Tuesday 09 January 2018 04:48 PM IST : By സ്വന്തം ലേഖകൻ

സൗന്ദര്യം വര്‍ധിപ്പിക്കാനും ഗ്രീന്‍ടീ

green-tea-beauty

∙വെയിൽ കൊണ്ടുളള കരുവാളിപ്പ് മാറാൻ വെളളരി ചെറിയ കഷണങ്ങളാക്കി ചർമത്തിൽ പുരട്ടിയാൽ മതി. അഞ്ചോ പത്തോ മിനിറ്റ് പുരട്ടിയതിനു ശേഷം തണുത്ത വെളളം കൊണ്ട് കഴുകിയാൽ മതി.

∙രണ്ട് വലിയ സ്പൂൺ കടലമാവിൽ ഒരു ചെറിയ സ്പൂൺ കസ്തൂരി മഞ്ഞൾ പൊടിച്ചതും അൽപം വെളളവും ചേർത്തു പേസ്റ്റ് രൂപത്തിലാക്കി മുഖത്തും കഴുത്തിലും പുരട്ടുക. ഇരുപത് മിനിറ്റ് കഴിഞ്ഞു കഴുകി വൃത്തിയാക്കുക. ‌ചർമം വൃത്തിയാക്കാനും അമിതമായ എണ്ണമയമകറ്റാനും ഇത് ഉത്തമമാണ്. ഇതിലടങ്ങിയ കസ്തൂരി മഞ്ഞൾ ചർമത്തിനു നിറവും തിളക്കവും നൽകാൻ സഹായിക്കും.

∙ഗ്രീൻ ടീ കുടിക്കുന്നതു മാത്രമല്ല പുറമേ പുരട്ടുന്നതും ചർമത്തിന്റെ സൗന്ദര്യം വർധിപ്പിക്കും. കുറച്ചു ഗ്രീൻ ടീ ഒരു ഐസ് ക്യൂബ് ട്രേയിൽ ഒഴിക്കുക. ഈ ക്യൂബ് മുഖത്തും കണ്ണുകളിലും മസാജ് ചെയ്യണം. ഇതു ചർമം സുന്ദരമാക്കും. ഗ്രീൻ ടീ ഉണ്ടാക്കിയ ടീ ബാഗ് കളയരുത്. ഇതു ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ച ശേഷം കണ്ണിനു മുകളിൽ വയ്ക്കുന്നതു കണ്ണുകളിലെ തടിപ്പ് ഇല്ലാതാക്കാൻ നല്ലതാണ്.


വിവരങ്ങൾക്ക് കടപ്പാട്: അംബികാ പിള്ള ഹെയർ സ്റ്റൈലിസ്റ്റ് & മേക്കപ്പ് ആർട്ടിസ്റ്റ്