Friday 24 April 2020 03:20 PM IST

ഫോൺ ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Asha Thomas

Senior Desk Editor, Manorama Arogyam

mobile

കുനിഞ്ഞു കൂനിയിരുന്നു ഫോൺ നോക്കുമ്പോളും ചെവിക്കും തോളിനും ഇടയിൽ ഫോൺ തിരുകി സംസാരിക്കുമ്പോഴും അവ  വരുത്താവുന്ന ശാരീരിക ബുദ്ധി മുട്ടുകളെ കുറിച്ച് നാം ചിന്തിക്കാറില്ല.  ഒരു  പക്ഷേ ഫോൺ താഴെ  വയ്ക്കാതെ  ഉപയോഗിക്കുന്ന ഈ ലോക്ക് ഡൗൺ കാലം കഴിയുമ്പോഴാകും നാം  അതു തിരിച്ചറിയുക.

സ്മാർട്ട്‌  ഫോണുകളുടെ  ഉപയോഗം  കൂടുന്നത് അനുസരിച്ച്  അവ വരുത്തുന്ന ആരോഗ്യ പ്രശ്നങ്ങളും വർധിക്കും.   സ്മാർട്ട്‌ ഫോണിന്റെ അമിത  ഉപയോഗം  മൂലമുണ്ടാകുന്ന ശാരീരിക  മാനസിക പ്രശ്നങ്ങളെ സ്മാർട്ട്‌  ഫോൺ  സിൻഡ്രോം എന്ന പേരിട്ടു  വിളിക്കുന്നു.  ടച്  തംബ്,  ടെക്സ്റ്റ്‌ തംബ്,  സെൽഫി നെക്ക്,  സെൽഫി എൽബോ  എന്നിങ്ങനെ പല പേരിൽ അറിയപ്പെടുന്ന  ശാരീരിക പ്രശ്നങ്ങളും സ്മാർട്ട്‌  ഫോൺ  ഉപയോഗം  കൊണ്ട്  വരാം... വാട്സ്ആപ്പ്  സ്ഥിരമായി  ഉപയോഗിക്കുന്നവരിൽ  കഴുത്തു വേദന  വർധിക്കുന്നതായും കാണുന്നു.

മൊബൈൽ  ഫോൺ  ശരിയായ പൊസിഷനിൽ  പിടിച്ച്  ഉപയോഗിച്ചാൽ  തന്നെ ഇത്തരം പല  പ്രശ്നങ്ങളെയും  ഒഴിവാക്കാനാകും... ഇതിനെ കുറിച്ച് വിശദമായി  അറിയാൻ വിഡിയോ കാണുക..

ഫോൺ ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ട  കാര്യങ്ങൾ  നിര്ദേശിക്കുന്നത്  ഫിസിയോ തെറപ്പിസ്റ്റായ  സുമേഷ് കുമാർ ആണ്...