Thursday 28 May 2020 05:58 PM IST

ബഡ്ജറ്റ് വീട് നോക്കി നടക്കുന്നവർ ഇത് കാണുക. 30 ലക്ഷത്തിന് നാല് കിടപ്പുമുറികളുള്ള വീട്.

Ali Koottayi

Subeditor, Vanitha veedu

Main

കുറഞ്ഞ ബജറ്റിൽ സൗകര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ വീട് യാഥാർത്ഥ്യമാക്കാനാണ് കൂടുതൽ പേരും  ആഗ്രഹിക്കുന്നത്. വീടുപണി ആലോചിച്ചു തുടങ്ങുന്നവർ ഈ ഗണത്തിൽപെട്ട വീടുകളുടെ പ്ലാൻ അന്വേഷിച്ചിറങ്ങുന്നതും പതിവാണ്. ഇത്തരത്തിൽ ഒന്നാണ് ഡിസൈനറായ മിർഷാദ്, മലപ്പുറം സ്വദേശി ജാഫറിന് വേണ്ടി ഡിസൈൻ ചെയ്തിരിക്കുന്ന വീട്. ഇരുനിലയിലായി വലിയ ആഡംഭരമില്ലാതെ ഒരുക്കിയ വീടിന് ആകെ ചിലവായത് 30 ലക്ഷമാണ്.

2

മുകളിലും താഴെയുമായി നാല് കിടപ്പുമുറികളുണ്ട്. താഴത്തെ നിലയിൽ സിറ്റ് ഔട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ ഒരു കിടപ്പുമുറി എന്നിവയും മുകളിലെ നിലയിൽ മൂന്ന് കിടപ്പുമുറിയും ബാൽക്കണിയുമാണ് ഉള്ളത്. ചെറിയ സിറ്റ്ഔട്ടും ലിവിങ്ങുമാണെങ്കിലും വിശാലമായ ഡൈനിങ്ങും കിച്ചനും കിടപ്പുമുറിയുമാണ് വീട്ടിൽ ക്രമീകരിച്ചത്. ഇത് വീടിനകം വലുതായി തോന്നിക്കാനും സഹായിക്കുന്നു. വീട് 1484 ചതുരശ്രയടി ഉള്ളൂ എന്ന് പറഞ്ഞാൽ പലരും വിശ്വസിക്കാത്തതും ഇതുകൊണ്ടാണ്. മുകളിലെ നിലയിലെ രണ്ട് കിടപ്പുമുറികൾ മറ്റ് രണ്ടിനെ അപേക്ഷിച്ച് ചെറുതാണെങ്കിലും സൗകര്യത്തിന് കുറവില്ല.  ജിപ്സവും മൈക്കയും ഇടകലർത്തിയുള്ള സീലിങ്ങും തറയിൽ മാർബിളുമാണ് നൽകിയത്. ആകർഷകമായ എക്സ്റ്റീരിയാണ് വീടിനെ മനോഹരമാക്കുന്ന ഘടകം.

1


‘‘ ബഡ്ജറ്റിനനുസരിച്ചാണ് ഉൽപന്നങ്ങൾ തിരഞ്ഞെടുത്തത്. വീടിന്റെ അകത്തള അലങ്കാരത്തിലും ഇത് പിൻതുടർന്നു. സാധാരണക്കാരന്റെ ബഡ്ജറ്റും ഇഷ്ടവും മനസ്സിലാക്കി വീട് ഡിസൈൻ ചെയ്യുന്നതാണ് ഏറെ സന്തോഷം.’’ മിർഷാദ് പറഞ്ഞു.

വിവരങ്ങള്‍ക്ക് കടപ്പാട്;

മുഹമ്മദ് മിര്‍ഷാദ്

മിര്‍ഷ ആന്‍ഡ് അസോസിയേറ്റ്‌സ്, കോഴിക്കോട്

9947 14 100 2