മിക്ക വീട്ടമ്മമാർക്കും തേങ്ങ ചിരകൽ ഒരു മിനക്കെട്ട പണിയാണ്. വൈദ്യുതി ഉപയോഗിച്ച് തേങ്ങ ചുരണ്ടുന്ന യന്ത്രങ്ങൾ വിപണിയിൽ സുലഭമാണ്. അതിൽ പുതുമുഖമാണ് മിക്സിയിൽ ഘടിപ്പിക്കാവുന്ന ചിരവ. നിലവിലുള്ള മിക്സി ഏതാണെങ്കിലും കുഴപ്പമില്ല ചിരവയുള്ള ജാർ വാങ്ങി ഫിറ്റ് ചെയ്യുകയേ വേണ്ടൂ; തേങ്ങ ചുരണ്ടിക്കിട്ടും.
ഇത് ഒരു ടൂ–ഇൻ– വൺ ജാർ കൂടിയാണ്. അതായത് ചിരവ മാത്രമല്ല, സിട്രിക് ജ്യൂസറായും (നാരങ്ങ, ഓറഞ്ച് എന്നിവയുടെ ജ്യൂസ് എടുക്കാൻ) ഉപയോഗിക്കാം. ചിരവയ്ക്കു മുകളിൽ അടപ്പു വച്ചാൽ ജ്യൂസർ ആയി. വില: 2,490.
‘നൈട്രജൻ കലർന്ന മഴവെള്ളം ലൈംഗിക ശേഷി കൂട്ടും’; ധാരണകളും തെറ്റിദ്ധാരണകളും; മറുപടി