‘ചുവന്ന തെരുവ്’ എന്നു കേള്‍ക്കുമ്പോള്‍ കച്ചവടവസ്തുവാക്കപ്പെട്ട ‘പെണ്‍ശരീരം’ എന്നാണ് നമ്മള് ആദ്യം ചിന്തിക്കുക. ലഹരിയും കാമവും കത്തുന്ന ഇരുണ്ട ഇടനാഴികളില്‍ ഗതികേടുകൊണ്ടും ചതികളിലകപ്പെട്ടും വന്നു വീണ നൂറുകണക്കിന് സ്ത്രീ ജീവിതങ്ങളുണ്ട്. അവര്‍ക്കെല്ലാം പറയാനുണ്ടാകും ഓരോരോ കഥകള്‍. അതിലേറെയും ജീവിതമെന്ന മഹാസത്യത്തിനു മുന്നില്‍ നമ്മളെയൊക്കെ തറച്ചുനിര്ത്താന് ത്രാണിയുള്ളവയുമാണ്. ദുര്‍ഗന്ധം നിറഞ്ഞ ഗലികളുടെ ഇരുപുറങ്ങളില്‍ നിന്ന് സ്വന്തം ശരീരത്തിന്റെ അഴകുകാട്ടി പുരുഷന്മാരെ ക്ഷണിക്കുന്ന സ്ത്രീകള്‍. അവരില്‍ പല പ്രായത്തിലുള്ളവരുണ്ട്. പല അവസ്ഥകളില്‍ നിന്ന് വന്നുപെട്ടവരുണ്ട്. രാപ്പകലില്ലാതെ സ്വന്തം ശരീരം ഒരു യന്ത്രവസ്തു പോലെ ഉപയോഗിച്ച് വിശപ്പടക്കാന്‍ മാര്‍ഗ്ഗം കണ്ടെത്തുന്നവര്‍... ഇടനിലക്കാരായ മാഫിയകളും, ഗുണ്ടാ സംഘങ്ങളും, രാഷ്ട്രീയക്കാരും, മറ്റ് അധികാര കേന്ദ്രങ്ങളുമൊക്കെച്ചർന്നു ഭരിക്കുന്ന അവിടെ പുറം ലോകത്തിന്റെ സാധാരണത്വങ്ങളിൽ നിന്ന് എത്രയോ അകലെയാണ്... ചുവന്ന തെരുവിലെ സ്ത്രീകളില്‍ ഏറിയ പങ്കും അമ്മമാരുമാണ്. പലര്‍ക്കും ഒന്നിലേറെ കുട്ടികള്‍...സമീപ കാലം വരെ, ഈ കുട്ടികളിൽ ഏറിയ പങ്കും സമൂഹത്തിന്റെ ഇരുണ്ട വഴികളിലൂടെ സഞ്ചരിച്ച്, മഹാനഗരത്തിന്റെ അഴുക്കുചാലുകളില്‍ പിടഞ്ഞു വീഴുകയായിരുന്നു...
എന്നാല്‍, അതില്‍ നിന്നൊക്കെ മാറിച്ചിന്തിക്കാൻ അവിടെയുള്ള പലരെയും പ്രേരിപ്പിച്ച ഒരു പെണ്‍കുട്ടിയുണ്ട്...പ്രതികൂല സാഹചര്യങ്ങളോടു പൊരുതി ജീവിതവിജയം കൈയെത്തിപ്പിടിക്കാൻ ചുവന്ന തെരുവിലെ പുതിയ തലമുറകളെ പ്രചോദിപ്പിച്ചവൾ – ശ്വേതാ കാട്ടി! ചുവന്നതെരുവില്‍, ഒരു ലൈംഗികത്തൊഴിലാളിയുടെ മകളായി ജനിച്ച്, ലൈംഗികത്തൊഴിലാളികള്‍ക്കിടയില്‍ വളര്‍ന്ന്, ആ തൊഴിലിലേക്ക് വീഴാതെ സമൂഹത്തിന് വഴിവിളക്കായ ശ്വേതാ കാട്ടിയുടെ ജീവിതം ഒരു പാഠപുസ്തകമെന്ന് നിസ്സംശയം പറയാം. ചിലർ ജീവിതം കൊണ്ട് ചിലതൊക്കെ കാട്ടിത്തരുമ്പോൾ അവർക്കു പിന്നില്‍ മറ്റു ചില മനുഷ്യരുടെ നിശബ്ദ സാന്നിധ്യവുമുണ്ടാകും. ശ്വേതയുടെ ജീവിതത്തിൽ ആ റോൾ അവളുടെ അമ്മയ്ക്കാണ്. വന്ദന കാട്ടി എന്ന ലൈംഗികതൊഴിലാളിക്ക്...
