Tuesday 20 April 2021 04:20 PM IST

നഴ്സിങ് പഠിക്കാൻ തെരഞ്ഞെടുത്തത് യുകെ യൂണിവേഴ്സിറ്റി, കോഴ്സ് തീരുംമുന്നേ ജോലിയും! 3 ലക്ഷം ശമ്പളംവാങ്ങുന്ന ആഷിഖ് പറയുന്നു, എന്റെ തീരുമാനം തെറ്റിയില്ല

Binsha Muhammed

ashik-nurse

ഉപരി പഠനവും, ജോലിയും ഓപ്ഷനായി മുന്നിലേക്കെത്തുമ്പോൾ ഒരായിരം ചോദ്യോത്തരങ്ങൾ ചെറുപ്പക്കാർക്കു മുന്നിൽ തെളിയും. ഏതു വേണം, ഏതു തെരഞ്ഞെടുക്കണം. പക്ഷേ നഴ്സിങ് ജോലി സ്വപ്നമായി ഹൃദയത്തിൽ കൂടുകൂട്ടിയവർക്ക് അത്തരം കൺഫ്യൂഷനുകൾക്കപ്പുറത്താണ്. കാരണം, അതൊരു ജോലി എന്നതിനപ്പുറം സംതൃപ്തിയേറെ നൽകുന്ന ജീവിതാഭിലാഷമാണ്.

നഴ്സിങ് പഠനത്തിന്റെ അനന്ത സാധ്യതകളിൽ നിന്നും ഏറ്റവും മികച്ചത് തിരഞ്ഞടുത്ത കഥയാണ് എറണാകുളം വരാപ്പുഴ സ്വദേശിനി ആഷിക്ക് തോമസിന് പറയാനുള്ളത്. നാട്ടിലും അന്യസംസ്ഥാനങ്ങളിലുമുള്ള നഴ്സിങ് പഠന കേന്ദ്രങ്ങൾ, ആകർഷകമായ ഓഫറുകൾ, വിദേശത്ത് ജോലി വാഗ്ദാനം എല്ലാം കടലു പോലെ മുന്നിലേക്കെത്തി. പക്ഷേ തന്റെ നഴ്സിങ് ഭാവിയെക്കുറിച്ച് ഒരായിരം കനവുകൾ കണ്ട പെൺകുട്ടി മുന്നിലേക്ക് വച്ചത് ഒറ്റ ഡിമാന്റ്. – ‘പഠനം കഴിഞ്ഞാൽ ഉടൻ ജോലി. അതിന്റെ പേരിൽ ഒരിക്കലും ചതിക്കുഴികളിൽ വീഴരുത്.’

അങ്ങനെയാണ് ആഷിഖ് ആ തീരുമാനമെടുത്തത്, പഠനം വിദേശത്ത് മതി. അതും നഴ്സിങ് പഠിക്കുന്ന ഭൂരിഭാഗം പേരുടെയും സ്വപ്നഭൂമിയായ യുകെയിൽ. നഴ്സിങ് പഠനത്തിനായി യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് ഗ്ലമോർഗന്റെ പടവുകൾ കയറി ആഷിക്ക്. അതൊരു തുടക്കമായിരുന്നു, സ്വപ്നങ്ങളുടെ അനന്തവിഹായസിലേക്കുള്ള ജീവിതയാത്രയുടെ തുടക്കം. നഴ്സിങ് നഴ്സിങ് ജോലി ജീവിതാഭിലാഷമായി കൊണ്ടു നടക്കുന്ന ഏതൊരു പെൺകുട്ടിയും കൊതിച്ച ആഷിക്കിന്റെ യാത്ര ഇന്ന് പല ഉദ്യോഗാർത്ഥികൾക്കും വഴിവിളക്കാണ്. സ്വപ്നം കണ്ട ജോലിയെ ഉള്ളംകയ്യിലേക്കു വച്ചു തന്ന യൂണിവേഴ്സിറ്റി ഓഫ് ഗ്ലമോർഗനെ ഹൃദയത്തോട് ചേർത്തുനിർത്തി അഷിഖ് പറയുന്നു, തന്റെ ജീവിതകഥ...

