Monday 16 March 2020 04:43 PM IST : By സ്വന്തം ലേഖകൻ

ലൈംഗിക ശേഷിക്കുറവ് ഉണ്ടോ എന്ന് എങ്ങനെ തീരുമാനിക്കാം?; സ്ത്രീയും പുരുഷനും അറിയണം ഈ മാറ്റങ്ങൾ

sex-doctor

സംതൃപ്തമായ ലൈംഗിക ജീവിതം ഒരു വ്യക്തിയുടെ അടിസ്ഥാന ആവശ്യമാണ്. ലൈംഗികശേഷിക്കുറവും രോഗങ്ങളും ആ വ്യക്തിയെയും പങ്കാളിയെയും പ്രതികൂലമായി ബാധിക്കും. ലൈംഗികതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ചികിത്സ തേടാനുള്ള മടി നമ്മുടെ നാട്ടിൽ കൂടുതലാണ്.ലൈംഗിക വിദ്യാഭ്യാസത്തിന്റെ അപര്യാപ്തതയാൽ െെലംഗിക അവയവങ്ങളുടെ വലുപ്പത്തെക്കുറിച്ചും സ്വയംഭോഗത്തെക്കുറിച്ചും ലൈംഗികബന്ധത്തിന്റെ സമയത്തെക്കുറിച്ചും ഉള്ള മിഥ്യാധാരണകളേറെയാണ്. അതുകൊണ്ടുതന്നെ ലൈംഗികതയെക്കുറിച്ചു തുറന്നു സംസാരിക്കാൻ ആത്മവിശ്വാസം ഇല്ലാത്തവരാണ് നമ്മിലധികവും. അതിന്റെ ഫലമായി ശരിയായ ചികിത്സകനെ സമീപിക്കാതെ വ്യാജ പരസ്യങ്ങൾക്കു പിന്നാലെ പോയി രോഗനിർണയം പോലും നടത്താതെ മരുന്നും െെതലങ്ങളും ലിംഗവർധക പമ്പുകളും വാങ്ങി ഉപയോഗിക്കുകയും ഫലമായി ചിലപ്പോൾ ലൈംഗികശേഷി തന്നെ നഷ്ടപ്പെടുന്ന അവസ്ഥ വരികയും ചെയ്യാം.

∙ ലൈംഗിക രോഗ ചികിത്സയ്ക്ക് ആരെ സമീപിക്കണം?

സെക്‌ഷ്വൽ മെഡിസിനിൽ ശിക്ഷണം നേടിയ അംഗീകൃത മെഡിക്കൽ ബിരുദമുള്ള ഡോക്ടറെയാണു ലൈംഗികതയുമായി ബന്ധപ്പെട്ട രോഗനിർണയത്തിനും ചികിത്സയ്ക്കുമായി സമീപിക്കേണ്ടത്. െെലംഗികപ്രശ്നങ്ങൾ, ശാരീരികവും മാനസികവും ആയ കാരണങ്ങൾ കൊണ്ട് ഉണ്ടാകാം. രോഗിയിൽ സമഗ്രമായ പരിശോധന നടത്തിയാലേ, രോഗനിർണയം കൃത്യമാകൂ.

∙ െെലംഗിക ശേഷിക്കുറവ് ഉണ്ടോ എന്ന് എങ്ങനെ തീരുമാനിക്കാം?

ഏറ്റവും സാധാരണമായ ലൈംഗികരോഗ ലക്ഷണമാണ് ലൈംഗിക ശേഷിക്കുറവ് (Sexual Dysfunctions). ഒരു വ്യക്തിക്ക് ആനന്ദകരമായ െെലംഗിക ജീവിതം നയിക്കാൻ പറ്റാത്ത അവസ്ഥയെ െെലംഗികശേഷിക്കുറവ് എന്നു പറയാം. ഈ പ്രശ്നത്തെ സ്ത്രീകളിലും പുരുഷൻമാരിലും എന്നു രണ്ടായി തിരിക്കാം.