പ്രണയിച്ച പുരുഷന്റെ കൈയും പിടിച്ച് മുംബൈ എന്ന മഹാനഗരത്തിലെത്തുമ്പോൾ വന്ദനയുടെ മനസ്സിൽ ഏറെ സ്വപ്നങ്ങളുണ്ടായിരുന്നു. ഭർത്താവിനും മക്കൾക്കുമൊപ്പം പരിമിതമെങ്കിലും അല്ലലുകളില്ലാത്ത ഒരു കുടുംബജീവിതം അവളെ കൊതിപ്പിച്ചിരുന്നു. എന്നാൽ ഒക്കെയും പൊട്ടിത്തകരാൻ ഏറെക്കാലം വേണ്ടി വന്നില്ല. പ്രണയത്തിന്റെ രസച്ചരടുകൾ പൊട്ടിയപ്പോൾ, അവളുടെ ശരീരത്തിന്റെ എല്ലാ സുഖങ്ങളും നുകര്‍ന്നെടുത്ത കാമുകന് ആ പെൺകുട്ടിയെ ചുവന്ന തെരുവിൽ ഉപേക്ഷിച്ചു. അത്രകാലം അവള് കണ്ട സകല കിനാവുകളിലേക്കും ദുരന്തങ്ങളുടെ നിഴൽ വീണു പരക്കാൻ തുടങ്ങുകയായിരുന്നു. ശരീരം വില്‍ക്കുന്നവര്‍ക്കിടയിലെ ദുരിത ജീവിതം അവളെ പൊള്ളിച്ചു. ഒടുവില്‍ നിവൃത്തികേടിന്റെ തുഞ്ചത്തു നിൽക്കവേ അവളും ആ തൊഴിലിലേക്കു തന്നെ തിരിഞ്ഞു.
അത്തരമൊരു സ്ഥലത്ത്, ആണ്‍തുണയില്ലാതെ ഒറ്റയ്ക്ക് ജീവിക്കുവാനാകില്ല എന്ന തിരിച്ചറിവിലാണ് അവള് രണ്ടാം വിവാഹത്തിന് തയാറായത്. അതും ഒരു തെറ്റായ തീരുമാനമാണെന്ന് മനസ്സിലാകാന്‍ ഏറെക്കാലം വേണ്ടിവന്നില്ല. ഒരു പുരുഷന്റെ തണലില്‍ സമാധാനപരമായ ഒരു കുടുംബജീവിതത്തിലേക്ക് രക്ഷപ്പെടാമെന്ന മോഹം വളരെവേഗം പൊലിഞ്ഞു. വീണ്ടും ചുവന്ന തെരുവിന്റെ നിസ്സഹായതിയിലേക്ക്... രണ്ടാം വിവാഹത്തിനു ശേഷമാണ്, ആദ്യ ഭര്‍ത്താവിന്റെ സമ്മാനമായ ശ്വേതയ്ക്ക് വന്ദന ജൻമം നൽകുന്നത്. സകല വേദനകൾക്കും ദുരിതങ്ങൾക്കുമിടയിലും മകള്‍ അവൾക്കൊരു ആശ്വാസമായി. പിന്നീടുള്ള വന്ദനയുടെ ജീവിതം അവള്‍ക്കു വേണ്ടിയായിരുന്നു. തന്റെ ഏക പ്രതീക്ഷയായി വന്ദന ശ്വേതയെ കണ്ടു. അതോടെ, തന്റെ മകള്‍ ഒരിക്കലും തന്നെപ്പോലെയാകാതിരിക്കാൻ വന്ദന ലൈംഗികത്തൊഴില്‍ വിട്ട് മറ്റ് വരുമാന മാർഗങ്ങൾ അന്വേഷിക്കാൻ തുടങ്ങി. വീട്ടുവേലക്കാരിയായും മറ്റും ചിലയിടങ്ങളിൽ ചെറിയ ചെറിയ ജോലികൾ കിട്ടിയെങ്കിലും ‘ചുവന്ന തെരുവിലെ പെണ്ണ്’ എന്ന വിലാസം അവളെ എല്ലായിടങ്ങളില്‍ നിന്നും വളരെ വേഗം പുറത്താക്കിക്കൊണ്ടേയിരുന്നു. എങ്കിലും തന്റെ ജീവന്റെ പാതിയായി പിറന്നു വീണ മകൾക്കു വേണ്ടി ഈ ത്യാഗങ്ങളൊക്കെ സഹിക്കാൻ വന്ദന തയാറായിരുന്നു...
