒ ഡോ. രാംദാസും ഡോ. രാമനും അറേഞ്ച്ചെയ്തിരുന്നു. കുറച്ച് ജീനക്കാരെയും നിയമിച്ചിരുന്നു. കുറച്ചു പഴ്സനൽ പ്രൊട്ടക്ഷൻ എക്യുപ്പ്മെന്റ് (പിപിഇ) കിറ്റുകൾ ഞങ്ങളും കരുതിയിരുന്നു.
ഞങ്ങൾ എത്തിയതിന്റെ അടുത്ത ദിവസം രാവിലെ തന്നെ ആശുപത്രിയിലെത്തി മീറ്റിങ് കൂടി. 12 കിടക്കകൾ ഉള്ള വാർഡ് തയാറാക്കാം എന്നു തീരുമാനിച്ചു. ഒരു സാധാരണ ആശുപത്രി സജ്ജീകരിക്കുന്നതു പോലെയല്ല കോവിഡ് ചികിത്സയ്ക്കായുള്ള പ്രത്യേക കേന്ദ്രം തയാറാക്കുന്നത്. രോഗികൾക്കും ജീവനക്കാർക്കും ആശുപത്രിയിലേക്ക് പ്രവേശിക്കാനും തിരികെ ഇറങ്ങാനും പ്രത്യേക കവാടം വേണം. വാർഡ് ഒഴികെ ബാക്കി എല്ലാ സൗകര്യങ്ങളും– നഴ്സിങ് സ്റ്റേഷൻ, ഫാർമസി തുടങ്ങിയവ– അടഞ്ഞ രീതിയുള്ള മുറികൾ വേണം. പിന്നെ അതിനുള്ളിലേക്ക് കയറുന്ന വ്യക്തി പിപിഇ കിറ്റ് നിർബന്ധമായും ധരിക്കണം. പിപിഇ കിറ്റുകൾ ധരിക്കാനും ഉപയോഗശേഷം ഊരാനും പ്രത്യേക മുറികൾ വേണം. രോഗികൾ കിടക്കുന്ന ഇടങ്ങൾ നാല് മണിക്കൂർ കൂടുമ്പോൾ അണുനാശിനി കൊണ്ട് വൃത്തിയാക്കണം. അങ്ങനെ നിരവധി സൗകര്യങ്ങൾ ഒരുക്കണം.
ആദ്യം ഞങ്ങൾ പല ടീമുകളായി പിരിഞ്ഞു. എന്തൊക്കെ സൗകര്യങ്ങൾ വേണം തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ടീമുകളോട് ആവശ്യപ്പെട്ടു. അന്നേ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെ അവിടെയുള്ളവർക്ക് പിപിഇ കിറ്റ് ധരിക്കാനും മറ്റുമുള്ള പരിശീലനം നൽകാൻ തുടങ്ങി.
വാർഡ് തയാറായി; രോഗികളും
നാല് മണിയോടെ മോക്ക് ഡ്രിൽ നടത്തി. അതിലൂെട കണ്ടുപിടിച്ച പ്രശ്നങ്ങൾ പരിഹരിച്ച് വൈകുന്നേരം ആറ് മണിയോടെ വാർഡ് പൂർണമായി സജ്ജീകരിച്ചു. അപ്പോൾ തന്നെ ആറ് പേരെ കോവിഡ് 19 പൊസിറ്റീവായി അഡ്മിറ്റും െചയ്തു. അടുത്ത ദിവസവും രോഗികൾ അഡ്മിറ്റ് ആയി. രണ്ട് ദിവസം കഴിഞ്ഞപ്പോൾ 28 കിടക്കകൾ ഉള്ള ഒരു വാർഡ് കൂടി ഞങ്ങൾ തയാറാക്കി.
കാസർകോട് ദേശീയപാതയിലെ ഒരു ഹോട്ടലിലാണ് താമസസൗകര്യം ഒരുക്കിയിരുന്നത്. അവിെട നിന്ന് 30 കിലോമീറ്റർ ഉണ്ട് ഉക്കിനടുക്ക എന്ന സ്ഥലത്തുള്ള ആശുപത്രിയിലേക്ക്. 12 മണിക്കൂറാണ് ഒരു ഡ്യൂട്ടി ഷെഡ്യൂൾ. അതിൽ രണ്ട് ഡോക്ടർമാർ, മൂന്ന് നഴ്സുമാർ, ഒരു നഴ്സിങ് അസിസ്റ്റന്റ്, നാല് ഗ്രേഡ് രണ്ട് ജീവനക്കാരാകും ഉണ്ടാവുക. ടീമിലെ എല്ലാവരും തമ്മിൽ നല്ല സഹകരണമായിരുന്നു.
ഗുരുതരാവസ്ഥയിലുള്ള രോഗികൾ ഇല്ലായിരുന്നു. ചികിത്സയും ഭക്ഷണവുമെല്ലാം കൃത്യമായി നൽകിയിരുന്നു. കൂടാതെ കൗൺസലിങ്ങും. എല്ലാവർക്കും മൊബൈൽ ഉപയോഗിക്കാനും സൗകര്യമുണ്ടായിരുന്നു. രോഗികൾക്ക് ഞങ്ങളെ ബന്ധപ്പെടാനായി ഒരു മൊബൈൽ നമ്പറും നൽകി.
രണ്ടാഴ്ച പൂർത്തിയായപ്പോൾ ഞങ്ങളുെട ടീം തിരികെ എത്തി. കോട്ടയത്തു നിന്നുള്ള ടീമിനായിരുന്നു അടുത്ത ചുമതല. ഞങ്ങൾ കാസർകോട് എത്തുമ്പോൾ ആ നാട്ടിലെങ്ങും വല്ലാത്ത ഭീതി പടർന്നിരുന്നു. എന്നാൽ ഞങ്ങൾ പോരുമ്പോഴെക്കും രോഗികളുടെ എണ്ണം കുറയുകയും ദിനംപ്രതി രോഗമുക്തി നേടുന്നവരുെട എണ്ണം കൂടുകയും െചയ്യുന്നുണ്ടായിരുന്നു. ഞങ്ങൾ ചികിത്സിച്ച അഞ്ച് രോഗികൾ കോവിഡ് നെഗറ്റീവ് ആയി ആശുപത്രി വിടുകയും െചയ്തു. കോവിഡ് മുക്ത നാട് എന്നതാണ് നമ്മുെട ലക്ഷ്യം. അത്തരമൊരു യത്നത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ വലിയ അഭിമാനമുണ്ട്.