Thursday 15 October 2020 10:22 AM IST

ഐഡിയ മനസിലുണ്ടെങ്കിൽ അഭിപ്രായം തേടി പുറത്തു പോകേണ്ട; വീട്ടുകാർ തന്നെ പണിത വീടിന്റെ കഥ

Ali Koottayi

Subeditor, Vanitha veedu

sarang-home

വീട് ആത്യന്തികമായി വീട്ടുകാരുടേതാണ്. അതുകൊണ്ട് തന്നെ വിട്ടുകാർ തന്നെയാണ് ഡിസൈനർമാരാവേണ്ടതും. ടെക്നിക്കൽ  സപ്പോർട്ട് പുറത്ത് നിന്ന് തേടാമെന്ന് മാത്രം. വിട്ടുകാരുടെ ഇഷ്ടത്തിനും ഐഡിയക്കും അനുസരിച്ച് വീട് പണിതാൽ അതിന് ഇരട്ടി സന്തോഷമായിരിക്കും,’’ സ്വന്തമായി പ്ലാൻ വരച്ച് വീട് ഡിസൈൻ ചെയ്ത കഥ പറയുകയാണ് തിരുവനന്തപുരം സ്വദേശി സ്വരാഗ്.

Ali-house-2

"വീട് സ്വപ്നമായി കൊണ്ടു നടന്നത് വർഷങ്ങൾ. മനസ്സിൽ കണ്ടത് നിരവധി പ്ലാനുകൾ. അവസാനം ഒന്ന് ഉറപ്പിച്ചു മുന്നോട്ടു പോയി. 30 സെന്റാണ് പ്ലോട്ട്. പഴയ വീട് പൊളിച്ചാണ് പുതിയ വീട് പണിതത്.

Ali-house-3

സിറ്റ്ഔട്ട്, ലിവിങ്, നാല് കിടപ്പുമുറി, ഡൈനിങ് , കിച്ചൻ, വർക്ക് ഏരിയ എന്നിവയാണ് ക്രമീകരിച്ചത്. രണ്ട് കിടപ്പുമുറി താഴത്തെ നിലയിലും മറ്റു രണ്ടെണ്ണം മുകളിലത്തെ നിലയിലുമാണ്.

Ali-house-4

വീടിന്റെ ആകെ വിസ്തീർണ്ണം 2700 ചതുരശ്രയടി. ചുടുകട്ട കൊണ്ടാണ് ഭിത്തി കെടിയത്. വാതിലിനും ജനലിനും പ്ലാവ്, ആഞ്ഞിലി തുടങ്ങിയ തടികൾ ഉപയോഗിച്ചു. ഫർണിച്ചർ അകത്തളത്തിനനുയോജ്യമായത് വാങ്ങിയിട്ടു. പഴയ വിട് പൊളിച്ചപ്പോൾ കിട്ടിയ ഫർണിച്ചറും ഉപയോഗപ്പെടുത്തി.

Ali-house-5

കിച്ചൻ കാബിനറ്റ് ഏസി പി ഷീറ്റ്  ഉപയോഗിച്ചു.  സ്വന്തമായി പ്ലാൻ വരച്ച് ഡിസൈൻ ചെയ്ത് മുന്നോട്ടു പോയതു കൊണ്ടു തന്നെ വീടിന്റെ ഓരോ ഇടങ്ങളെ പറ്റിയും വ്യക്തമായ ധാരണയുണ്ടായിരുന്നു.

Ali-house-8

ഉൽപ്പന്നങ്ങൾ മികച്ചത് വാങ്ങി നൽകി പണിയിക്കാനും കഴിഞ്ഞു. മനസ്സിൽ ഉദ്ദേശിച്ച ബജറ്റിൽ തീർക്കാനായതിന്റെ സന്തോഷം കൂടിയുണ്ട്.

Ali-house-7

ആർമിയിലായത് കൊണ്ടു തന്നെ ഇടക്ക്  ലീവിന് നാട്ടിൽ വരും. മറ്റു സമയങ്ങളിൽ ഓൺലൈൻ വഴി പണി നിയന്ത്രിച്ചു. നമ്മുടെ ശ്രദ്ധ ഉണ്ടായാൽ മാത്രം മതി. സ്വപനഭവനം ഉദ്ദേശിച്ച രീതിയിൽ തന്നെ യഥാർത്ഥ്യമാക്കാം.