Wednesday 28 November 2018 05:35 PM IST

ഇപ്പോഴും ഉണ്ട്, ഇങ്ങനെയും ചില നാടൻ കല്യാണ വിഡിയോകൾ! ശ്രീരാഗം പാടിയെത്തുന്നത് അവതാരകൻ ഹരി

Binsha Muhammed

hari

‘പൂക്കൾ കൊണ്ടലങ്കരിച്ച് ജാഗ്വാറിൽ കോട്ടും സ്യൂട്ടും അണിഞ്ഞ് റോയൽ ലുക്കിൽ വന്നിറങ്ങുകയാണ് നമ്മുടെ ചെക്കൻ. അപ്പോൾ അവിടെ പത്തിരുപത് ബുള്ളറ്റുകളുടെ അകമ്പടിയിൽ മെല്ലെ മെല്ലെ ചെക്കനരികിലേക്ക് നടന്നു നീങ്ങുകയാണ് കല്യാണപ്പെട്ട്. ചെക്കനും പെണ്ണിനും കൂളിംഗ് ഗ്ലാസ് മസ്റ്റ് ആണേ...സ്ലോ മോഷൻ, ഹൈ ആങ്കിൾ ലോ ആങ്കിൾ...ഹാൻഡിൽഡ് ഷോട്ട് വേറെ...ഹെലി ക്യാം കൂടിയാകുമ്പോ സംഭവം പൊരിക്കും...എന്താ ഓകെയല്ലേ...’

ഫോട്ടം പിടുത്തം കല്യാണത്തേക്കാൾ വലിയ ചടങ്ങായിരിക്കുന്ന നാട്ടിൽ നല്ലൊരു ഫോട്ടോഗ്രാഫറെ തേടിയിറങ്ങിയതാണ് മേൽപ്പറഞ്ഞ നമ്മുടെ കല്യാണ ചെക്കൻ. പക്ഷേ ആദ്യ കാഴ്ചയിലേ കട്ട ഡിസപ്പോയിൻമെന്റ്. ‘എന്റെ പൊന്നു ചേട്ടാ...അത്രയ്ക്കങ്ങ്ട് കളറാക്കണ്ട ചേട്ടാ...ഞാനൊരു സാധാരണ നാട്ടിൻപുറത്തുകാരനാ, നല്ല ഒന്നാന്തരം തൃശ്ശൂർക്കാരൻ. കോട്ടും സ്യൂട്ടും...ജാഗ്വാറും വെടിയും പുകയും ഒന്നും വേണ്ട സിമ്പിളായി എന്നാൽ വളരെ മനോഹരമായി ഒരു വിഡിയോ ചെയ്യണം. നടക്ക്വോ...?’ സംഭവം നടപടിയായില്ലായെന്നു കണ്ടതു കൊണ്ടാകണം കല്യാണചെക്കൻ സീൻ വിട്ടു.

hari-2

മനസിനിണങ്ങിയ ഫൊട്ടോഗ്രാഫറെ തേടിയുള്ള യാത്ര ഒടുവിൽ ചെന്നു നിന്നതാകട്ടെ തൃപ്പുണ്ണിത്തുറയിലെ ക്യാമറാമാൻ ഷാരോൺ ശ്യാമിന്റെയടിത്തും. ചെക്കന്റെ മുണ്ടും ഷർട്ടും പിന്നെ നീട്ടിയുള്ള ചന്ദനക്കുറിയും കണ്ടപ്പോഴേ ക്യാമറാമാന്റെ തലയിൽ ബൾബ് കത്തി. തനി നാട്ടിൻപുറംകാരൻ മാത്രമല്ല കക്ഷി. നൊസ്റ്റാൾജിയയുടെ അസ്ക്യതയും ആവോളം ഉണ്ട്. ചെക്കന്റെ ടേസ്റ്റ് മനസിലാക്കിയ ക്യാമറാൻ പത്തരമാറ്റുള്ളൊരു ഐഡിയ അങ്ങ്ട് ഇട്ടുകൊടുത്തു.

ലക്ഷങ്ങൾ വരുമാനമുള്ള ബിസിനസ്സ് വിട്ട് സിനിമയിലെത്തി, ജീവിക്കാൻ സീരിയലിലും! രാജേഷ് ഹെബ്ബാർ പറയുന്നു, ആ തീരുമാനത്തെക്കുറിച്ച്

hari-1

14,000 അടിയിൽ നിന്ന് ഒറ്റച്ചാട്ടം! വ്ലോഗർ ജിൻഷ ബഷീർ സ്കൈഡൈവിങിൽ ലോകത്തെ അമ്പരപ്പിച്ച കഥ

hari-7

‘കോവിലിൽ പുലർവേളയില്‍ ജയദേവ ഗീതാലാപാപനം’ തൃപ്പുണ്ണിത്തുറ പൂർണത്രയീഷ ക്ഷേത്രത്തിന്റെ കൽപ്പടവുകളിലിരുന്ന് പ്രണയം പങ്കുവയ്ക്കുകയാണ് നമ്മുടെ നായകനും നായികയും. എന്തിനേറെ പറയണം ഒരൂ പൂ ചോദിച്ചു ചെന്ന് പൂക്കാലം കിട്ടിയ പ്രതീതി. മനസാഗ്രഹിച്ച കല്യാണ വിഡിയോ റെഡി....