1995 ഡിസംബര്‍ പതിനഞ്ചിനാണ് ശ്വേതയുടെ ജനനം. ചുവന്ന തെരുവില്‍ വളരുമ്പോഴും തന്റെ മകളെക്കുറിച്ച് വന്ദനയ്ക്ക് വലിയ സ്വപ്നങ്ങളും പ്രതീക്ഷകളുമുണ്ടായിരുന്നു. മകള്‍ ഒരിക്കലും ശരീരം വില്ക്കുന്നവളാകരുതെന്ന് ആ അമ്മ ആഗ്രഹിച്ചു. കാമം കത്തുന്ന ആണ് കണ്ണുകളില്‍ നിന്ന് പിഞ്ച് ശ്വേതയെ സംരക്ഷിച്ചു പിടിക്കുക എന്നത് അവരെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും കഠിനമായ പരീക്ഷണമായിരുന്നു. എങ്കിലും പത്താം വയസ്സില്‍ ശ്വേത രണ്ടാനച്ഛന്റെ ലൈംഗികാതിക്രമത്തിന് ഇരയായി. ക്രൂരനായ അയാളില്‍ നിന്ന് കുഞ്ഞ് ശ്വേതയെ കഴിയും വിധമെല്ലാം മറച്ച് പിടിച്ചിട്ടും അയാളവളെ ലൈംഗികമായി ഉപയോഗിച്ചത് വന്ദനയുടെ മനസ്സിൽ മുറിവേൽപ്പിച്ചു. ഒരു വേള മകളെയും കൂട്ടി മരണത്തിലേക്ക് നടന്നാലോ എന്ന് പോലും അവള് ചിന്തിച്ചു. എന്നാല്‍ ആ കുരുന്നു കണ്ണുകളിൽ മിന്നിയ നിഷ്കളങ്കതയും സ്നേഹവും വന്ദനയെ തടഞ്ഞു. ഇനി ശരീരം വില്‍ക്കാതെ ജീവിക്കാനാകുമോ എന്ന് അവള് വീണ്ടും ചിന്തിക്കാൻ തുടങ്ങിയെങ്കിലും ദുരിതങ്ങളും കഷ്ടപ്പാടുകളും അവരെ വീണ്ടും ശരീര വിൽപ്പനയിൽ കുടുക്കിയിട്ടു.
ശ്വേതയ്ക്ക് അഞ്ച് വയസ്സുള്ളപ്പോള്‍ അടുത്തുള്ള ഒരു മറാത്ത മീഡിയം സ്കൂളില്‍ വന്ദന അവളെ ചേര്‍ത്തിരുന്നു. സ്കൂളിലുള്ള സമയത്തെങ്കിലും മറ്റൊന്നിനേയും പേടിക്കാതെ തന്റെ മകള്‍ സുരക്ഷിതയായിരിക്കുമല്ലോ എന്ന ചിന്തയും ആ അമ്മയ്ക്കുണ്ടായിരുന്നിരിക്കാം. പട്ടിണിയും, സാഹചര്യങ്ങളുടെ മടുപ്പും ശ്വേതയുടെ പഠനത്തെ പലവട്ടം മുടക്കി. ഒപ്പം ചുവന്നതെരുവിലെ കുട്ടി എന്ന വിശേഷണവും...