‘കൊതിച്ചത് എയർ ഹോസ്റ്റസ് ആകാനായിരുന്നു. പക്ഷേ ഇടയ്ക്കെപ്പോഴോ ഭൂമിയിലെ മാലാഖമാരെ കണ്ടുകൊതിച്ചു. നഴ്സിങ്ങാണ് എന്റെ വഴിയെന്ന് തിരിച്ചറിഞ്ഞു. വീട്ടുകാരെ സമ്മതിപ്പിച്ച് ഇഷ്ട ജോലിക്കായുള്ള പഠനവഴി തിരഞ്ഞെടുത്തപ്പോൾ ഒന്നുറപ്പിച്ചു. ഏറ്റവും മികച്ചയിടത്തു നിന്നു തന്നെ ഞാൻ പഠിച്ചിറങ്ങും. തൊഴിൽ തട്ടിപ്പുകൾക്ക് ഒരു കാരണവശാലും തലവയ്ക്കില്ല. ആ ചിന്തയാണ് എന്നെ യൂണിവേഴ്സിറ്റി ഓഫ് ഗ്ലമോർഗൻ അഥവാ യൂണിവേഴ്സിറ്റി ഓഫ് സൗത്ത് വെയിൽസിൽ കൊണ്ടു ചെന്നെത്തിച്ചത്.’– ആഷിക്ക് പറയുന്നു.

എന്റെ കസിൻ മിഥുനാണ് ജോലി സാധ്യത ഉറപ്പിക്കുന്ന ഈ യൂണിവേഴ്സിറ്റിയെ പരിചപ്പെടുത്തിയത്. കൊച്ചിയിലും യുകെയിലെ മാഞ്ചസ്റ്ററിലും ഓഫീസുള്ള ഏലൂർ സ്റ്റഡി എബ്രോഡ് യുകെ വഴിയായിരുന്നു പ്രോസസിങ്.. നൂറു ശതമാനം വിശ്വാസ്യതയുള്ള സ്ഥാപനം എന്ന് അന്വേഷണത്തിൽ അറിഞ്ഞതോടെ ഇവരുടെ സഹായം തേടുകയായിരുന്നു.

സ്വപ്നം ഉള്ളംകയ്യിൽ

പ്ലസ്ടുവിന് ഇംഗ്ലീഷ്, സയൻസ് വിഷയങ്ങളിൽ നന്നായി മാർക് നേടിയതും ഇന്റർവ്യൂ നന്നായി അറ്റൻഡ് ചെയ്തതു കൊണ്ടും IELTS ഇല്ലാതെ തന്നെ അഡ്മിഷൻ ലഭിച്ചു. അങ്ങനെ ആദ്യപടി വിജയകരമായി പൂർത്തിയാക്കി. ആ വിജയം നൽകിയ സന്തോഷത്തിൽ ഞാൻ കൊച്ചിയിൽ നിന്നും സ്വപ്നങ്ങളുടെ കെട്ടുകളുമായി ലണ്ടനിലെ ഹീത്രുവിലേക്ക് വിമാനം കയറി. എന്റെ ആദ്യ വിമാനയാത്ര. അങ്ങ് സൗത്ത് വെയ്‍ൽസിൽ എന്റെ സ്വപ്നങ്ങളുടെ കേന്ദ്രമായ യൂണിവേഴ്സിറ്റി ഓഫ് ഗ്ലമോർഗൻ.

കൃത്യവും വ്യക്തവുമായ സിലബസ്, ഏതൊരു വിദ്യാർത്ഥിയുടേയും മനംനിറയ്ക്കുന്ന ക്യാമ്പസ്, മികച്ച അനുഭവ പരിചയം, അതൊക്കെയായിരുന്നു യൂണിവേഴ്സിറ്റി ഓഫ് ഗ്ലമോർഗനിൽ എന്നെ ആകർഷിച്ച ഘടകങ്ങൾ. ഇവിടെയുള്ളതു പോലെ ലോകോത്തര നിലവാരത്തിലുള്ള അധ്യാപകർ മറ്റെങ്ങും ഇല്ലാ എന്നതിന് ‍ഈ ഞാന്‍ ഗ്യാരണ്ടി.

