Monday 17 August 2020 03:43 PM IST

ലോക്ക്‌‍ഡൗൺ കാലത്ത് വരച്ചു കൂട്ടി, വിൽപന ഇൻസ്റ്റാഗ്രാമിലൂടെ, ഇന്റീരിയറിന് അഴകായി നൗറിന്റെ പെയിന്റിങ്

Ali Koottayi

Subeditor, Vanitha veedu

1

വരയിൽ വിസ്മയം തീർക്കുകയാണ് കോഴിക്കോട് ഫറൂഖ് സ്വദേശി നൗറിൻ. ലോക്ക്‌‍ഡൗൺ കാലം വെറുതെ വീട്ടിലിരുന്ന് തീർക്കാൻ ഒരുക്കമായിരുന്നില്ല ഈ പ്ലസ് വൺ വിദ്യാർത്ഥി. ചെയ്ത് തീർത്തത് ഒരു പിടി പെയ്ന്റിങ്ങുകൾ. ഇന്റീരിയർ ആകർഷകമാക്കാവുന്ന വർക്കുകൾ. ചുമ്മാ വരച്ചു വയ്ക്കുക മാത്രമല്ല സോഷ്യൽ മീഡിയ വഴി വിൽപനയുമുണ്ട്. കേരളത്തിന് പുറത്ത് നിന്നു വരെ ആവശ്യക്കാർ എത്തിയെന്നും നൗറിൻ.
"ഇൻസ്റ്റ ഗ്രാം ആണ് മീഡിയം. ഇന്റീരിയറിന്റെ തീം പറയുമ്പോൾ അതിനനുസരിച്ചും വരച്ചു നൽകുന്നുണ്ട്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ചേച്ചി വരയ്ക്കുന്നതു കണ്ടാണ് തുടങ്ങിയത്. വീട്ടുകാരും സുഹൃത്തുക്കളും പ്രോൽസാഹിപ്പിച്ചതോടെ തുടർന്ന് വരച്ചു.

2

അബ്സ്ട്രാക്റ്റ് രീതിയാണ് കൂടുതൽ ഇഷ്ടം. ക്നൈഫ് പെയിന്റിങ്, ഓയിൽ പെയിന്റിങ്, കാലിഗ്രാഫി, അക്രിലിക്ക് തുടങ്ങിയവയും വരക്കും." വരയ്ക്കുന്നത് മികച്ച രീതയിൽ മാർക്കറ്റ് ചെയ്യാൻ സോഷ്യൽ മീഡിയ പ്രയോജനപ്പെടുത്തു എന്നതാണ് നൗറിന്റെ വിജയം. വീട്ടുകാരുടെ പൂർണ്ണ പിന്തുണയാണ് നൗറിന്റെ കഴിവ് പരിപോഷിപ്പിക്കാനും പെയിന്റിങ്ങിന് മികച്ച മാർക്കറ്റ് കണ്ടെത്താനും സഹായിക്കുന്നത്.

3