എന്നാല്‍ പഠനത്തിലും പഠനേതര വിഷയങ്ങളിലും മിടുക്കിയായിരുന്ന ശ്വേതയെ സഹായിക്കാന്‍ ചില അധ്യാപകര്‍ മുന്നോട്ടു വന്നു. സമൂഹത്തിന്റെ അടിത്തട്ടിലെ ദുര്‍ഗന്ധം വമിക്കുന്ന ഇരുണ്ട തെരുവില്‍ നിന്നു വന്ന മിടുക്കിക്ക് അവര്‍ ഭക്ഷണവും, വസ്ത്രവും നല്കി. ഒപ്പമിരുത്തി പഠിപ്പിച്ചു. അങ്ങനെ കാമാത്തിപുരയുടെ മനം മടുപ്പിക്കുന്ന ചുവരുകര്ക്കുള്ളില് നിന്ന് അവള് അറിവിന്റെയും അതിജീവനത്തിന്റെയും പുറം ലോകത്തേക്ക് കുരുന്ന് ചിറകുകള് വീശി മെല്ലെമെല്ലെ പറന്നുയരാന്‍ തുടങ്ങി. പത്താം ക്ലാസ് ശ്വേത ഉന്നത നിലയലില്‍ പാസ്സായി. തുടര്‍ന്ന് ചുവന്ന തെരുവിലെ കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ക്രാന്തി എന്ന സംഘടനയുടെ പ്രവര്‍ത്തകയായി. ഒപ്പം ഇയര്‍ന്ന വിദ്യാഭ്യാസത്തേക്കുറിച്ചും ചിന്തിച്ചു തുടങ്ങി. സൈക്കോളജി പഠിച്ച്്് ചുവന്നതെരുവിലെ സ്ത്രീകളെ കൗണ്‍സില്‍ ചെയ്ത്് ആ തൊഴിലില്‍ നിന്ന് മോചിപ്പിക്കാനും മറ്റു തൊഴിലുകള്‍ ചെയ്ത് മാന്യമായി ജീവിക്കാന്‍ തക്ക രീതിയില്‍ മാനസികമായി പരുവപ്പെടുത്താനും അവള് കൊതിച്ചു. അവളുടെ സ്വപ്നങ്ങള്ക്ക്് പിന്തുണ പ്രഖ്യാപിച്ച് നിരവധി പേര് രംഗത്തെത്തിയതോടെ വിജയം അകലെയല്ലെന്ന് ആ മനസ്സ് എപ്പോഴും മന്ത്രിച്ചു തുടങ്ങി...

അതിനിടേ അമേരിക്കയിലെ പ്രശസ്തമായ യൂണിവേഴ്സിറ്റിയില്‍ സ്കോളര്‍ഷിപ്പോടെ പഠിക്കുവാനുള്ള അവസരം ശ്വേതയ്ക്ക് കിട്ടി. അതിനാവശ്യമായ പണം സ്വരൂപിക്കുവാന്‍ അവളുടെ അഭ്യുദയകാഷികള് ചേര്‍ന്ന് ഒരു സേഷ്യല്‍ മീഡിയ കൂട്ടായ്മ സംഘടിപ്പിച്ചതോടെയാണ് ശ്വേത കാട്ടിയുടെ ജീവിതം പുറംലോകമറിഞ്ഞത്. 2013 സെപ്തംബര്‍ മാസത്തില്‍ ശ്വേത യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നു. പഠനകാലത്തു തന്നെയാണ് യു.എന്നിന്റെ യൂത്ത് കറേജ് പുരസ്ക്കാരം ശ്വേതയെ തേടിയെത്തിയത്. ഒപ്പം ഗൂഗിളിന്റെ ക്ഷണിക്കപ്പെട്ട അതിഥിയായി ഗൂഗിള്‍ ആസ്ഥാനം സന്ദര്‍ശിക്കാനുള്ള അവസരവും ലഭിച്ചു. ‘ന്യൂസ് വീക്ക്’ മാഗസിന് ലോകം അറിഞ്ഞിരിക്കേണ്ട 25 വനിതകളുടെ പട്ടിക തയാറാക്കിയപ്പോള്‍ അതിലും ശ്വേത കാട്ടി എന്ന കൊച്ചുമിടുക്കിയുണ്ടായിരുന്നു...ഇപ്പോൾ പ്രമുഖയായ ഒരു സാമൂഹിക പ്രവർത്തയും ശ്രദ്ധേയയായ പെൺസാന്നിധ്യവുമാണ് അവർ.
സമൂഹത്തിലെ ഏറ്റവും നികൃഷ്ടമെന്ന് പൊതുലോകം കരുതുന്ന ഒരിടത്ത് ജനിച്ച്, അപ്രാപ്യമെന്നു കരുതിയ ഇയരങ്ങളിലേക്കു പറന്നുയർന്ന ഈ പെണ്‍കുട്ടിയുടെ കഥ എന്താണ് നമ്മളെ പഠിപ്പിക്കുന്നത്...? എല്ലാക്കാലവും, ഏത് പ്രതിസന്ധി ഘട്ടങ്ങളെയും പൊരുതിത്തോൽപ്പിച്ച് ശ്വേത കാട്ടിമാർ ഉയർന്നു വരുമെന്നും ഈ ലോകത്തിനാകെ അഭിമാനമാകുമെന്നുമല്ലാതെ മറ്റെന്താണത്...
