Friday 14 June 2019 07:12 PM IST

ഭാര്യയെ തടിവയ്പിക്കാൻ നോക്കി; നടക്കില്ലെന്ന് കണ്ടപ്പോൾ ഷെറിൻ 97ൽ നിന്ന് 80ലേക്ക് പറന്നെത്തി; ആ രഹസ്യം

Asha Thomas

Senior Sub Editor, Manorama Arogyam

sherin

മെലിഞ്ഞിരിക്കുന്ന ഭാര്യയോട് തനിക്കൊപ്പം തടി വയ്ക്കാൻ പറഞ്ഞിട്ട് നടക്കുന്നില്ലെന്നു കണ്ടപ്പോഴാണു തൊടുപുഴ സ്വദേശി ഷെറിൻ മെലിയാൻ തീരുമാനിക്കുന്നത്. ‘‘തടി കുറയ്ക്കുന്നത് അത്ര പ്രയാസമുള്ള കാര്യമല്ല. മനസ്സു വയ്ക്കണമെന്നു മാത്രം. തടി കൂട്ടാനാണ് പ്രയാസം. ’’ മൂന്നു മാസം കൊണ്ട് 15 കിലോ പുഷ്പം പോലെ കുറച്ച അനുഭവത്തെക്കുറിച്ച് ഷെറിൻ സംസാരിച്ചു തുടങ്ങി.

‘‘ഏകദേശം ആറടി ഉയരമുള്ള ആളാണ് ഞാൻ. അതുകൊണ്ട് 97 കിലോ ശരീരഭാരം ഉള്ളപ്പോഴും വലിയൊരു തടിയനായി ആളുകൾ കണക്കാക്കിയില്ല. കൊളസ്ട്രോളോ ഷുഗറോ പോലെയുള്ള രോഗങ്ങളൊന്നും ഇല്ല താനും. പക്ഷേ വയറ് പ്രശ്നമായിരുന്നു. തള്ളിനിൽക്കുന്ന കുടവയറും ചാടിയ കവിളുമൊക്കെ വണ്ണം കൂടുന്നതിന്റെ സൂചനകളായി. അങ്ങനെ ആരെങ്കിലും കളിയാക്കിയാൽ പിന്നെ ഒരു മാസം ഡയറ്റിങ്ങാണ്. ഭക്ഷണത്തിന്റെ അളവു കുറയ്ക്കും, രാത്രി ചപ്പാത്തി മാത്രമാക്കും. പക്ഷേ, അതുകൊണ്ട് വലിയ ഗുണമൊന്നും കിട്ടിയില്ല. ഡയറ്റിങ് തുടങ്ങി, ഇടയ്ക്ക് ഇട്ടിട്ടു പോകരുത്. കുറഞ്ഞ വണ്ണം പോയപോലെ തിരിച്ചുവരും എന്ന പാഠം പഠിച്ചത് അങ്ങനെയാണ്.

‘ചേച്ചീ, ഞാനിവിടെ കിടന്ന് മരിക്കുന്നത് സ്വപ്നം കാണുകയായിരുന്നു’! പക്ഷേ, അവൾ ജീവിതത്തിലേക്കു മടങ്ങി വരുന്നു, ശരണ്യയുടെ നിലയിൽ ആശാവഹമായ പുരോഗതി

‘നൈട്രജൻ കലർന്ന മഴവെള്ളം ലൈംഗിക ശേഷി കൂട്ടും’; ധാരണകളും തെറ്റിദ്ധാരണകളും; മറുപടി

അടുക്കളയിലെ മിനക്കെട്ട പണിക്ക് വിട; ഇനി മിക്സിയിൽ തേങ്ങ ചിരകാം ഈസിയായി

‘വെറുതെയല്ല ആദ്യ ഭർത്താവ് ഇട്ടിട്ടു പോയത്’; നൊന്തുപെറ്റ കുഞ്ഞിനു വേണ്ടി ആ അമ്മ അനുഭവിച്ചത്; ഞെട്ടിപ്പിക്കുന്ന അനുഭവം

s1

ഡയറ്റിങ് തുടങ്ങുന്നു

അങ്ങനെയിരിക്കെയാണ് 50 കിലോയിലധികം ഭാരം കുറച്ച കോതമംഗലം സ്വദേശി അനു എന്ന പെൺകുട്ടിയെ പരിചയപ്പെട്ടത്. അവർ ചില ടിപ്സൊക്കെ പറഞ്ഞു തന്നു. മധുരം തീർത്തും കുറയ്ക്കണം, ഭക്ഷണത്തിന്റെ അളവ് കുറയ്ക്കണം എന്നൊക്കെ. ഒരു ഡയറ്റും നിർദേശിച്ചു. എന്റെ ചില ഇഷ്ടാനിഷ്ടങ്ങൾ കൂടി കണക്കിലെടുത്ത് ഞാൻ ആ ഡയറ്റ് പരിഷ്കരിച്ചു. രാവിലെ നല്ല മധുരമിട്ട ചായ കുടിച്ച് ദിവസം തുടങ്ങിയിരുന്നയാളാണ് ഞാൻ. വണ്ണം കുറയ്ക്കാനായി മധുരമിട്ട ചായകുടി നിർത്തി. അതാണ് വണ്ണം കുറയ്ക്കൽ പരിശ്രമത്തിൽ ഏറ്റവും പ്രയാസമുണ്ടാക്കിയ കാര്യം.

