പതിവു പേരന്റിങ് രീതികളിൽ നിന്നു സാന്ദ്ര വഴി മാറി നടന്നപ്പോഴാണ് എല്ലാവരും തങ്കത്തിനെയും കുൽസുവിനെയും ശ്രദ്ധിച്ചു തുടങ്ങിയത്. തന്റെ മക്കൾ പ്രകൃതിയെ അറിഞ്ഞു വളരാൻ, ബാല്യത്തിന്റെ ഒാരോ മനോഹര നിമിഷവും ആസ്വദിച്ചറിയാൻ സാന്ദ്ര അവരെ മണ്ണിൽ കളിക്കാനനുവദിക്കുന്നു, മഴ നനഞ്ഞു വരാൻ പറയുന്നു, പിന്നെ പുഴയും വെയിലും പൂക്കളും കിളികളും നിറയുന്ന കാണാക്കാഴ്ചകളിലേക്കു കൂട്ടിക്കൊണ്ടു പോകുന്നു...
ചലച്ചിത്ര നിർമാതാവും അഭിനേത്രിയുമായ സാന്ദ്രാ തോമസിന്റെയും വിൽസൺ തോമസിന്റെയും ഇരട്ടക്കുട്ടികളാണ് കെന്റലും കേറ്റ്ലിനും.
‘‘ ഒരു വയസ്സു കഴിഞ്ഞപ്പോഴാണ് കുട്ടികൾ നടന്നു തുടങ്ങിയത്. മുറ്റത്തു നടക്കാൻ വിടുമ്പോൾ ‘കാലിൽ അഴുക്കാകും, കുഞ്ഞു കാലല്ലേ വേദനിക്കും എന്നൊക്കെ പലരും പറഞ്ഞു. കുഞ്ഞുങ്ങളുടെ കാലുകൾ മണ്ണിൽ തൊടട്ടെ, മണ്ണുമായൊരു ബന്ധം ഉണ്ടാകട്ടെ എന്നാണ് ഞാൻ ആഗ്രഹിച്ചത്. പൂവുകളെ മണത്തു നോക്കിപ്പിച്ചു, പ്രകൃതിയെ കാണിച്ചു കൊടുത്തു. എന്നാൽ പുസ്തകങ്ങൾ കാണിച്ചു പഠിപ്പിക്കാൻ ശ്രമിച്ചിട്ടില്ല ’’ – സാന്ദ്ര മനസ്സു തുറക്കുന്നു.
സാന്ദ്രാ തോമസുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം ഫെബ്രുവരി ലക്കം മനോരമ ആരോഗ്യത്തിൽ വായിക്കാം.
സാന്ദ്രയും മക്കളുമൊത്തുള്ള കവർചിത്രത്തിന്റെ മനോഹരമായ ഷൂട്ട് വിഡിയോ കാണാം.