Thursday 22 December 2022 02:43 PM IST : By സ്വന്തം ലേഖകൻ

പുതുക്കിയത് മൂന്ന് മുറി മാത്രം; പക്ഷേ, വീടാകെ മാറിപ്പോയി

Untitled

ചെറിയ ചില മാറ്റങ്ങളിലൂടെ മുഖം മിനുക്കിയിരിക്കുകയാണ് കോഴിക്കോട് ചാലിയത്തെ നൗഫലിന്റെ വീട്. ചില മുറികൾ മാത്രം പുതുക്കാനാഗ്രഹിക്കുന്നവർക്ക് ഈ വീട് മാതൃകയാക്കാം.

Shafi 1 മുറ്റത്തെ അലങ്കാരങ്ങൾ

നാല് വർഷം മുൻപ് വാങ്ങിയ വീട്ടിലെ സൗകര്യങ്ങൾ അൽപം കൂടി വിപുലീകരിക്കണം എന്നു തോന്നിയപ്പോഴാണ് പുതുക്കിയത്. ലിവിങ്, ഡൈനിങ്, അടുക്കള എന്നിവിടങ്ങളാണ് നവീകരിച്ചത്. ഡിസൈനർ ഷാഫി മാളിയേക്കലാണ് പുതുഭംഗിയുടെ സൂത്രധാരൻ.

ഓ2 ലിവിങ് സ്പേസ്

പഴയ അടുക്കള ഡൈനിങ് റൂമാക്കി. പുതിയതായി അടുക്കള പണിതു. പഴയ ലിവിങ്ങും ഡൈനിങ്ങും ചേർത്ത് ലിവിങ് റൂം വിശാലമാക്കി. ലിവിങ്, ഡൈനിങ്, അടുക്കള എന്നിവയുടെ ഫ്ലോറിങ്ങിന് വുഡൻ ഫിനിഷ് ടൈൽ നൽകി. ഊണുമുറിയിൽ സ്റ്റോൺ ക്ലാഡിങ് ചെയ്തു.

shafi  5 ഡൈനിങ് സ്പേസും സ്റ്റെയറും

ലിവിങ്ങിന്റെയും ഡൈനിങ്ങിന്റെയും ചുമരിൽ ടെക്സ്ചർ ചെയ്തു മനോഹരമാക്കി. സോഫ, ഊണുമേശ എന്നിവ കസ്റ്റമൈസ് ചെയ്തു. ജിെഎ സ്ട്രക്ചറിൽ തടി നൽകിയാണ് ഊണുമേശ നിർമിച്ചത്. ഇളംപച്ച നിറത്തിലുള്ള അടുക്കളയുടെ കാബിനറ്റ് അലുമിനിയം കോംപസിറ്റ് പാനൽ കൊണ്ടാണ്.

shafi 6 ഡൈനിങ്ങും വാഷ് ഏരിയയും

ചിതൽ പിടിക്കില്ല, മികച്ച ഈട് എന്നിവ ഇതിന്റെ ഗുണമാണെന്ന് ഡിസൈനർ ഷാഫി പറയുന്നു. കൗണ്ടർടോപ്പിന് ഗ്രാനൈറ്റ് ആണ്.

shafi  10 അടുക്കള

ഈയിടങ്ങളിലെ ലൈറ്റിങ്ങും പൂർണമായി മാറ്റി; ഫോൾസ് സീലിങ് നൽകി. അടുക്കളയിൽ ജിെഎ സ്ക്വയർ ട്യൂബ് കട്ട് ചെയ്ത് പ്രൊഫൈൽ പാനലിങ് ചെയ്ത് ലൈറ്റ് നൽകി.

shafi 3 സ്റ്റെയർ ഏരിയ

മുകളിലെ നിലയിലേക്കുള്ള ഗോവണി കോൺക്രീറ്റ് കൊണ്ടായിരുന്നു. അത് ജിെഎയും തടിയും കൊണ്ട് പുതുക്കിയെടുത്തു.

shafi  7 കിടപ്പുമുറി

മുകളിലെ നിലയിലെ ബാൽക്കണി സ്റ്റഡി റൂമാക്കി. ബാൽക്കണിയുടെ ഹാൻഡ്റെയിലുകളുടെ സ്ഥാനത്ത് യുപിവിസി ജനാല നൽകി. പ്ലൈവുഡ് ലാമിനേറ്റ് കൊണ്ടാണ് ഇവിടുത്തെ സ്റ്റോറേജ്.

കടപ്പാട്: ഷാഫി മാളിയേക്കൽ, ഇൻസൈഡ് ഡ്രീംസ് ഇന്റീരിയേഴ്സ്, കോഴിക്കോട്, ഫോൺ: 98472 92992

Tags:
  • Architecture