രാവിലെ എഴുന്നേറ്റാലുടനെ ഒരു ലീറ്റർ വെള്ളം കുടിക്കാൻ തുടങ്ങി. കൊഴുപ്പുനീക്കിയ പാലും പ്രോട്ടീൻ പൗഡറും ചേർത്തുള്ള ഷേക്ക് ആക്കി പ്രഭാതഭക്ഷണം. ഉച്ചയ്ക്ക് ഒന്നും കഴിക്കാറില്ലായിരുന്നു. 10 മുതൽ വൈകിട്ട് 4 വരെയുള്ള സമയത്ത് കുറേശ്ശെ വെള്ളം കുടിച്ച് വിശപ്പ് ശമിപ്പിച്ചു. നാലുമണിക്ക് രണ്ടോ മൂന്നോ റോബസ്റ്റ പഴം കഴിക്കും. പിന്നെ എട്ടു മണിക്ക് മൂന്നോ നാലോ ചപ്പാത്തി ചിക്കനോ മീനോ കറിവച്ചത് ഒരു കഷണവും വീട്ടിലുണ്ടാക്കിയ മറ്റു കറികളും ചേർത്താണ് കഴിക്കുക. ചോറും അരിപ്പലഹാരങ്ങളും പൂർണമായും വേണ്ടെന്നുവച്ചു. ചായയിലെ മാത്രമല്ല മധുരം അപ്പാടെ ഒഴിവാക്കി.

എങ്കിലും വിശപ്പ് വലിയ പ്രശ്നമായി അനുഭവപ്പെട്ടില്ല എന്നാണ് സത്യം. എനിക്ക് ബിസിനസ്സ് ആണ്. ദേഹാധ്വാനം കുറവാണ്. അതാകാം വലിയ വിശപ്പൊന്നും തോന്നാഞ്ഞതിന്റെ കാരണം.

ദിവസവും ഭാരം അളന്ന്

ദിവസവും രാവിലെ തൂക്കം നോക്കും. ചില ദിവസം ഏതാനും ഗ്രാം ഭാരമേ കുറഞ്ഞിട്ടുണ്ടാകൂ. പക്ഷേ, ചെറിയ കുറവു പോലും വലിയപ്രചോദനമേകിയിരുന്നു. 12 ദിവസമായപ്പോഴേക്കും 97 ൽ നിന്ന് 94 കിലോ ആയി. അത് വലിയ ഊർജമായി. അടുത്ത ഘട്ടം ഡയറ്റ് ഒന്നുകൂടി കടുപ്പിച്ചു. വൈകിട്ട് 3,4 ചപ്പാത്തി കഴിച്ചിരുന്നത് രണ്ടാക്കി കുറച്ചു.

വിശപ്പ് കൂടുതലുള്ളപ്പോൾ മധുരമിടാതെ കട്ടൻചായ കുടിച്ചു. ഒരു മാസം കഴിഞ്ഞപ്പോഴേക്കും ഞായറാഴ്ചത്തെ ഡയറ്റിങ് ഒഴിവാക്കി. അന്ന് ഇഷ്ടമുള്ളതൊക്കെ വീട്ടിലുണ്ടാക്കി കഴിച്ചു. പക്ഷേ, പുറത്തുനിന്നും ഒന്നും കഴിച്ചില്ല. അരി ഭക്ഷണവും കഴിച്ചിരുന്നില്ല. മിക്കവാറും ചപ്പാത്തിയായിരുന്നു പ്രധാനഭക്ഷണം. പതിവായി കഴിച്ച് ചപ്പാത്തി ചോറുപോലെ ശീലമായിക്കഴിഞ്ഞിരുന്നു. ഇടയ്ക്ക് വ്യത്യസ്തതയ്ക്ക് കപ്പ ബിരിയാണി, ബീഫ് ഒക്കെ കഴിച്ചു...

s2

ഡയറ്റിങ്ങിനു മുൻപ് വയറുനിറയെ കഴിക്കുക എന്നതായിരുന്നു രീതി. ഇപ്പോൾ എത്ര ശ്രമിച്ചാലും ഒരു പരിധിയിൽ കൂടുതൽ കഴിക്കാനാകില്ല. എളുപ്പം വയർ നിറയും.

