Friday 24 April 2020 04:51 PM IST

കോവിഡ് കാലത്ത് കുഞ്ഞുങ്ങളെ വീട്ടില്‍ തളച്ചിടേണ്ട; ശ്രദ്ധിച്ചില്ലെങ്കില്‍ ചെന്നെത്തുന്നത് കടുത്ത മാനസിക സംഘര്‍ങ്ങളിലേക്ക്

Santhosh Sisupal

Senior Sub Editor

dr

കോവിഡ്  വാര്‍ത്തകളുടെ അതി പ്രസരം ഉള്ള ഈ കാലത്ത് മുതിര്‍ന്നവരില്‍ നിന്നും രോഗ ഭയവും അമിത  ആകാംക്ഷയും കുട്ടികളിലേക്കും പടരാം. തന്റെ കൂട്ടുകാരില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വരികയും വീടിന്റെ നാലു ചുമരുകള്‍ക്കിടയില്‍ തളച്ചിടപ്പെടുകയും ചെയ്യുമ്പോള്‍ മാനസിക വിഷമം കുട്ടികളില്‍ ഉണ്ടാകുക സാധാരണമാണ്. പക്ഷെ അത് ഒരു രോഗവസ്ഥ യുടെ നിലയില്‍ എത്തുകയും മാനസികരോഗം പോലെ ആകുകയും ചെയ്യാം. അങ്ങനെഒരു സ്‌ഫോടനാത്മക നിലയിലേക്കു് കാര്യങ്ങള്‍ പോകാതെ നോക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്. അതിനാല്‍ മാനസികസംഘര്‍ഷ ലക്ഷണങ്ങള്‍ കുട്ടികളില്‍ ഉണ്ടോ എന്ന് നിരീക്ഷിക്കണം. ഉണ്ടെങ്കില്‍ പ്രതിവിധി തേടണം. മാനസികരോഗ  നിലയിലേക്ക് എത്താതിരിക്കാനുള്ള മുന്‍ കരുതല്‍ എടുക്കുകയും വേണം. 

മാനസികസംഘര്‍ഷ ലക്ഷണങ്ങള്‍ എന്തൊക്കെയെന്നു നോക്കാം. 

സാമാന്യത്തില്‍ കൂടിയ വിഷമം, വിഷാദം, വിശപ്പില്ലായ്മ, അമിതാഹാരം, ഉറക്കമില്ലായ്മ, അശ്രദ്ധ എന്നിവയാണതില്‍ ചിലത്. 

പ്രായഭേദമനുസരിച്ച്  ലക്ഷണങ്ങള്‍ വ്യത്യസ്ഥമാകാം.ആവശമില്ല കരച്ചിലും നിര്‍ബന്ധം പിടിക്കലുമാണ് ശിശുകളിലെങ്കില്‍ പ്രീ സ്‌കൂള്‍ കുട്ടികളില്‍ അവര്‍ നേടിയ നല്ല ശീലങ്ങള്‍ നഷ്ടമാവുന്നതാണ് കാണാറുള്ളത്. ഉദാഹരണത്തിന് മല മൂത്ര വിസര്‍ജനത്തിന് നേടിയ സ്വയനിയന്ത്രണം തഷ്ടമാകുക 

കൗമാരക്കാരില്‍ എതിര്‍പ്പ് നിയന്ത്രണമില്ലാത്ത ചുററിക്കറക്കം ലഹരി ഉപയോഗം , ശാരീരികവേദന ഇല്ലാത്ത അസുഖങ്ങള്‍ ഭാവിക്കുക മുന്‍പ് ഇഷ്ടപ്പെട്ട് ചെയ്തിരുന്ന കാര്യങ്ങളില്‍ താല്‍പ്പര്യം കാണിക്കാതിരിക്കുക. 

 മാനസികസംഘര്‍ഷ പ്രതിരോധം

ശാരീരിക അകലം പാലിക്കുന്നതിനോടൊപ്പം മാനസിക അടുപ്പത്തിനുള്ള മാര്‍ഗം കണ്ടെത്തണം.   മുതിര്‍ന്നവരുടെ മേല്‍നോട്ടത്തില്‍ സോഷ്യല്‍ മിഡിയികളില്‍ കൂടി കൂട്ടുകാരോട്  ബന്ധപ്പെടുന്നതിന്  സഹായിക്കാവുന്നതാണ്. ആവശ്യത്തിന്  ഇടവേളകള്‍ എടുക്കുക, മാനസിക  ഉല്ലാസത്തിനുള്ള പ്രവൃത്തികള്‍കണ്ടെത്തുക, ശരിയായ ഉറക്കം എന്നിവയെല്ലാം സംഘര്‍ഷം കുറക്കാന്‍ സഹായിക്കും. 

