Wednesday 20 March 2019 10:45 AM IST : By സ്വന്തം ലേഖകൻ

ദേവസേന ഷൊർണൂരിലെ ആയുർവേദ കടയിൽ എത്തിയത് എന്തിന്? ഉണ്ണി മുകുന്ദൻ പറയും ആ രഹസ്യം

anushka_unni

ബാഹുബലിയിലെ ദേവസേന തങ്ങളുടെ നാട്ടിലെ ആയുർവേദ കടയിൽ നിൽക്കുന്നത് കണ്ട നാട്ടുകാർക്ക് അത്ഭുതം. ഒപ്പമുണ്ടായിരുന്ന ആളും അവർക്ക് സുപരിചിതൻ, നടൻ ഉണ്ണി മുകുന്ദൻ. ഷൊർണൂർ കുളപ്പുള്ളിയിലെ ആയുർവേദ കടയിലാണ് വെള്ളിത്തിരയിലെ താരറാണി പ്രത്യക്ഷപ്പെട്ടത്. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റ് സിനിമയിലെ നായിക താരജാഡകളില്ലാതെ ഒരു ചെറിയ കടയിൽ എത്തിയതു കണ്ട് മൂക്കത്തു വിരൽ വച്ചത് നാട്ടുകാരാണ്.

anushka1 അന്‍ഷാദ് അലിക്കൊപ്പം അനുഷ്ക

‌തെലുങ്ക് സിനിമയായ ഭാഗ്മതിയുടെ ചിത്രീകരണത്തിനിടെ പൊള്ളാച്ചിയില്‍നിന്നാണ് ഉണ്ണിയും അനുഷ്കയും ഒറ്റപ്പാലത്തെത്തിയത്. ഇതിനിടെ സുഹൃത്തിന്റെ ആയുർവേദ കടയെക്കുറിച്ച് ഉണ്ണി, അനുഷ്കയോടു പറഞ്ഞു. അൻഷാദ് അലിയെന്ന സുഹൃത്ത് സ്വന്തമായി നിർമിക്കുന്ന എണ്ണയെക്കുറിച്ചും ഫെയ്സ് പായ്ക്കിനെക്കുറിച്ചും പറഞ്ഞപ്പോൾ അനുഷ്ക ആയുർവേദ കടയിൽ പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്ന് ഉണ്ണി മുകുന്ദൻ ‘വനിത ഓൺലൈനോടു’ പറഞ്ഞു.

ഭാഗ്മതിയുടെ സെറ്റിൽ നിന്നാണ് അനുഷ്ക ഉണ്ണിയുടെ വീട്ടിൽ എത്തിയത്. ചിത്രത്തിൽ ഉണ്ണി മുകുന്ദനാണ് നായകന്‍. നായിക അനുഷ്‍കയാണ്. ജയറാമാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്.