മൂന്ന് വർഷത്തെ ബിഎസ്‍സി നഴ്സിങ് കോഴ്സിന് മുമ്പേ ഗവൺമെന്റിന്റെ കീഴിലുള്ള NHSന്റെ പരിധിയിൽ വരുന്ന (നാഷണൽ ഹെൽത് സർവീസ്) റോയൽ ഗമോർഗൻ ആശുപത്രിയിൽ നിന്നും ഇന്റർവ്യൂവിന് ക്ഷണം ലഭിക്കുമ്പോഴേ ഞാനുറപ്പിച്ചു, ഞാൻ തിരഞ്ഞെടുത്ത വഴിയും സ്ഥാപനവും തെറ്റിയിട്ടില്ലെന്ന്. അതൊരു ടേണിങ് പോയിന്റായിരുന്നു. കോഴ്സ് പൂർത്തിയാക്കും മുന്നേ ആഗ്രഹിച്ച ജോലി കൈക്കുമ്പിളിൽ. സന്തോഷം കൊണ്ട് തുള്ളിച്ചാടിയ നിമിഷങ്ങൾ. കോഴ്സ് പഠിച്ചിറങ്ങിയപ്പോൾ എന്റെ ചെലവുകൾ ഉൾപ്പെടെ 30 ലക്ഷത്തോളം രൂപയായി. പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ പാർട്ട് ടൈം ജോലി സംഘടിപ്പിക്കാൻ കഴിഞ്ഞതു കൊണ്ട് അതു വലിയ ബുദ്ധിമുട്ടായി തോന്നിയില്ല. ഇപ്പോൾ പ്രതിമാസം മൂന്നു ലക്ഷം രൂപയോളം ശമ്പളമായി ലഭിക്കുന്നുണ്ട്.

കോഴ്സ് പൂർത്തിയായ ശേഷം പുതിയ സാധ്യതകൾ തേടി ഇംഗ്ലണ്ടിന്റെ നാഗരികതയിലേക്ക് ഞാൻ മാറി. ലൂട്ടന്‍ ആൻഡ് ഡൺസ്റ്റബിൾ യൂണിവേഴ്സിറ്റിയായി പുതിയ തട്ടകം. ആദ്യ ജോലി നൽകിയ ആത്മവിശ്വാസവും യൂണിവേഴ്സിറ്റി ഓഫ് ഗ്ലമോർഗനിൽ നിന്നും ലഭിച്ച പാഠങ്ങളുമാണ് ഈ അഞ്ചാം വർഷത്തിലും മുന്നോട്ട് നയിക്കുന്നത്.

പുതുവഴികൾ തേടുന്നവർക്കായി

ലോകത്തെവിടെയുമുള്ള നഴ്സിങ് ജോലിക്കുള്ള ലൈസൻസ് അതാണ് യൂണിവേഴ്സിറ്റി ഉറപ്പു നൽകുന്നത്. രണ്ടാമതായി ഇന്റർനാഷണൽ‌ സ്റ്റാൻഡേർഡോടു കൂടിയുള്ള പഠനം അതും നമുക്ക് ഉറപ്പ് നൽകുന്നു. റിസർച്ച് വർക്കുകളിലൂടെയും അസൈൻമെന്റിലൂടെയും തത്സമയ അനുഭവ പാഠങ്ങളിലൂടെയും നഴ്സിങ് പ്രഫഷൻ നമ്മുടെ ജീവിത താളമാക്കുന്നു. ആഗ്രഹിച്ച ജോലിയും ഇഷ്ടപ്പെട്ട ജീവിതവും തേടിയെത്തുമ്പോള്‍ എനിക്ക് കൂട്ടായുള്ളത് അലൻ ജോസഫ് എന്ന നല്ലപാതിയാണ്. യുകെയില്‍ തന്നെ മെർച്ചന്റ് നേവി ഉദ്യോഗസ്ഥനാണ് അദ്ദേഹം.– ആഷിക്ക് പറഞ്ഞു നിർത്തി.

നാട്ടിലെ ചെലവിൽ യുകെയിൽ പഠിക്കാൻ നിങ്ങൾക്കും അവസരം‍‍‍‍: https://zfrmz.com/WqmHzURtb6JoPJiLiNy7