‘ചുവന്ന തെരുവ്’ എന്നു കേള്‍ക്കുമ്പോള്‍ കച്ചവടവസ്തുവാക്കപ്പെട്ട ‘പെണ്‍ശരീരം’ എന്നാണ് നമ്മള് ആദ്യം ചിന്തിക്കുക. ലഹരിയും കാമവും കത്തുന്ന ഇരുണ്ട ഇടനാഴികളില്‍ ഗതികേടുകൊണ്ടും ചതികളിലകപ്പെട്ടും വന്നു വീണ നൂറുകണക്കിന് സ്ത്രീ ജീവിതങ്ങളുണ്ട്. അവര്‍ക്കെല്ലാം പറയാനുണ്ടാകും ഓരോരോ കഥകള്‍. അതിലേറെയും ജീവിതമെന്ന മഹാസത്യത്തിനു മുന്നില്‍ നമ്മളെയൊക്കെ തറച്ചുനിര്ത്താന് ത്രാണിയുള്ളവയുമാണ്. ദുര്‍ഗന്ധം നിറഞ്ഞ ഗലികളുടെ ഇരുപുറങ്ങളില്‍ നിന്ന് സ്വന്തം ശരീരത്തിന്റെ അഴകുകാട്ടി പുരുഷന്മാരെ ക്ഷണിക്കുന്ന സ്ത്രീകള്‍. അവരില്‍ പല പ്രായത്തിലുള്ളവരുണ്ട്. പല അവസ്ഥകളില്‍ നിന്ന് വന്നുപെട്ടവരുണ്ട്. രാപ്പകലില്ലാതെ സ്വന്തം ശരീരം ഒരു യന്ത്രവസ്തു പോലെ ഉപയോഗിച്ച് വിശപ്പടക്കാന്‍ മാര്‍ഗ്ഗം കണ്ടെത്തുന്നവര്‍... ഇടനിലക്കാരായ മാഫിയകളും, ഗുണ്ടാ സംഘങ്ങളും, രാഷ്ട്രീയക്കാരും, മറ്റ്് അധികാര കേന്ദ്രങ്ങളുമൊക്കെച്ചർന്നു ഭരിക്കുന്ന അവിടെ പുറം ലോകത്തിന്റെ സാധാരണത്വങ്ങളിൽ നിന്ന് എത്രയോ അകലെയാണ്...
ചുവന്ന തെരുവിലെ സ്ത്രീകളില്‍ ഏറിയ പങ്കും അമ്മമാരുമാണ്. പലര്‍ക്കും ഒന്നിലേറെ കുട്ടികള്‍...സമീപ കാലം വരെ, ഈ കുട്ടികളിൽ ഏറിയ പങ്കും സമൂഹത്തിന്റെ ഇരുണ്ട വഴികളിലൂടെ സഞ്ചരിച്ച്, മഹാനഗരത്തിന്റെ അഴുക്കുചാലുകളില്‍ പിടഞ്ഞു വീഴുകയായിരുന്നു...
എന്നാല്‍, അതില്‍ നിന്നൊക്കെ മാറിച്ചിന്തിക്കാൻ അവിടെയുള്ള പലരെയും പ്രേരിപ്പിച്ച ഒരു പെണ്‍കുട്ടിയുണ്ട്...പ്രതികൂല സാഹചര്യങ്ങളോടു പൊരുതി ജീവിതവിജയം കൈയെത്തിപ്പിടിക്കാൻ ചുവന്ന തെരുവിലെ പുതിയ തലമുറകളെ പ്രചോദിപ്പിച്ചവൾ – ശ്വേതാ കാട്ടി!
ചുവന്നതെരുവില്‍, ഒരു ലൈംഗികത്തൊഴിലാളിയുടെ മകളായി ജനിച്ച്, ലൈംഗികത്തൊഴിലാളികള്‍ക്കിടയില്‍ വളര്‍ന്ന്, ആ തൊഴിലിലേക്ക് വീഴാതെ സമൂഹത്തിന് വഴിവിളക്കായ ശ്വേതാ കാട്ടിയുടെ ജീവിതം ഒരു പാഠപുസ്തകമെന്ന് നിസ്സംശയം പറയാം. ചിലർ ജീവിതം കൊണ്ട് ചിലതൊക്കെ കാട്ടിത്തരുമ്പോൾ അവർക്കു പിന്നില്‍ മറ്റു ചില മനുഷ്യരുടെ നിശബ്ദ സാന്നിധ്യവുമുണ്ടാകും. ശ്വേതയുടെ ജീവിതത്തിൽ ആ റോൾ അവളുടെ അമ്മയ്ക്കാണ്. വന്ദന കാട്ടി എന്ന ലൈംഗികതൊഴിലാളിക്ക്...

