Monday 27 January 2020 06:56 PM IST

എരിവും പുളിയും മാത്രമറിഞ്ഞാല്‍ പോര; വിളമ്പുന്ന ഡൈനിങ്ങിനും വേണം ഒരു മൊഞ്ച്

Sreedevi

Sr. Subeditor, Vanitha veedu

dining

1. ഡൈനിങ് ടേബിളിനു മുകളിൽ പെൻഡന്റ് ലൈറ്റ് സ്ഥാപിക്കുമ്പോൾ, ടേബിൾ ടോപ്പിൽനിന്ന് 30–36 ഇഞ്ച് ഉയരത്തിൽ ലൈറ്റ് നിൽക്കുന്നതാണ് അഭികാമ്യം. ഒന്നിൽ കൂടുതൽ ലൈറ്റുകൾ, ടേബിളിന്റെ നീളത്തിന് അനുസൃതമായി ഫിറ്റ് ചെയ്യാം. 200–400 വാട്ട്സ് ബൾബാണ് ഇവിടേക്കു യോജിക്കുക. ഡിമ്മർ സംവിധാനമുള്ള ലൈറ്റുകൾ തിരഞ്ഞെടുക്കാം. ഡൈനിങ് ഇൻറീരിയറിന് അനുസരിച്ച് പ്രത്യേകമായി ഡിസൈൻ ചെയ്ത് ലൈറ്റ് നിർമിക്കാം .

കടപ്പാട്:

ആർക്ക്യൂബ് ഡിസൈൻസ്, മഞ്ചേരി, മലപ്പുറം

arcubedesign@gmail.com

d4

2. ഫാനോ ലൈറ്റോ?

കുറച്ചുകാലം മുൻപുവരെ ഡൈനിങ് ടേബിളിന്റെ മുകളിൽ വിലസിയിരുന്ന ഫാനിന്റെ സ്ഥാനം മാറാൻ കാരണമുണ്ട്. ഫാൻ ഇടുമ്പോൾ ഭക്ഷണം പെട്ടെന്ന് തണുത്തുപോകും. ഭിത്തിയിലാണ് ഇപ്പോൾ ഫാനിനു സ്ഥാനം. ഡൈനിങ് ടേബിളിനു മുകളിലെ ലൈറ്റിൽനിന്നുള്ള പ്രകാശം ടേബിളിൽ എല്ലായിടത്തും ഒരുപോലെ എത്തും , നിഴൽ ഉണ്ടാകില്ല. ഭക്ഷണത്തിന്റെ ഭംഗിയും പൊലിമയും കൂട്ടി, ആസ്വാദ്യകരമായ അന്തരീക്ഷമൊരുക്കാൻ ഡൈനിങ്ങിനു മുകളിലെ വിളക്ക് സഹായിക്കുന്നു. ഡൈനിങ്ങിനു മുകളിൽ മനോഹരമായ ഡിസൈനർ ലൈറ്റ് നൽകി ഇന്റീരിയറിന്റെ ശ്രദ്ധ അങ്ങോട്ടു തിരിക്കാം. ടേബിന്റെയും കസേരകളുടെ യും നിറവുമായി ലാംപിന് ബന്ധം വേണം.

കടപ്പാട്:

രഞ്ജിത്ത് അസോഷ്യേറ്റ്സ്, കൊച്ചി

renjithputhenpurayil@gmail.com

d3

3. ഡൈനിങ് ടേബിളും ലൈറ്റും പ്രകാശസ്രോതസ്സും തമ്മിൽ വലുപ്പത്തിൽ ബന്ധം വേണം. ഡൈനിങ് ടേബിളിന്റെ വീതിയുടെ മൂന്നിലൊന്ന് വലുപ്പമുള്ള ലാംപ് ഷേഡ് ആണ് ഏറ്റവും അനുയോജ്യം. വട്ടത്തിലോ ഓവൽ ആകൃതിയിലോ ഉള്ള ടേബിൾ ആണെങ്കിൽ അതിന്റെ വ്യാസത്തിന്റെ മൂന്നിലൊന്ന് തിരഞ്ഞെടുക്കുക. ദീർഘചതുരമോ ഓവൽ ആകൃതിയോ ഉള്ള ടേബിളിനാണ് നീളൻ ചങ്ങലയിൽ തൂക്കിയ പെൻഡന്റുകൾ കൂടുതൽ യോജിക്കുക. വൃത്താകൃതിയോ ചതുരത്തോടു ചേർന്ന ആകൃതിയോ ആണെങ്കിൽ സീലിങ്ങിനോടു ചേർന്നു നിൽക്കുന്ന ലൈറ്റുകൾ ആണ് അഭികാമ്യം.

കടപ്പാട്:

യുഗ ഡിസൈൻസ്, മഞ്ചേരി, മലപ്പുറം

yuugadesigns@gmail.com‌

d2

4. ഏതുതരം ലൈറ്റ്?

ട്രെഡീഷനൽ ശൈലിയിലുള്ള അകത്തളങ്ങളിലേക്കു യോജിക്കുക ക്രിസ്റ്റൽ ഭംഗിയുള്ള ഷാൻഡ്ലിയർ, പംപ്കിൻ ലാംപ്, എഡിസൻ ലാംപ് എന്നിവയൊക്കെയാണ്. മോഡേൺ അകത്തളങ്ങളിലേക്കാണ് പെൻഡന്റുകൾ ചേരുക. എഡിസൻ ലാംപ് ഏതുതരം ഇന്റീ രിയറിലേക്കും ചേരും. ഫ്ലഷ്മൗണ്ട് ലൈറ്റുകളും സെമി ഫ്ലഷ്മൗണ്ട് ലൈറ്റുകളുമാണ് മോഡേ ൺ അകത്തളങ്ങളിലേക്കു ചേരുന്ന മറ്റിനം സീലിങ് ലൈറ്റുകൾ. സീലിങ്ങിനോടു പറ്റിച്ചേർന്നിരിക്കുന്ന ലൈറ്റുകളാണ് ഫ്ലഷ്മൗണ്ട്. നീളം കുറഞ്ഞ ചങ്ങലയിലോ കയറിലോ തൂക്കിയിടുന്നത് സെമി ഫ്ലഷ്മൗണ്ടും.

കടപ്പാട്:

കൺസേൺ ആർക്കിടെക്ചറൽ

കൺസൾട്ടന്റ്സ്, നടക്കാവ്, കോഴിക്കോട്

mail@concerncalicut.com

d1