Friday 26 June 2020 03:33 PM IST

ഇത് തൂങ്ങിമരിക്കാൻ അനുവദിക്കാത്ത ഫാൻ; 350 രൂപയ്ക്ക് ആന്റി സൂയിസൈഡ് ഫാൻ റോഡ് വിപണിയിൽ!

Sreedevi

Sr. Subeditor, Vanitha veedu

anti-suicide-fan-rod453rt77

തൂങ്ങി മരിക്കാൻ ഫാൻ തിരഞ്ഞെടുക്കുന്ന കാലം കഴിഞ്ഞു; വന്നു ആന്റി സൂയിസൈഡ് ഫാൻ റോഡ്. സെലിബ്രിറ്റികളുടെയും അല്ലാത്തവരുടെയും വർദ്ധിച്ചു വരുന്ന ആത്മഹത്യ പ്രവണത ചിന്തിപ്പിച്ചത് ഫാൻ കമ്പനികളെയാണ്. തൂങ്ങിമരിക്കാൻ കൂടുതൽ പേരും മുറിയിലെ ഫാൻ ആണ് തിരഞ്ഞെടുക്കുന്നത് എന്നതാണ് കാരണം. ഇലക്ട്രിക്കൽ ഗോൾഡ് ലൈഫ് സ്മാർട്ട് ഫാൻ റോഡ് ഇതിനൊരു പരിഹാരമാണ്.

22 kg ൽ കൂടുതൽ ഭാരം തൂങ്ങിയാൽ ഫാനിൽ ഘടിപ്പിച്ച സ്പ്രിങ് താഴേക്ക് നീളും. തൂങ്ങിയ ആൾ സുരക്ഷിതമായി ഭൂമിയിൽ കാൽ തൊടും. എങ്ങനെയുണ്ട് ഐഡിയ. വെറും 350 രൂപയേയുള്ളൂ ഈ ഫാൻ റോഡിന്. ഏതുതരം ഫാനിലും ഘടിപ്പിക്കാം. 10 ഇഞ്ച് നീളത്തിലാണ് സാധാരണ കിട്ടുന്നത് എങ്കിലും ആവശ്യാനുസരണം നീളം കൂട്ടിയും കുറച്ചും നിർമിച്ചു തരും. വെള്ള, ബ്രൗൺ നിറങ്ങളിൽ ലഭിക്കും. വീടുകൾ, ഹോസ്റ്റൽ, ഹോട്ടൽ മുറികൾ ഇങ്ങനെ എവിടെയും പിടിപ്പിക്കാം.

antivbjbubug
Tags:
  • Vanitha Veedu