പ്രണയിച്ച പുരുഷന്റെ കൈയും പിടിച്ച് മുംബൈ എന്ന മഹാനഗരത്തിലെത്തുമ്പോൾ വന്ദനയുടെ മനസ്സിൽ ഏറെ സ്വപ്നങ്ങളുണ്ടായിരുന്നു. ഭർത്താവിനും മക്കൾക്കുമൊപ്പം പരിമിതമെങ്കിലും അല്ലലുകളില്ലാത്ത ഒരു കുടുംബജീവിതം അവളെ കൊതിപ്പിച്ചിരുന്നു. എന്നാൽ ഒക്കെയും പൊട്ടിത്തകരാൻ ഏറെക്കാലം വേണ്ടി വന്നില്ല. പ്രണയത്തിന്റെ രസച്ചരടുകൾ പൊട്ടിയപ്പോൾ, അവളുടെ ശരീരത്തിന്റെ എല്ലാ സുഖങ്ങളും നുകര്‍ന്നെടുത്ത കാമുകന് ആ പെൺകുട്ടിയെ ചുവന്ന തെരുവിൽ ഉപേക്ഷിച്ചു. അത്രകാലം അവള് കണ്ട സകല കിനാവുകളിലേക്കും ദുരന്തങ്ങളുടെ നിഴൽ വീണു പരക്കാൻ തുടങ്ങുകയായിരുന്നു. ശരീരം വില്‍ക്കുന്നവര്‍ക്കിടയിലെ ദുരിത ജീവിതം അവളെ പൊള്ളിച്ചു. ഒടുവില്‍ നിവൃത്തികേടിന്റെ തുഞ്ചത്തു നിൽക്കവേ അവളും ആ തൊഴിലിലേക്കു തന്നെ തിരിഞ്ഞു.
അത്തരമൊരു സ്ഥലത്ത്, ആണ്‍തുണയില്ലാതെ ഒറ്റയ്ക്ക് ജീവിക്കുവാനാകില്ല എന്ന തിരിച്ചറിവിലാണ് അവള് രണ്ടാം വിവാഹത്തിന് തയാറായത്. അതും ഒരു തെറ്റായ തീരുമാനമാണെന്ന് മനസ്സിലാകാന്‍ ഏറെക്കാലം വേണ്ടിവന്നില്ല. ഒരു പുരുഷന്റെ തണലില്‍ സമാധാനപരമായ ഒരു കുടുംബജീവിതത്തിലേക്ക് രക്ഷപ്പെടാമെന്ന മോഹം വളരെവേഗം പൊലിഞ്ഞു. വീണ്ടും ചുവന്ന തെരുവിന്റെ നിസ്സഹായതിയിലേക്ക്...
രണ്ടാം വിവാഹത്തിനു ശേഷമാണ്, ആദ്യ ഭര്‍ത്താവിന്റെ സമ്മാനമായ ശ്വേതയ്ക്ക് വന്ദന ജൻമം നൽകുന്നത്. സകല വേദനകൾക്കും ദുരിതങ്ങൾക്കുമിടയിലും മകള്‍ അവൾക്കൊരു ആശ്വാസമായി. പിന്നീടുള്ള വന്ദനയുടെ ജീവിതം അവള്‍ക്കു വേണ്ടിയായിരുന്നു. തന്റെ ഏക പ്രതീക്ഷയായി വന്ദന ശ്വേതയെ കണ്ടു. അതോടെ, തന്റെ മകള്‍ ഒരിക്കലും തന്നെപ്പോലെയാകാതിരിക്കാൻ വന്ദന ലൈംഗികത്തൊഴില്‍ വിട്ട് മറ്റ് വരുമാന മാർഗങ്ങൾ അന്വേഷിക്കാൻ തുടങ്ങി. വീട്ടുവേലക്കാരിയായും മറ്റും ചിലയിടങ്ങളിൽ ചെറിയ ചെറിയ ജോലികൾ കിട്ടിയെങ്കിലും ‘ചുവന്ന തെരുവിലെ പെണ്ണ്’ എന്ന വിലാസം അവളെ എല്ലായിടങ്ങളില്‍ നിന്നും വളരെ വേഗം പുറത്താക്കിക്കൊണ്ടേയിരുന്നു. എങ്കിലും തന്റെ ജീവന്റെ പാതിയായി പിറന്നു വീണ മകൾക്കു വേണ്ടി ഈ ത്യാഗങ്ങളൊക്കെ സഹിക്കാൻ വന്ദന തയാറായിരുന്നു...
