നടി മഹാലക്ഷ്മിയും നിർമാതാവ് രവിന്ദറുമായുള്ള വിവാഹം സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്തതാണ്. പക്ഷേ, പലരും പറഞ്ഞ് വൈറൽ ആയ കഥ അല്ല, പ്രണയവും ജീവിതവും വനിതയോടു നേരിൽ പറയുകയാണു മഹാലക്ഷ്മിയും രവിന്ദറും.
‘‘ഏതോ ഒരു നിമിഷത്തില്‍ വച്ച് ഇനിയുള്ള ജീവിതം ഇദ്ദേഹത്തിന്റെ കൂടെയായാൽ നല്ലതാകുമെന്നു തോന്നി. പ്രണയം പറയുകയായിരുന്നില്ല. അന്നേരമാണു വളരെ പ്രാക്ടിക്കൽ ആയ ചോദ്യം രവിയില്‍ നിന്നു ഞാൻ കേട്ടത്. ‘മിസിസ് രവിന്ദർ ആവാൻ താൽപര്യമുണ്ടോ?’
പിന്നെ, എല്ലാം പെട്ടെന്നായിരുന്നു. സെപ്റ്റംബർ ഒന്നാം തീയതി തിരുപ്പതിയിൽ വച്ചു വിവാഹം.’’
അതിനു ശേഷമായിരുന്നു ആ സംഭവം. ‘‘ബോഡിഷെയ്മിങ് എനിക്കു പരിചിതമേ അല്ല. വിവാഹഫോട്ടോയ്ക്കു ചുവടെ ഒരാൾ വളരെ മോശമായ ഒരു കാര്യം എഴുതി. എന്നിട്ടു ബ്രാക്കറ്റിൽ തമാശയായാണെന്നു പറഞ്ഞു. ‘ഈ തമാശ അമ്മയോടും സഹോദരിമാരോടും പോയി പറയൂ’ എന്നു ഞാൻ മറുപടിയും കൊടുത്തു. ഒപ്പം ബ്രാക്കറ്റിൽ ഇതും തമാശയാണെന്നും എഴുതി അതോടെ അയാൾ കമന്റും ഡിലീറ്റ് ചെയ്തു പോയി. ’’

ഒരു സ്ത്രീയുടെ ഇഷ്ടങ്ങളുടെ അതിരു തീരുമാനിക്കുന്നത് അവൾ തന്നെയെന്നു വിശ്വസിക്കുന്ന മഹാലക്ഷ്മിയുടെയും രവിന്ദറിന്റെയും ജീവിതകഥയുടെ പൂർണരൂപം വായിക്കാം, ഈ ലക്കം വനിതയിൽ