Wednesday 17 July 2019 06:44 PM IST : By സ്വന്തം ലേഖകൻ

ലുക്ക് കണ്ട് അളക്കരുത്! തകർപ്പൻ ഇംഗ്ലീഷിൽ ജീവിതം പറഞ്ഞ് ഈ വീട്ടമ്മ: വിഡിയോ

leady-new-2

കണ്ടാൽ പറയില്ല ആളൊരു പുലിയാണെന്ന്. പക്ഷേ സംസാരിച്ചു തുടങ്ങിയപ്പോൾ മാധ്യമ പ്രവർത്തക ഞെട്ടി. നല്ല ഒഴുക്കോടെ രസകരമായി ഇംഗ്ലീഷിൽ സംസാരിക്കുകയാണ് സാധാരണക്കാരിൽ സാധാരണക്കാരിയായ ഒരു വീട്ടമ്മ.

കേരളത്തിനു പുറത്തു നിന്നുള്ള ഈ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

സാധാരണ വസ്ത്രം ധരിച്ച്, യാതൊരു മോടിയുമില്ലാത്ത ആ വഴിയാത്രക്കാരിയോട് മാധ്യമ പ്രവർത്തക സംസാരിച്ചു തുടങ്ങിയതോടെയാണ് സീൻ മാറിയത്. തന്റെ ജീവിതത്തെക്കുറിച്ച്, അതിന്റെ സന്തോഷത്തെക്കുറിച്ച് അവർ നല്ല ഒഴുക്കോടെ ഇംഗ്ലീഷിൽ സംസാരിക്കുന്നതു കണ്ടാൽ ആരും അന്തിച്ചു പോകും.

leady

പ്രണിച്ച് വിവാഹിതയായെന്നും ഇപ്പോൾ മക്കളോടും കൊച്ചുമക്കളോടുമൊപ്പം സന്തോഷത്തോടെ ജീവിക്കുന്നതായും പറയുമ്പോൾ അവരുടെ വാക്കുകളിൽ ആനന്ദം നിറയുന്നു.

കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ഈ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.