1995 ഡിസംബര്‍ പതിനഞ്ചിനാണ് ശ്വേതയുടെ ജനനം. ചുവന്ന തെരുവില്‍ വളരുമ്പോഴും തന്റെ മകളെക്കുറിച്ച് വന്ദനയ്ക്ക് വലിയ സ്വപ്നങ്ങളും പ്രതീക്ഷകളുമുണ്ടായിരുന്നു. മകള്‍ ഒരിക്കലും ശരീരം വില്ക്കുന്നവളാകരുതെന്ന് ആ അമ്മ ആഗ്രഹിച്ചു. കാമം കത്തുന്ന ആണ് കണ്ണുകളില്‍ നിന്ന്്് പിഞ്ച് ശ്വേതയെ സംരക്ഷിച്ചു പിടിക്കുക എന്നത് അവരെ സംബന്ധിച്ച്്് ജീവിതത്തിലെ ഏറ്റവും കഠിനമായ പരീക്ഷണമായിരുന്നു. എങ്കിലും പത്താം വയസ്സില്‍ ശ്വേത രണ്ടാനച്ഛന്റെ ലൈംഗികാതിക്രമത്തിന് ഇരയായി. ക്രൂരനായ അയാളില്‍ നിന്ന് കുഞ്ഞ് ശ്വേതയെ കഴിയും വിധമെല്ലാം മറച്ച് പിടിച്ചിട്ടും അയാളവളെ ലൈംഗികമായി ഉപയോഗിച്ചത് വന്ദനയുടെ മനസ്സിൽ മുറിവേൽപ്പിച്ചു. ഒരു വേള മകളെയും കൂട്ടി മരണത്തിലേക്ക് നടന്നാലോ എന്ന് പോലും അവള് ചിന്തിച്ചു. എന്നാല്‍ ആ കുരുന്നു കണ്ണുകളിൽ മിന്നിയ നിഷ്കളങ്കതയും സ്നേഹവും വന്ദനയെ തടഞ്ഞു. ഇനി ശരീരം വില്‍ക്കാതെ ജീവിക്കാനാകുമോ എന്ന് അവള് വീണ്ടും ചിന്തിക്കാൻ തുടങ്ങിയെങ്കിലും ദുരിതങ്ങളും കഷ്ടപ്പാടുകളും അവരെ വീണ്ടും ശരീര വിൽപ്പനയിൽ കുടുക്കിയിട്ടു.
ശ്വേതയ്ക്ക് അഞ്ച് വയസ്സുള്ളപ്പോള്‍ അടുത്തുള്ള ഒരു മറാത്ത മീഡിയം സ്കൂളില്‍ വന്ദന അവളെ ചേര്‍ത്തിരുന്നു. സ്കൂളിലുള്ള സമയത്തെങ്കിലും മറ്റൊന്നിനേയും പേടിക്കാതെ തന്റെ മകള്‍ സുരക്ഷിതയായിരിക്കുമല്ലോ എന്ന ചിന്തയും ആ അമ്മയ്ക്കുണ്ടായിരുന്നിരിക്കാം. പട്ടിണിയും, സാഹചര്യങ്ങളുടെ മടുപ്പും ശ്വേതയുടെ പഠനത്തെ പലവട്ടം മുടക്കി. ഒപ്പം ചുവന്നതെരുവിലെ കുട്ടി എന്ന വിശേഷണവും...
