Wednesday 05 October 2022 03:29 PM IST : By സ്വന്തം ലേഖകൻ

ക്രൂരമായ പെരുമാറ്റം, പങ്കാളിയെ അവഗണിക്കൽ, ചിത്തഭ്രമം: വിവാഹമോചനത്തിന് ബാധകമാകുന്ന സാഹചര്യങ്ങൾ

divorce-news

ഏകീകൃത സിവിൽ കോഡില്ലാത്ത നമ്മുടെ രാജ്യത്ത് ഓരോ മതത്തിന്റെയും വ്യക്തി നിയമങ്ങളാണ് വി വാഹവുമായി ബന്ധപ്പെട്ട കാര്യങ്ങ ൾക്ക് ബാധകം.

ഹിന്ദുമത വിശ്വാസത്തില്‍ െപട്ടവര്‍ക്ക് വിവാഹമോചനം വേണമെങ്കിൽ അതിനായി തെളിയിക്കേണ്ടത് ഹിന്ദു വിവാഹ നിയമം അനുശാസിക്കുന്ന കാരണങ്ങളാണ്. ക്രൂരമായ പെരുമാറ്റം (Cruelty), വ്യഭിചാരം (adultery), തുടർച്ചയായി രണ്ടു വർഷത്തിനുമേൽ പങ്കാളിയെ ഉപേക്ഷിക്കുക, പങ്കാളി ഹിന്ദുമതം ഉപേക്ഷിക്കുക, ചിത്തഭ്രമം, കുഷ്ഠം, ലൈംഗികരോഗബാധ, സന്യാസം സ്വീകരിക്കുക, ഏഴുവർഷക്കാലം തുടർച്ചയായി പങ്കാളിയെക്കുറിച്ച് അയാൾ ജീവിച്ചിരുന്നു എങ്കിൽ സാധാരണഗതിയിൽ അറിയുമായിരുന്ന ആളുകൾക്ക് യാതൊരു വിവരവും ഇല്ലാതിരിക്കുക എന്നിവയാണ് വിവാഹമോചനം നേടാന്‍ ഹിന്ദു വിവാഹ നിയമം അനുശാസിക്കുന്ന കാരണങ്ങൾ. ഇവയിൽ ഏതെങ്കിലുമൊരു കാരണം സംശയാതീതമായി തെളിയിക്കപ്പെട്ടാൽ കോടതി വിവാഹമോചനം നൽകും.

ക്രിസ്ത്യൻ സമുദായത്തിലുള്ളവർക്ക് ഡിവോഴ്സ് ആക്റ്റ് ആണ് ബാധകം. ഈ നിയമപ്രകാരം വ്യഭിചാരം, മതപരിവർത്തനം നടത്തുക, മാനസികരോഗം, ൈലംഗികരോഗം, ഏഴു വര്‍ഷമായി യാതൊരു വിവരവും ഇല്ലാതിരിക്കുക, രണ്ടു വർഷത്തിൽ കൂടുതൽ വേർപിരിഞ്ഞു ജീവിക്കുക, ദാമ്പത്യബന്ധം ലൈംഗിക ബന്ധത്തിലൂടെ പൂർത്തീകരിക്കാതിരിക്കുക, രണ്ടോ അതിൽ കൂടുതൽ വർഷമോ ദാമ്പത്യബന്ധം പുനഃസ്ഥാപിക്കാനുള്ള കോടതി ഉത്തരവ് പാലിക്കാതിരിക്കുക, ക്രൂരമായ പെരുമാറ്റം എന്നീ കാരണങ്ങൾ ഉണ്ടെങ്കിൽ ക്രിസ്ത്യൻ സമുദായത്തിലുള്ളവർക്ക് വിവാഹമോചനത്തിന് കോടതിയെ സമീപിക്കാം.

നിയമം അനുശാസിക്കുന്ന കാരണങ്ങൾ തെളിയിക്കപ്പെട്ടാൽ മാത്രമേ കോടതി വിവാഹമോചനം അനുവദിക്കൂ. ഒരിക്കലും ഒത്തുപോകാൻ സാധിക്കാത്ത വിധം ക ഴിയുക (Irretrievably broken marriage) ഇന്ത്യൻ നിയമത്തിൽ വിവാഹമോചന കാരണമായി കണക്കാക്കാൻ പ റ്റില്ല. ആ അവസ്ഥകളില്‍ ഉഭയസമ്മതപ്രകാരമുള്ള ഹർജി നൽകി പിരിയുകയാണ് ഏക മാർഗം.ഇസ്‌ലാം മതവിശ്വാസികൾക്ക്് കോടതിക്ക് പുറത്തും വിവാഹമോചനം നേടാം.

വിവരങ്ങൾക്ക് കടപ്പാട്:

സിന്ധു ഗോപാലകൃഷ്ണന്‍
കോട്ടയം
(സിവില്‍ ഫാമിലി േകസുകള്‍ െെകകാര്യം െചയ്യുന്ന സീനിയര്‍ അഭിഭാഷക)

വര: അഞ്ജന എസ്. രാജ്