കളികളോടെപ്പം പഠനത്തിനുള്ള മാര്‍ഗങ്ങള്‍ വിനോദ രൂപത്തില്‍ കണ്ടെത്തണം

അവധിയും വിശ്രമവുമാണെങ്കിലും ദിനചര്യകള്‍ക്കും, കളിക്കും, പഠനത്തിനും, വ്യായാമത്തിനും , ഒരു ഷെഡ്യൂള്‍ ഉണ്ടാക്കണം. ആഷെഡ്യൂളില്‍ ചില ഇളവുകള്‍ക്കും അവസരം നല്‍കണം. ഉറങ്ങാനും ഉണരാനും ചിട്ടയുണ്ടാകണം. ഉണരുന്നതിനു നിത്യേന അരമണിക്കൂറില്‍ കൂടുതല്‍ വ്യതിയാനം വരാതെ നോക്കണം. ഓരോ കുട്ടികളുടെയും പ്രായത്തിനനുസരിച്ചു വേണം കളികളും വിനോദത്തിലൂടെയുള്ള പഠനവും, സോഷ്യല്‍ മീഡിയയും ക്രമീകരിക്കേണ്ടത്. ഇംഗ്ലീഷും ഗ്രാമറും നന്നാക്കുന്നതിനു്  കുടുംബാംഗങ്ങള്‍ക്ക് കത്തെഴുതാന്‍ പ്രേരിപ്പിക്കാം. ഒരു കയ്യെഴുത്തു മാസികതന്നെ വീട്ടില്‍ തുടങ്ങാം. മറ്റു കുടുംബങ്ങളുമായി ഒരു സൂം  മീറ്റിംഗ് തന്നെ നടത്താം. 

മലയാള ഭാഷാജ്ഞാനം കൂട്ടാന്‍ ഈ സമയം ഉപയോഗപ്പെട്ടുത്താം. നല്ല കവിതകള്‍ ചൊല്ലുക ഈണമിടുക എന്നിവയൊക്കെ മാനസിയ ഉല്ലാസം കൂട്ടും  റെഡിഡന്‍സ്അസോസിയേഷനുകള്‍ക്കു ഇവയുടെ മത്സരം സംഘടിപ്പിക്കാം. 

കോവിഡിനെ കുറിച്ച്കുട്ടികള്‍ക്ക് എന്തൊക്കെ അറിവുകള്‍ പകരണം

ഇക്കാലത്തു പല കാര്യങ്ങള്‍ പല സ്ഥലങ്ങളില്‍ നിന്നും ലഭിക്കുമ്പോള്‍ തെറ്റും ശരിയും അവര്‍ക്കു് വേര്‍  തിരിച്ചു നല്‍കേണ്ടതുണ്ട്. ശാന്തമായും സാന്ത്വന രൂപത്തിലുമായിരിക്കണം വിവരങ്ങള്‍ നല്‍കേണ്ടത്. ഠ് യിലും മറ്റു മീഡിയകളിലും അവര്‍ എന്തുകാണുന്നു എന്ന് ശ്രദ്ധിക്കണം .ആവശ്യത്തില്‍ കൂടുതല്‍ വാര്‍ത്തകള്‍ കാണുന്നത് ആകാംഷ കൂട്ടാന്‍ സാധ്യതയുണ്ട്.  അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ അവരെ പര്യാപത് രാക്കുകയും വേണം. 

ഏതായാലും മുതിര്‍ന്നവര്‍  കുട്ടികള്‍ക്ക് ഒരു റോള്‍ മോഡല്‍ ആകുക.  ശരിയായ ആരോഗ്യശീലം ഉള്ളവരും , മറ്റുള്ളവരെ കരുതുന്നവരും ആയി   നമ്മുടെ യുവ ജനതയെ സജ്ജരാക്കാം. കോവിഡ് 19 ഒരു  നല്ല ജീവിതരീതിക്കു് നമ്മെയെല്ലാം പ്രാപ്തരാക്കട്ടെ. ഇരുട്ടിലും നമുക്ക് വെളിച്ചം കണ്ടെത്താം. 

വിവരങ്ങള്‍ക്ക് കടപ്പാട് 

ഡോ. പി.എ. മുഹമ്മദ് കുഞ്ഞ്

പ്രൊഫസര്‍ &ഹെഡ് പിഡിയാട്രിക് ന്യൂറോളജി

മെഡിക്കല്‍ കോളജ്

തിരുവനന്തപുരം

drpamkunju@gmail.com