Saturday 03 August 2019 12:24 PM IST : By സ്വന്തം ലേഖകൻ

പ്രസവം നിർത്താൻ ലാപ്രോസ്കോപ്പി! ശസ്ത്രക്രിയക്ക് മുമ്പും ശേഷവും, അറിയേണ്ടതെല്ലാം

pregnancy

എനിക്ക് 31 വയസ്സ്. മൂന്ന് ആൺകുട്ടികളുടെ അമ്മയാണ്. 21–ാം വയസ്സിൽ വിവാഹിതയായി. മൂത്ത കുട്ടിക്ക് എട്ടു വയസ്സ്, രണ്ടാമത്തെയാൾക്ക് ആറു വയസ്സ്. ഇളയ കുട്ടിക്ക് മൂന്നു വയസ്സ്. പ്രസവം നിർത്തുന്ന ശസ്ത്രക്രിയ ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. എന്റെ മൂന്നു പ്രസവങ്ങളും നോർമൽ ആയിരുന്നു. ഈ ശസ്ത്രക്രിയ ലാപ്രോസ്കോപ്പി ആയി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്? ശസ്ത്രക്രിയ കഴിഞ്ഞ് ശ്രദ്ധിക്കേണ്ടതെന്തെല്ലാം?

ശ്രീഭദ്ര, കൊച്ചി

A ലാപ്രോസ്കോപ്പി വഴി സ്ഥിരമായുള്ള പ്രസവം നിർത്തൽ ശസ്ത്രക്രിയ ഇന്നു ധാരാളമായി ചെയ്യുന്നുണ്ട്. ലാപ്രോസ്കോപ്പിക് ട്യൂബൽ ലൈഗേഷൻ, ലാപ്രോസ്കോപ്പിക് സ്റ്റെറിലൈസേഷൻ എന്നെല്ലാം ഇത് അറിയപ്പെടുന്നു. അടിവയറിൽ ഒരു ചെറിയ മുറിവ് ഉണ്ടാക്കി അതിലൂടെ ലാപ്രോ

സ്കോപ്പ് എന്ന ഉപകരണം കടത്തി ഫലോപ്യൻ ട്യൂബുകൾ മുറിച്ചു കെട്ടുകയോ സീൽ ചെയ്യുകയോ ആണു ചെയ്യുന്നത്. അങ്ങനെ അണ്ഡത്തിന്റെ യാത്ര തടസ്സപ്പെടുത്തി ഗർഭധാരണത്തെ തടയുന്നു.

ലാപ്രോസ്കോപ്പിയെത്തുടർന്ന് അധികകാലം വിശ്രമിക്കേണ്ടതില്ല. ഒന്ന്–രണ്ട് ആഴ്ച വിശ്രമം എടുക്കേണ്ടിവരും ആദ്യത്തെ കുറച്ചു ദിവസങ്ങളിൽ വയറുവേദന ഉണ്ടാകാം. ഒരാഴ്ചത്തേയ്ക്ക് ഭാരമുള്ളവ ഉയർത്തരുത്. മുറിവുകൾ ഉണങ്ങിക്കഴിഞ്ഞാൽ വിശ്രമിക്കേണ്ട ആവശ്യമില്ല. സാധാരണ ജോലികൾ എല്ലാം ചെയ്യാവുന്നതാണ്. ഡോക്ടറുടെ നിർദേശങ്ങളും സ്വീകരിക്കുക.

സ്ത്രീകളുടെ പൊതുവായ ആരോഗ്യപ്രശ്നങ്ങൾ, ഗർഭാശയരോഗങ്ങൾ, വന്ധ്യത എന്നിവ സംബന്ധിച്ച േചാദ്യോത്തരങ്ങൾ-മറുപടി പറയുന്നത്,

േഡാ. സുഭദ്രാ നായർ;

കൺസൽറ്റന്റ് ൈഗനക്കോളജിസ്റ്റ്, േകാസ്മോേപാളിറ്റൻ േഹാസ്പിറ്റൽ,

തിരുവനന്തപുരം. ഡയറക്ടർ ആൻഡ് പ്രഫസർ (റിട്ട.), ഡിപാർട്മെന്റ് ഒാഫ്

ൈഗനക്കോളജി,െമഡിക്കൽ േകാളജ്,

തിരുവനന്തപുരം