Thursday 04 July 2019 07:16 PM IST : By സ്വന്തം ലേഖകൻ

പഠിച്ചു മിടുക്കരാകുന്നതിൽ പഠനമുറിക്കുമുണ്ട് പങ്ക്; വാസ്തു പ്രകാരം സ്റ്റഡി റൂമിന്റെ സ്ഥാനം ഇങ്ങനെ

study-table

സ്റ്റഡി ടേബിളിന്റെ സ്ഥാനവും ആകൃതിയും വലുപ്പവുമെല്ലാം കുട്ടികളുടെ പഠനമികവിനെ സ്വാധീനിക്കും എന്നാണ് ശാസ്ത്രം പറയുന്നത്. അനുയോജ്യമായ അളവിൽ സൂര്യപ്രകാശവും വായുസഞ്ചാരവും കിട്ടുന്ന മുറിയാണ് പഠിക്കാൻ തിരഞ്ഞെടുക്കേണ്ടത്. ഇടയ്ക്കിടെ ജനാലയിലൂടെ പച്ചപ്പിലേക്ക് നോക്കി കണ്ണുകളെയും മനസ്സിനെയും ശാന്തമാക്കാനുള്ള അന്തരീക്ഷമൊരുക്കണം. പഠന മുറിയിൽ ഒന്നോ രണ്ടോ ചെടികൾ വയ്ക്കുന്നതു നല്ലതാണ്. പുസ്തകങ്ങൾ വൃത്തിയായി അടുക്കി വച്ച സ്റ്റഡി ടേബിൾ, പഠിക്കാൻ പൊസിറ്റീവ് എനർജി നൽകും. കുട്ടിയുടെ പ്രായത്തനനുസിച്ചാകണം സ്റ്റഡി ടേബിളിന്റെ വലുപ്പം. ടിവി, കംപ്യൂട്ടർ എന്നിവ പ്രവർത്തിക്കുന്ന ശബ്ദമോ മറ്റെന്തെങ്കിലും അലോസരമോ ഉണ്ടാകാത്ത രീതിയിൽ വേണം പഠനസ്ഥലം ക്രമീകരിക്കാൻ. പ്രകാശം തലയുടെ പിന്നിൽനിന്നു വരുന്ന രീതിയിൽ വേണം സ്റ്റഡി ടേബിളിന്റെ സ്ഥാനം.

കസ്തൂരി മഞ്ഞളെന്ന് കരുതി വെളുക്കാൻ മുഖത്തിട്ടത് മഞ്ഞക്കൂവ! ഇനിയും വഞ്ചിതരാകാതിരിക്കാൻ; കുറിപ്പ്

'എന്റെ വീട്ടിൽ ടിവിയോ ഫ്രിഡ്ജോ ഒന്നുമില്ല...’; വിദ്യാർഥിയുടെ കുറിപ്പ് കണ്ടു നെഞ്ചു കലങ്ങി അധ്യാപിക!

'വെളുപ്പ് പ്രേമികളേ... നിങ്ങളെന്തിനാണ് ഞങ്ങളുടെ കറുത്ത മക്കളെ ചുട്ടുതിന്നുന്നത്’; വൈറലായി കുറിപ്പ്

'നിന്നെ ആളുകൾ ആനയെന്നും അവനെ പാപ്പാൻ എന്നും വിളിക്കും’; പരിഹാസത്തിന് കുറിക്കുകൊള്ളുന്ന മറുപടിയുമായി യുവതി!

‘കുഞ്ഞുങ്ങളെ താലോലിക്കാൻ പോലും പേടി, മച്ചിപ്പെണ്ണ് കണ്ണ് വയ്ക്കുമത്രേ!’; നാട്ടുകാരേ... സൗകര്യമുള്ളപ്പോൾ ഞാൻ ഗർഭിണിയാകും

വാസ്തുവനുസരിച്ച് കേരളീയ ശൈലിയിലുള്ള നാലുകെട്ടുകളിൽ പഠനമുറിക്കു കോണുകളിലാണ് സ്ഥാനം. കിഴക്കോട്ടോ പടിഞ്ഞാട്ടോ മുഖമായ വീടുകൾക്ക് തെക്ക് പടിഞ്ഞാറോ വടക്കോ പഠനമുറിക്ക് സ്ഥാനം തിരഞ്ഞെടുക്കാം. തെക്കോ വടക്കോ മുഖമുള്ള വീടുകളിൽ തെക്കുകിഴക്കേ മൂലയിലും തെക്കുപടിഞ്ഞാറേ മൂലയിലും പഠനമുറി ക്രമീകരിക്കാം.

പഠിക്കാൻ കിഴക്കോ വടക്കോ അഭിമുഖമായി ഇരിക്കുന്നതാണ് ഉത്തമം. വലിയ ഭിത്തിയെയോ ജനലിനെയോ അഭിമുഖീകരിച്ചാവരുത് പഠനം, ടോയ‌്ലറ്റ് പഠനമുറിക്കു പുറത്താവണം എന്നീ കാര്യങ്ങളും വാസ്തു അനുശാസിക്കുന്നു.