1. സ്ത്രീ ലൈംഗികശേഷിക്കുറവ്

∙സ്ത്രീ െെലംഗിക താൽപര്യ/ഉത്തേജന പ്രശ്നങ്ങൾ (Female Sexual Interest/Desire Disorder)

∙രതിമൂർച്ഛാ പ്രശ്നങ്ങൾ (Orgasmic Disorder)

∙ജനിറ്റോ െപൽവിക് വേദനാ/പ്രവേശന പ്രശ്നങ്ങൾ (Genito pelvic pain/penetration disorder)

2. പുരുഷ ലൈംഗിക ശേഷിക്കുറവ്

∙പുരുഷ ലൈംഗിക താൽപര്യ പ്രശ്നങ്ങൾ

(Male Hypoactive Sexual Desire Disorder)

∙ലിംഗ ഉദ്ധാരണ പ്രശ്നങ്ങൾ (Erectitle Disorder)

∙ശീഘ്രസ്ഖലനം (Premature / Early Ejaculation)

∙മാന്ദ്യസ്ഖലനം (Retarded Ejaculation)

ഒരു വ്യക്തിക്ക്, ലൈംഗികശേഷിക്കുറവുണ്ട് എന്നു ഉറപ്പിച്ചു പറയണമെങ്കിൽ ഈ പറഞ്ഞ െെലംഗിക പ്രശ്നങ്ങൾ കുറഞ്ഞത് ആറു മാസമെങ്കിലും നിലനിൽക്കുകയും ലൈംഗിക പ്രവൃത്തിയിൽ ഏർപ്പെടുമ്പോൾ 75% തവണയും ഈ പ്രശ്നങ്ങൾ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ ലൈംഗിക ശേഷിക്കുറവ് ഉണ്ട്.

∙ ലൈംഗിക ശേഷിക്കുറവ് എങ്ങനെ നിർണയിക്കാം?

െെലംഗികശേഷിക്കുറവിന്റെ കാരണങ്ങളെ കൃത്യമായി നിർണയിക്കുകയാണ് ആദ്യ പടി. അതിനായി ആദ്യം വേണ്ടത് വിശദമായ രോഗചരിത്രമെടുക്കലാണ്. രോഗിയുടെയും പങ്കാളിയുടെയും െെലംഗിക കാഴ്ചപ്പാടിനെക്കുറിച്ചറിയണം. െെലംഗിക പ്രവൃത്തിയുടെ സമഗ്രമായ നിർണയവും നടത്തണം. നിലവിൽ ഉള്ള മറ്റ് അസുഖങ്ങളെക്കുറിച്ചും കഴിക്കുന്ന മരുന്നുകളെക്കുറിച്ചും മനസ്സിലാക്കണം. ലൈംഗികശേഷിക്കുറവുള്ള വ്യക്തിയുടെ ശാരീരിക പരിശോധനയും പങ്കാളി ഉണ്ടെങ്കിൽ, പങ്കാളിയുടെ ശാരീരിക പരിശോധനയും അത്യാവശ്യമാണ്.

ഇവയ്ക്കു പുറമെ ഹോർമോൺ നിലയറിയാനുള്ളവ അടക്കമുള്ള ലാബ് ടെസ്റ്റുകളും വേണ്ടിവന്നാൽ സ്കാൻ പരിശോധനയും വേണ്ടിവരാം. ഇതെല്ലാം കൂടി സമഗ്രമായി അപഗ്രഥിച്ചു വേണം രോഗനിർണയം നടത്താൻ.

വിവരങ്ങൾക്ക് കടപ്പാട്;

ഡോ. അജിത്     ചക്രവർത്തി
സീനിയർ കൺസൽറ്റന്റ് ഇൻ റിപ്രൊഡക്ടീവ് &
സെക്‌ഷ്വൽ മെഡിസിൻ,
തിരുവനന്തപുരം