വയറു കുറയ്ക്കാൻ പൊടിക്കൈ

വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്ന എല്ലാവരോടും പറയാനാഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്. നമ്മൾ ഭക്ഷണം കഴിച്ചുതുടങ്ങി 15 മിനിറ്റ് കഴിഞ്ഞാലേ വയറു നിറഞ്ഞു എന്ന് തലച്ചോറിനു തോന്നലുണ്ടാകൂ. അതുകൊണ്ട് വയറുനിറഞ്ഞിട്ട് നിർത്താം എന്നുകരുതി കഴിച്ചുകൊണ്ടിരിക്കരുത്. രണ്ടു ചപ്പാത്തി കഴിച്ച്, കുറച്ച് വെള്ളവും കുടിച്ചിട്ട് ഞാൻ ഉടനെ എഴുന്നേറ്റ് പോകും.

ഡയറ്റിങ് തുടങ്ങി ആദ്യത്തെ ഒരു മാസം രാത്രി എട്ടു മുതൽ 10 വരെ ഷട്ടിൽ കളിക്കുമായിരുന്നു. എനിക്ക് നല്ല കുടവയറുണ്ടായിരുന്നു. സുഹൃത്തായ ഒരു ഡോക്ടർ പറഞ്ഞുതന്ന പൊടിക്കൈ വയറു കുറയ്ക്കാൻ ഏറെ സഹായിച്ചു. പൊടിക്കൈ ഇത്രയേ ഉള്ളൂ. കേറ്ററിങ്ങുകാർ ഭക്ഷണപാത്രം മൂടിവയ്ക്കാൻ ഉപയോഗിക്കുന്ന കനംകുറഞ്ഞ ഒരു പ്ലാസ്റ്റിക് ഷീറ്റുണ്ട്. ക്ലിയർ ഫിലിം എന്നാണ് ഇതിനു പറയുന്നത്. ഒരു വലിയ റോളിന് 120 രൂപയേ ഉള്ളൂ.

ആദ്യം വയറിൽ കൊഴുപ്പുള്ള ഭാഗത്തൊക്കെ കുറേശ്ശേ വിക്സ് പുരട്ടണം. എന്നിട്ട് വയർ ഉള്ളിലേക്ക് വലിച്ച് ഈ പ്ലാസ്റ്റിക് റോൾ കൊണ്ട് അൽപം മുറുക്കി 3,4 റൗണ്ട് വരിഞ്ഞുകെട്ടണം. ഇങ്ങനെ കെട്ടിയാണ് ഞാൻ ഷട്ടിൽ കളിച്ചിരുന്നത്. കളി കഴിഞ്ഞ് ഈ ഷീറ്റ് മുറിച്ചു കളയും. അപ്പോഴേക്കും വിയർപ്പും വെള്ളവും എല്ലാം പുറത്തേക്കൊഴുകും. ഇത് വളരെ ഫലപ്രദമെന്നാണ് അനുഭവം. സ്ത്രീകൾ ഇതേ പോലെ വയർ മുറുക്കി കെട്ടി അടുക്കള ജോലികൾ ചെയ്താൽ പോലും ഗുണം ചെയ്യും.

ഇപ്പോൾ 82 കിലോയുണ്ട്. 80 കിലോ ശരീരഭാരത്തിലെത്തിയാൽ ഡയറ്റിങ് നിർത്താനാണ് ഇപ്പോഴത്തെ തീരുമാനം. ഭാരം കുറഞ്ഞു, ഇനി ശരീരത്തിന് ഷേപ്പ് വേണം. അതിന് ഏപ്രിൽ മുതൽ ജിം വർക് ഔട്ട് തുടങ്ങും. ഷെറിന്റെ മുഖത്ത് ദൃഢനിശ്ചയത്തിന്റെ തിളക്കമുള്ള ചിരി വിടരുന്നു.

വെയ്റ്റ്‌ലോസ് സീക്രട്ട്സ്

∙ ചോറും അരിയാഹാരങ്ങളും ഒഴിവാക്കി

∙ മധുരം പാടേ നിർത്തി

∙ ദിവസവും ഭാരം നോക്കുമായിരുന്നു. ചെറിയ കുറവു പോലും വലിയ ഉത്തേജനമേകി

∙ ദിവസം രണ്ടു മണിക്കൂർ ഷട്ടിൽ കളിച്ചു

∙ ഉച്ചഭക്ഷണം ഒഴിവാക്കി. രണ്ടുനേരം മാത്രം പ്രധാനഭക്ഷണം, സ്നാക്കായി റോബസ്റ്റ പഴം