Monday 15 June 2020 02:15 PM IST : By സോന തമ്പി

രണ്ടു കിടപ്പുമുറികളും മോഡുലർ കിച്ചനുമടക്കം 25 ലക്ഷത്തിന് വീട്; ചെറുതെങ്കിലും കാണാൻ സുന്ദരം...

1

കണ്ടാൽ സുന്ദരമായൊരു ചെറു ഭവനം. മിതമായ സൗകര്യങ്ങളോടെ ഒരു ചെറു കുടുംബത്തിന് താമസിക്കാം. സിവിൽ എൻജിനീയറായ ഷമീർ അസീസ് ആണ് വീട് പണിതത്. ആകെ വിസ്തീർണം 1425 ചതുരശ്രയടി. പാലക്കാട് മഞ്ഞളൂർ ആണ് സ്ഥലം.

2

രണ്ടു കിടപ്പുമുറികളുള്ള വീടിനു മുകളിൽ സ്റ്റെയർ റൂം മാത്രമേ ഉള്ളൂ. കന്റെംപ്രറി രീതിയിലുള്ള എക്സ്റ്റീരിയർ ആണ്. മുൻ ഭാഗത്ത്‌ സ്റ്റോൺ ക്ലാഡിങ് ചെയ്ത് മോടി കൂട്ടി. മുൻഭാഗത്തേക്കുള്ള യുപിവിസി ജനലുകളും എക്സ്റ്റീരിയറിന്റെ ഭംഗി കൂട്ടിയിട്ടുണ്ട്.

3

കാർപോർച്ചും വർക്ഏരിയയും പ്രത്യേകമായി കൊടുത്തു. മെയിൻഡോർ തേക്കിലും അകത്തുള്ളവ മഹാഗണിയിലുമാണ്. മൾട്ടിവുഡ് കാബിനറ്റുകളും ഗ്രാനൈറ്റ് പാതകവുമാണ് അടുക്കളയിൽ. സാധാരണക്കാരന്റെ പോക്കറ്റിനിണങ്ങുന്ന രീതിയിലാണ് നിർമാണം.

ഡിസൈൻ: ഷമീർ അസീസ്, ഫോൺ: 9567118847