Thursday 25 January 2018 04:45 PM IST : By സ്വന്തം ലേഖകൻ

പഴയ പത്രം ചുരുട്ടിയെടുത്ത് ഫ്ലവർവസും കർട്ടനുമെല്ലാം; വിദ്യ പങ്കുവയ്ക്കുന്നു തളിപ്പറമ്പുകാരി നഫീസ

nafeeza1

കടലാസുകൊണ്ട് എന്ത് അത്ഭുതവും കാണിക്കാൻ പറ്റുമെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? പറ്റുമെന്നാണ് കണ്ണൂർ തളിപ്പറമ്പയിലുള്ള നഫീസ ഷാഫി പറയുന്നത്. പറയുക മാത്രമല്ല, ഉപയോഗശൂന്യമായ പത്രംകൊണ്ട് ബാസ്ക്കറ്റ് മുതൽ കർട്ടൻവരെ നിർമിക്കുന്നുമുണ്ട് നഫീസ. തയ്യൽപ്പണി മുതൽ പാചകംവരെ സഫീസയുടെ ഹോബികളുടെ ലിസ്റ്റിൽ ഉണ്ടെങ്കിലും ഇപ്പോൾ പ്രധാനമായി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് പഴയ പത്രംകൊണ്ട്  കരകൗശലവസ്തുക്കൾ ഉണ്ടാക്കുന്നതിലാണ്. പത്രക്കടലാസ് ചുരുട്ടിയും മടക്കിയുമാണ് പ്രധാനമായും സാധനങ്ങൾ ഉണ്ടാക്കുന്നത്.

nafeeza2



ബാസ്ക്കറ്റ്, പൂക്കൂട, ഫ്ലവർപോട്ട്, ടെലിഫോൺസ്റ്റാൻഡ് എന്നിങ്ങനെ നിരവധി സാധനങ്ങൾ നഫീസ നിർമിച്ചിട്ടുണ്ട്. നാലടി ഉയരമുള്ള ഫ്ലവർപോട്ടാണ് പത്രക്കടലാസുകൊണ്ട് നഫീസ നിർമിച്ചതിൽ ഏറ്റവും വലുത്. ഇതിനു നിറവും കൊടുത്തപ്പോൾ ചൂരൽകൊണ്ടു മെടഞ്ഞതല്ല എന്ന് ഒറ്റ നോട്ടത്തിൽ പറയുകയേ ഇല്ല.

nafeeza3

മുള, ചൂരൽ എന്നിവ കൊണ്ടുണ്ടാക്കാവുന്ന മിക്കവാറും സാധനങ്ങളെല്ലാം പേപ്പർകൊണ്ടും ഉണ്ടാക്കാമെന്നതാണ് നഫീസയുടെ അവകാശവാദം.  മുളപ്പാളികൾ കൊണ്ടുള്ള മടക്കിവയ്ക്കാവുന്ന കർട്ടൻപോലെ കടലാസുകൊണ്ടുള്ള കർട്ടനും നഫീസ നിർമിച്ചിട്ടുണ്ട്. ആന്റിക് സാധനങ്ങളെ അനുകരിച്ച് പലതും നിർമിച്ചിട്ടുണ്ട്.