1. ഗോതമ്പു പൊടി – ഒന്നരക്കപ്പ്
ബേക്കിങ് പൗഡര്‍ – കാല്‍ ചെറിയ സ്പൂണ്‍
ബേക്കിങ് സോഡ - കാല്‍ ചെറിയ സ്പൂണ്‍
ഉപ്പ് – കാൽ െചറിയ സ്പൂണ്‍
2. റോബസ്റ്റ പഴം – മൂന്നു വലുത്
3. മുട്ട – ഒന്ന്
പഞ്ചസാര - അരക്കപ്പ്
4. വെജിറ്റബിൾ ഓയിൽ – കാല്‍ കപ്പ്
5. േവാള്‍നട്ട് നുറുക്കിയത് - അരക്കപ്പ്
പാകം െചയ്യുന്ന വിധം
∙ അവ്ൻ ചൂടാക്കിയിടുക.
∙ ഒന്നാമത്തെ േചരുവ യോജിപ്പിച്ച് ഇടഞ്ഞു വയ്ക്കുക.
∙ റോബസ്റ്റ പഴം ബൗളിലാക്കി നന്നായി ഉടച്ചു വയ്ക്കണം.
∙ ഇതിലേക്കു മുട്ടയും പഞ്ചസാരയും ചേർത്തു നന്നായിയോജിപ്പിക്കുക. വെജിറ്റബില്‍ ഓയില്‍ ചേര്‍ത്തു വീണ്ടും യോജിപ്പിക്കുക
∙ ഇതിൽ ഇടഞ്ഞു വച്ചിരിക്കുന്ന മിശ്രിതം അൽപാൽപം വീതം േചർത്തു കട്ടയില്ലാതെ ഇളക്കുക.
∙ വോൾനട്ട് നുറുക്കിയതും ചേര്‍ത്തിളക്കി, മഫിൻ ട്രേയിലെ കപ്പിൽ ഒഴിച്ചു ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 15-20 മിനിറ്റ് ബേക്ക് ചെയ്യുക.
മറുനാടന്‍ മലയാളികള്‍ പ്രിയ വിഭവങ്ങള്‍ പങ്കുവയ്ക്കുന്ന പംക്തി. ഇത്തവണ ഫ്രൂട്ട് വീറ്റ് മഫിന്‍സ്- റൂബി ഷബീര്‍, േദാഹ