Thursday 23 January 2020 05:21 PM IST

വീട്ടിലാണെങ്കിലും താമസം റിസോർട്ടിലെന്ന പോലെ: ആരാണ് ഈ സന്തോഷം ആഗ്രഹിക്കാത്തത്

Sreedevi

Sr. Subeditor, Vanitha veedu

home-resort

റിസോർട്ടിന്റെയും വീടിന്റെയും ഗുണങ്ങൾ ഒരുമിച്ചുകിട്ടിയാൽ ആരാണ് സന്തോഷിക്കാതിരിക്കുക. ഒരു റിസോർട്ടിലേതുപോലെ ശാന്തമായും മനോഹരമായും ഒരുക്കിയ അകത്തളത്തിൽ കാറ്റിനും വെളിച്ചത്തിനും പഞ്ഞമില്ല എന്നതാണ് കോഴഞ്ചേരി ചെട്ടിമുക്കിലുള്ള ഈ വീടിന്റെ പ്രത്യേകത. തിരുവനന്തപുരത്തുള്ള ആർക്കിടെക്ട് സോനു ജോയ് ആണ് ഡിസൈൻ തയാറാക്കിയത്.

3818 ചതുരശ്രയടിയുള്ള ഈ ഇരുനില വീട് കന്റെംപ്രറി ശൈലിയിലാണ് നിർമിച്ചിരിക്കുന്നത്. അകത്തളമൊരുക്കിയതാകട്ടെ, മുറികൾ പരസ്പരം തുറന്നിരിക്കുന്ന രീതിയിലും. ആവശ്യാനുസരണം നേരിട്ടുള്ള കാഴ്ച ഇല്ലാതാക്കാൻ കഴിയുന്ന തരത്തിലാണ് മുറികൾ വിഭജിച്ചിരിക്കുന്നത്. ലിവിങ്ങിനെയും ഫാമിലി ലിവിങ്ങിനെയും വേർതിരിക്കുന്ന ഭിത്തിയോടു ചേർന്ന് ഒരു വാട്ടർബോഡിയുണ്ട്. ഈ ഭിത്തിയുടെ മറുവശത്താണ് ടിവിക്ക് സ്ഥാനം. ഫാമിലി ലിവിങ്ങിനും ഡൈനിങ്ങിനും ഇടയിലുള്ള ബ്ലൈൻഡ് പൊന്തിച്ചാൽ രണ്ടു മുറികളും ഒന്നായി, വിശാലമായി.

hr
hr-7

ലിവിങ്, ഫാമിലി ലിവിങ് എന്നീ ഭാഗങ്ങൾ ഡബിൾ ഹൈറ്റ് ആയാണ് നിർമിച്ചിരിക്കുന്നത്. സീലിങ്ങിൽ നൽകിയ വലിയ സൺലിറ്റുകളും ഭിത്തിയിലുടനീളമുള്ള ജനലുകളും വീടിനുള്ളിൽ പ്രകാശം നിറയ്ക്കുന്നു. ഈ പ്രകാശം പ്രയോജനപ്പെടുത്തുന്നത് സൈഡ് കോർട്‌യാർഡിലെ ചെടികളാണ്. സുന്ദരമായി ഡൈസൻ ചെയ്ത പൂന്തോട്ടമാണ് ഈ വീടിനെ ആകർഷകമാക്കുന്ന മറ്റൊരു ഘടകം. ഈ പൂന്തോട്ടത്തിന്റെ ഭംഗി ആസ്വദിക്കാൻ സിറ്റ്ഔട്ട് കൂടാതെ വീടിനോടു ചേർന്ന് വരാന്തയുമുണ്ട്. മൂന്ന് കിടപ്പുമുറികളാണുള്ളത്. രണ്ടു നിലകളെയും കോർത്തിണക്കുന്ന ഗോവണി അകത്തളത്തിന്റെ മറ്റൊരാകർഷണമാണ്. ലൈറ്റിങ്ങിലൂടെയും വ്യത്യസ്തതയാർന്ന നിർമാണസാമഗ്രികളുടെ ഉപയോഗത്തിലൂടെയുമാണ് അകത്തളത്തിന്റെ പ്രൗഢി അതിന്റെ പരമോന്നതയിലെത്തുന്നത്.

hr-6
hr-4

സോനു ജോയ്, ആർക്കിടെക്ട്, ഡെൻസ് ആർക്കിടെക്ട്സ്, തിരുവനന്തപുരം– 9567882249

hr-3
home-resort