എന്നാല്‍ പഠനത്തിലും പഠനേതര വിഷയങ്ങളിലും മിടുക്കിയായിരുന്ന ശ്വേതയെ സഹായിക്കാന്‍ ചില അധ്യാപകര്‍ മുന്നോട്ടു വന്നു. സമൂഹത്തിന്റെ അടിത്തട്ടിലെ ദുര്‍ഗന്ധം വമിക്കുന്ന ഇരുണ്ട തെരുവില്‍ നിന്നു വന്ന മിടുക്കിക്ക് അവര്‍ ഭക്ഷണവും, വസ്ത്രവും നല്കി. ഒപ്പമിരുത്തി പഠിപ്പിച്ചു. അങ്ങനെ കാമാത്തിപുരയുടെ മനം മടുപ്പിക്കുന്ന ചുവരുകര്ക്കുള്ളില് നിന്ന് അവള് അറിവിന്റെയും അതിജീവനത്തിന്റെയും പുറം ലോകത്തേക്ക് കുരുന്ന് ചിറകുകള് വീശി മെല്ലെമെല്ലെ പറന്നുയരാന്‍ തുടങ്ങി. പത്താം ക്ലാസ് ശ്വേത ഉന്നത നിലയലില്‍ പാസ്സായി. തുടര്‍ന്ന് ചുവന്ന തെരുവിലെ കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ക്രാന്തി എന്ന സംഘടനയുടെ പ്രവര്‍ത്തകയായി. ഒപ്പം ഇയര്‍ന്ന വിദ്യാഭ്യാസത്തേക്കുറിച്ചും ചിന്തിച്ചു തുടങ്ങി. സൈക്കോളജി പഠിച്ച്്് ചുവന്നതെരുവിലെ സ്ത്രീകളെ കൗണ്‍സില്‍ ചെയ്ത്് ആ തൊഴിലില്‍ നിന്ന് േമാചിപ്പിക്കാനും മറ്റു തൊഴിലുകള്‍ ചെയ്ത്് മാന്യമായി ജീവിക്കാന്‍ തക്ക രീതിയില്‍ മാനസികമായി പരുവപ്പെടുത്താനും അവള് കൊതിച്ചു. അവളുടെ സ്വപ്നങ്ങള്ക്ക്് പിന്തുണ പ്രഖ്യാപിച്ച് നിരവധി പേര് രംഗത്തെത്തിയതോടെ വിജയം അകലെയല്ലെന്ന് ആ മനസ്സ് എപ്പോഴും മന്ത്രിച്ചു തുടങ്ങി...
അതിനിടേ അമേരിക്കയിലെ പ്രശസ്തമായ യൂണിവേഴ്സിറ്റിയില്‍ സ്കോളര്‍ഷിപ്പോടെ പഠിക്കുവാനുള്ള അവസരം ശ്വേതയ്ക്ക് കിട്ടി. അതിനാവശ്യമായ പണം സ്വരൂപിക്കുവാന്‍ അവളുടെ അഭ്യുദയകാഷികള് ചേര്‍ന്ന് ഒരു സേഷ്യല്‍ മീഡിയ കൂട്ടായ്മ സംഘടിപ്പിച്ചതോടെയാണ് ശ്വേത കാട്ടിയുടെ ജീവിതം പുറംലോകമറിഞ്ഞത്.
2013 സെപ്തംബര്‍ മാസത്തില്‍ ശ്വേത യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നു. പഠനകാലത്തു തന്നെയാണ് യു.എന്നിന്റെ യൂത്ത്്് കറേജ് പുരസ്ക്കാരം ശ്വേതയെ തേടിയെത്തിയത്. ഒപ്പം ഗൂഗിളിന്റെ ക്ഷണിക്കപ്പെട്ട അതിഥിയായി ഗൂഗിള്‍ ആസ്ഥാനം സന്ദര്‍ശിക്കാനുള്ള അവസരവും ലഭിച്ചു. ‘ന്യൂസ് വീക്ക്’ മാഗസിന് ലോകം അറിഞ്ഞിരിക്കേണ്ട 25 വനിതകളുടെ പട്ടിക തയാറാക്കിയപ്പോള്‍ അതിലും ശ്വേത കാട്ടി എന്ന കൊച്ചുമിടുക്കിയുണ്ടായിരുന്നു...ഇപ്പോൾ പ്രമുഖയായ ഒരു സാമൂഹിക പ്രവർത്തയും ശ്രദ്ധേയയായ പെൺസാന്നിധ്യവുമാണ് അവർ.
സമൂഹത്തിലെ ഏറ്റവും നികൃഷ്ടമെന്ന് പൊതുലോകം കരുതുന്ന ഒരിടത്ത് ജനിച്ച്, അപ്രാപ്യമെന്നു കരുതിയ ഇയരങ്ങളിലേക്കു പറന്നുയർന്ന ഈ പെണ്‍കുട്ടിയുടെ കഥ എന്താണ് നമ്മളെ പഠിപ്പിക്കുന്നത്...?
എല്ലാക്കാലവും, ഏത് പ്രതിസന്ധി ഘട്ടങ്ങളെയും പൊരുതിത്തോൽപ്പിച്ച് ശ്വേത കാട്ടിമാർ ഉയർന്നു വരുമെന്നും ഈ ലോകത്തിനാകെ അഭിമാനമാകുമെന്നുമല്ലാതെ മറ്റെന്താണത്...