ഇവിടുത്തെ കല്യാണ ചെക്കന്റെ പേര് ഹരി പി നായർ. മിനി സ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതൻ. നടൻ, തിരക്കഥാകൃത്ത്, അവതാരകൻ എന്നീ നിലകളിൽ പ്രശസ്തൻ. വധു തൃപ്പുണ്ണിത്തുറക്കാരി ശ്രീലക്ഷ്മി. ബുള്ളറ്റും ജാഗ്വാറും ഡിജെയും ഒന്നുമില്ലാത്ത, ക്ഷേത്രവും, പാടവരമ്പും, തൊടിയും പശ്ചാത്തലമായ ആ കല്യാണ വിഡിയോ അങ്ങ്ട് കളറായി. ബാക്കി കഥ ഹരി തന്നെ പങ്കുവയ്ക്കുകയാണ് വനിത ഓൺലൈനുമായി.

hari-3

ഷാരൂഖ് ഖാൻ ആകാനില്ല മാഷേ

കല്യാണ പെണ്ണിനെ എടുത്ത് കൊണ്ട് രണ്ട് റൗണ്ട് ഓടുക. അണ്ടർ വാട്ടർ ഫൊട്ടോഗ്രഫിക്കായി വെള്ളത്തിൽ മുങ്ങുക, ഷാരൂഖ് ഖാൻ സ്റ്റൈലിൽ ഇരു കൈകളും ആകാശത്തേക്കുയർത്തി പ്രണയ പരവശാനാകുക. ഇതൊന്നും നടപടിയാകുന്ന കേസല്ല നമുക്ക്. ജീവിതത്തിലെ സുന്ദര നിമിഷം അടിപൊളിയാക്കാൻ കഷ്ടപ്പെടുന്നവരെ കളിയാക്കിയതല്ല കേട്ടോ, നമ്മുടെ കാര്യത്തിൽ ഇതൊന്നും ശരിയാകില്ല. പറഞ്ഞല്ലോ, ഞാന്‍ ഒന്നാന്തരം നാട്ടിൻ പുറത്തുകാരനാ...തൃശ്ശൂർക്കാരൻ. പുള്ളിക്കാരി തൃപ്പുണ്ണിത്തുറക്കാരി. പിന്നെയുള്ള കാര്യം പറയണോ. ഞങ്ങളുടെ രണ്ടു പേരുടേയും ടേസ്റ്റിന് അനുസരിച്ച് വിഡിയോ ചെയ്യണമെന്നേ ഉണ്ടായിരുന്നുള്ളൂ. ആവാത്ത പണിക്കിറങ്ങാത്തത് അതു കൊണ്ടാണ്. അനിതിനിപ്പോ എന്താ...സംഭവം വിചാരിച്ചതു പോലെ കളറായില്ലേ?– ഹരി വിഡിയോ പിറന്ന വഴി പറയുകയാണ്.

hari-5

കോട്ടല്ല, മുണ്ടാണ് പഥ്യം

സാധാരണക്കരെപ്പോലെ മുണ്ടുടുത്ത് നടന്നിട്ട് കല്യാണ ദിവസം കോട്ടിൽ വലിഞ്ഞു കയറുന്ന ചിലരുണ്ട്. എന്നെക്കൊണ്ട് അതിനാകില്ല. മിക്ക സമയങ്ങളിലും മുണ്ടും ഷർട്ടുമൊക്കെയാണ് എന്റെ വേഷം. എല്ലാത്തിനും മേലെ സാധാരണ ഒരു നാട്ടിൻപുറത്തുകാരൻ. കല്യാണ വിഡിയോ ഷൂട്ട് ഐഡിയ തലയിൽ കയറിയപ്പോഴും നമ്മളെ നമ്മളായി തന്നെ അവതരിപ്പിക്കുന്ന രീതിയിലാകണം എന്നു തോന്നി. പിന്നെ വിവാഹ വിഡിയോ ഷൂട്ട് ചെയ്യാൻ വേണ്ടി എന്തിന് ഫ്ലൈറ്റ് പിടിക്കണം. പൂർണത്രയേശ ക്ഷേത്രവും, കടമക്കുടിയിലെ പാടവരമ്പും, പുഴയും ഒക്കെ പശ്ചാത്തലമായപ്പോൾ സംഭവം കിടു.

hari-8

ശരത്തേട്ടാ താങ്ക്സ്...

