Wednesday 08 September 2021 02:34 PM IST : By സ്വന്തം ലേഖകൻ

എനിക്ക് ‘മമ്മൂട്ടി ലുക്ക്’ ഉണ്ടെന്ന് ചില വിദ്വാന്‍മാര്‍ കണ്ടു പിടിച്ചു: മമ്മൂക്കയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മന്ത്രി

roshi

മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് മന്ത്രി പങ്കുവച്ച കുറിപ്പിൽ, 2001ല്‍ ഇടുക്കിയില്‍ മത്സരിക്കുമ്പോള്‍ വോട്ട് അഭ്യര്‍ഥിച്ച് കോളജുകളിലും മറ്റും ചെല്ലുമ്പോൾ ‘മമ്മൂട്ടി ലുക്ക്’ ഉണ്ടെന്ന് ചില വിദ്വാന്‍മാര്‍ കണ്ടു പിടിച്ചതിനെക്കുറിച്ച് പറയുന്നുണ്ട്.

‘മലയാളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ തന്നെ അഭിമാനമായ ലോക സിനിമയിലെ നടനവിസ്മയം മമ്മൂട്ടിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍...! ഒപ്പം വ്യക്തിപരമായ ഒരു സന്തോഷം കൂടി പങ്കുവയ്ക്കട്ടെ... മമ്മൂട്ടിയോട് അധികം അര്‍ക്കും അറിയാത്ത ഒരു കടപ്പാട് എനിക്കുമുണ്ട്. 2001ല്‍ ഇടുക്കിയില്‍ മത്സരിക്കുമ്പോള്‍ വോട്ട് അഭ്യര്‍ഥിച്ച് കോളജുകളിലും മറ്റും ചെല്ലുമ്പോഴാണ് ‘മമ്മൂട്ടി ലുക്ക്’ ഉണ്ടെന്ന് ചില വിദ്വാന്‍മാര്‍ കണ്ടു പിടിച്ചത്. താരതമ്യം മമ്മൂട്ടിയുമായി ആയതിനാല്‍ എനിക്കും കുറച്ചു ഗമയൊക്കെ തോന്നി. എന്തായാലും കുട്ടികള്‍ക്കിടയില്‍ മമ്മൂട്ടിയോടുള്ള സ്‌നേഹത്തിന്റെ പങ്ക് വോട്ടായി എനിക്കും ലഭിച്ചിട്ടുണ്ടെന്ന് മത്സരഫലം വന്നപ്പോള്‍ ഉറപ്പായി. ആരാധകരുടെ പ്രിയപ്പെട്ട മമ്മൂക്കയുടെ ഈ എഴുപതാം ജന്മദിനത്തില്‍ അതിന്റെ കടപ്പാടും സന്തോഷവും കൂടി ഞാന്‍ രേഖപ്പെടുത്തിക്കൊള്ളട്ടെ’.– മന്ത്രി കുറിച്ചു.