Saturday 16 April 2022 03:08 PM IST : By സ്വന്തം ലേഖകൻ

ലൗബേർഡ്സിനെ വാങ്ങും മുൻപ്; വീട്ടിൽ പക്ഷികളെ വളർത്തുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം? അറിയാം

love-birds334555

മനുഷ്യരുമായി നന്നായി ഇണങ്ങുന്നതാണ് ലൗബേർഡ്സ് അഥവാ ബഡ്ജീസ്. ചെറിയ ഇനം പ ക്ഷികളായ ഇവയെ ഒന്നായോ ജോഡി ആയോ കൂട്ടിൽ വളർത്താം.

∙ ഒരു പക്ഷിയെ മാത്രം വളർത്തുകയാണെങ്കിൽ കൂടിന് 18 ഇഞ്ച് നീളവും 18 ഇഞ്ച് വീതിയും, 18 ഇഞ്ച് ഉയരവും ഒരു ജോഡിയെയാണ് വളർത്തുന്നതെങ്കിൽ അതിന് 24 ഇഞ്ച് നീളം, 18 ഇഞ്ച് വീതി, 24 ഇഞ്ച് ഉയരവും ഉണ്ടാകണം.

∙ വീട്ടിലുള്ളവരുടെ ശ്രദ്ധ എപ്പോഴും കിട്ടത്തക്ക വിധത്തിലായിരിക്കണം കൂട് ഒരുക്കേണ്ടത്. അത് വീടിന് പിൻവശത്തോ അടുക്കളഭാഗത്തോ ആകരുത്. അടുക്കളയിൽ നിന്നുള്ള ചൂട്, ഗ്യാസ് എന്നിവ ശ്വസിക്കുന്നത് ഇവയ്ക്ക് നല്ലതല്ല.

∙ കൂട് സ്ഥാപിക്കുമ്പോൾ സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന സ്ഥലത്തായിരിക്കരുത്. കുടിക്കാനുള്ള വെള്ളവും തീറ്റയും എടുക്കാൻ സൗകര്യപ്രദമായ രീതിയിൽ വയ്ക്കണം. എല്ലാ ദിവസവും ശുദ്ധജലം നൽകണം.

∙ കൂടിനകത്ത് കിളികൾക്ക് ഇരിക്കാനും കളിക്കാനുംചെറിയ വ്യക്ഷശിഖരങ്ങൾ വയ്ക്കാം. വിനോദത്തിനായി കളിപ്പാട്ടങ്ങൾ, ഊഞ്ഞാൽ, ഏണി എന്നിവ ഉള്ളിൽ സജ്ജീകരിക്കാം.

∙ കൂടിന്റെ താഴെയും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കൂടിനകത്ത് താഴെ കടലാസ് വിരിച്ച് ഇതിൽ പൂഴി, ചെറിയ കല്ലുകൾ, എന്നിവയിട്ട് മൂടുന്നത് നന്നായിരിക്കും.

കാഷ്ടം യഥാസമയം നീക്കണം. കൂടിനകത്തെ പാത്രങ്ങൾ ദിവസവും കഴുകണം.

∙ മുട്ട ഇടുന്നതിനായി കൂടിനുള്ളിൽ മുകളിലായി ഒരു മൂലയിൽ നെസ്റ്റ്ബോക്സ് ഒരുക്കണം. പക്ഷികളുടെ എണ്ണം കൂടുന്നത് അനുസരിച്ചു കൂടിന്റെ വലുപ്പം കൂട്ടണം.

കടപ്പാട്: ഡോ. അബ്ദുൾ ലത്തീഫ് കെ, എംവിഎസ്ഇ ക്ലിനിക്കൽ മെഡിസിൻ, ജില്ലാ വെറ്റിനറി കേന്ദ്രം, എറണാകുളം

Tags:
  • Vanitha Veedu