ഞങ്ങളുടെ കല്യാണ വിഡിയോയിൽ ഉപയോഗിച്ചിരിക്കുന്ന പാട്ടാണ് ഇതിന്റെ ലൈഫ്. ‘ശ്രീരാഗമോ തേടുന്നു നീയീ വീണതൻ പൊൻതന്ത്രിയിൽ’ എന്ന ഗാനമാണ് തെരഞ്ഞെടുത്തത്. ഗൃഹാതുരതയും പ്രണയവും നിറഞ്ഞുനിൽക്കുന്ന മറ്റൊരു പാട്ട് വേറെയുണ്ടോ? അത്രയ്ക്ക് ഫീലുണ്ട് ആ പാട്ടിന്. ഒന്നാലോചിച്ചാൽ‌ മ്യൂസിക്ക് ഡയറക്ടർ ശരത് സാറിനാണ് ഞങ്ങൾ നന്ദി പറയേണ്ടത്. പുള്ളിയുള്ളതു കൊണ്ടല്ലേ...കല്യാണ വിഡിയോ ഞങ്ങൾ അടിപൊളിയാക്കിയത്. പിന്നെ ഒഎൻവി സാറിന്റെ വരികളാണെങ്കിലോ, അതുക്കും മേലെ.

hari-6

അഭിനയിച്ചിട്ടില്ലാത്ത ‘നായിക’

ക്യാമറയും ഫൊട്ടോഗ്രാഫിയുമൊക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. പക്ഷേ പുള്ളിക്കാരി നേരെ ഓപ്പോസിറ്റ് ആയിരുന്നു കേട്ടോ. ഇപ്പോൾ കൊച്ചു കുട്ടികൾ പോലും ചെയ്യുന്ന ഡബ്സ്മാഷ് പോലും ട്രൈ ചെയ്തിട്ടില്ല. പക്ഷേ രണ്ടും കൽപ്പിച്ച് ഈ പ്രണയകഥയിൽ നായികയാകാൻ പുള്ളിക്കാരിയിറങ്ങി. ഉള്ളതു പറയാല്ലോ... പുള്ളിക്കാരി അഭിനയിച്ചിട്ടില്ലാത്തതിന്റെ ഗുണം വിഡിയോയിൽ കാണാനുണ്ടായിരുന്നു. ശരിക്കും നാച്ചുറൽ. വിഡിയോയിലെ പ്രണയ രംഗങ്ങളിൽ പുള്ളിക്കാരി പക്കാ പ്രണയനായികയായി. സംഭവം ശരിക്കും വർക്ക് ഔട്ടായി. വിഡിയോ കണ്ട് പലരും ചോദിക്കുന്നത് ഞങ്ങൾ പ്രണയിച്ചു വിവാഹം കഴിച്ചതാണോ എന്നാണ്. കല്യാണത്തിന് രണ്ടു മാസം മുമ്പ് മാട്രിമോണിയൽ സൈറ്റു വഴി കണ്ടുപിടിച്ചതാണ് എന്റെ നായിക ശ്രീലക്ഷ്മിയെ.
.

കല്യാണ വിഡിയോയും അഭിനയവും വൈറലായതു കണ്ട് മുഴുവൻ സമയ അഭിനയത്തിലേക്ക് ഇറങ്ങാനൊന്നും ഹരിക്ക് പ്ലാനില്ല. നടനായും അവതാരകനായും ഹരിയെക്കണ്ട മലയാളികൾ ഇനി ഉറ്റുനോക്കുന്നത് ഹരിയിലെ എഴുത്തുകാരനെയാണ്. പഞ്ചവർണതത്തയ്ക്കു ശേഷം രമേഷ് പിഷാരടി മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ‘ഗാനഗന്ധർവൻ’ എന്ന ചിത്രത്തിന്റെ തിരക്കഥയിൽ പങ്കാളിയാണ് ഹരി. വിവാഹ വിശേഷങ്ങൾക്ക് ഫുൾസ്റ്റോപ്പിട്ട് ഹരി വീണ്ടും തിരക്കഥയുടെ തിരക്കിലേക്ക്.

നായിക അമലാ പോളുമായി വിവാഹ വാർത്ത; വൈകാരികമായി പ്രതികരിച്ച് ’രാക്ഷസന്‍’ നായകന്‍ വിഷ്ണു!

’ചാര്‍ലി’ സിനിമ കണ്ട് വിഷാദരോഗം മാറി; മകന് ദുല്‍ഖര്‍ സല്‍മാന്‍ എന്നു പേരിട്ട് ബംഗ്ലാദേശി യുവാവ്!

നിർഭയ കേസിൽ സംഭവിച്ച വീഴ്ചകൾ മറയ്ക്കാൻ അയാൾ ശ്രീയെ ബലിയാടാക്കുകയായിരുന്നു: ഭുവനേശ്വരി

വിവാഹവാർഷിക ദിനത്തിൽ ട്രെയിനിൽ നിന്നു വീണ് യുവാവിന് ദാരുണാന്ത്യം; പ്രിയതമൻ മരണപ്പെട്ടതറിയാതെ യാത്ര തുടർന്ന് ഭാര്യ!

‘സൗന്ദര്യമാണോ നിങ്ങളുടെ പ്രശ്നം, എന്തിനാണ് ഈ കുട്ടിയെ ഇങ്ങനെ കളിയാക്കുന്നത്’; രോഷത്തോടെ കുറിപ്പ്