Thursday 30 January 2020 05:03 PM IST

ഓഡിറ്റോറിയത്തിന്റെ ഓപ്പൺ ടെറസിൽ വീട്; കാഴ്ചക്കാരുടെ കിളിപറത്തിയ അടിപൊളി ആശയം

Ali Koottayi

Subeditor, Vanitha veedu

terrace-home

ബലവത്തായ അടിത്തറയുള്ള എത്ര കെട്ടിടങ്ങളുടെ ഓപന്‍ ടെറസ്സാണ് നമ്മുടെ നാട്ടില്‍ വെറുതെ കിടക്കുന്നത്. അതിനു മുകളിലാകാം കൊണ്ടോട്ടിയിലെ ഈ വീടെന്ന് ആർക്കെങ്കിലും തോന്നിയോ? എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് ദാസാ, എന്നാണ് ഡിസൈനറായ ജുമാൻ പറയുന്നത്. ഓഡിറ്റോറിയത്തിനു മുകളില്‍ 2850 ചതുരശ്രയടിയുള്ള വീടാണ് ജുമാൻ നിർമിച്ചത്. മൂന്നാം നിലക്ക് മുകളിലെ ഈ ഒറ്റ നില വീട്ടിൽ മൂന്ന് കിടപ്പുമുറി, ഹാൾ, ലിവിങ്ങ്, ഡൈനിങ്, കിച്ചൻ, വർക്ക് ഏരിയ എന്നീ സൗകര്യങ്ങളുണ്ട്.

th-17
th-5
th-3

ഓഡിറ്റോറിയത്തിന്റെ ഉടമസ്ഥൻ കൂടിയായ ജാഫർ അമീന്റെ മനസ്സിൽ ഉദിച്ച ആശയമാണ് ജുമാൻ സാധ്യമാക്കിയത്. മറ്റൊരു കെട്ടിടത്തിനു മുകളിൽ വീട് പണിയുമ്പോൾ അധിക ഭാരം വരാത്ത ബേസ്മെന്റും ചുവരുകളും പണിയണം, ചൂടെന്ന പ്രശ്നത്തിന് പരിഹാരം കാണണം തുടങ്ങി ജുമാന് മുന്നിലെ വെല്ലുവിളികൾ ഏറെയായിരുന്നു. നിലവിലെ പില്ലറുകൾ കൂട്ടിച്ചേർത്ത് ബീം സ്ട്രക്ച്ചറുകൾ ഉണ്ടാക്കിയ ശേഷം ഫ്‌ളൈ ആഷ് എസിസി ബ്ലോക്കുകൾ കൊണ്ടാണ് ഭിത്തി കെട്ടിയത്.

th-1
th4

ബേസ്മെന്റ് ഫിൽ ചെയ്യാൻ ഹുരുടീസ് ഉപയോഗിച്ചു. മേൽക്കൂര ഫ്ലാറ്റായി വാർത്ത് ജിഐ ട്രസ്സ് വർക്ക് ചെയ്ത് ട്രഫോൾഡ് ഷീറ്റ് വിരിച്ചു. കൊളോണിയൽ ചന്തം വരുത്താനും ഇത് സഹായിക്കുന്നു. അകത്തളത്തിൽ ജിപ്സം പ്ലാസ്റ്ററിങ് ചെയ്തതും പ്ലാസ്റ്റർ ഓഫ് പാരീസ് കൊണ്ട് സീലിങ് ചെയ്തതും ചൂട് കുറയ്ക്കാൻ സഹായിക്കുന്നു. വിശാലമായ അകത്തളത്തിൽ ഭിത്തി കൊണ്ട് വേർതിരിക്കാതെ തുറസ്സായ നയം സ്വീകരിച്ചു. വെളുത്ത വിട്രിഫൈഡ് ടൈലാണ് ഫ്ലോറിൽ.

th15
th-2
th-9

മൂന്ന് കിടപ്പുമുറികളിൽ നിന്നും പുറം കാഴ്ചയിലേക്ക് തുറക്കുന്ന ബാൽക്കണി നൽകി. വീടിനു പിന്നിലായി യൂട്ടിലിറ്റി ഏരിയ കുട്ടികൾക്കുള്ള കളിസ്ഥലം എന്നിവ ഒരുക്കി. മുൻ ഭാഗത്ത് ആർടിഫിഷ്യൽ ലോണും ഇരിപ്പിടങ്ങളും ഒരുക്കി മുറ്റം അലങ്കരിച്ചു. ലിഫ്റ്റും സജ്ജീകരിച്ചു.

വിവരങ്ങൾക്ക് കടപ്പാട്;

അസർ ജുമാൻ, ഡിസൈനർÐ 96339 45975

th-6
th-12