Friday 28 September 2018 10:40 AM IST

നിങ്ങളുടെ കുട്ടി ഇന്റർനെറ്റ് അഡിക്ടാണോ? കണ്ടെത്താന്‍ ഈ ചോദ്യങ്ങള്‍ സ്വയം ചോദിക്കാം

Tency Jacob

Sub Editor

child-internet-use

∙ നിങ്ങളുടെ കുട്ടി പഠനകാര്യത്തിനല്ലാതെ നീണ്ട സമയം ഇന്റർനെറ്റിൽ ചെലവിടുന്നുണ്ടോ?
∙ മറ്റുള്ളവരുടെയൊപ്പം ചെലവിടുന്നതിനേക്കാൾ കൂടുതൽ സമയം ഇന്റർനെറ്റിനു മുമ്പിലിരിക്കുന്നവരാണോ?
∙ കൈയിലെപ്പോഴും മൊബൈൽ കൊണ്ടുനടക്കുകയും ഇടയ്ക്കിടെ മെസ്സേജ് വരുന്നുണ്ടോയെന്നു പരിശോധിക്കുകയും ചെയ്യാറുണ്ടോ?
∙ വാട്സ്ആപ് സ്റ്റാറ്റസ് ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരിക്കാറുണ്ടോ?
∙ ഇന്റർനെറ്റിന്റെ അമിതോപയോഗത്തെക്കുറിച്ച്  ചോദ്യം ചെയ്യുമ്പോൾ വൈകാരികമായി പ്രതികരിക്കാറുണ്ടോ?
∙ രാത്രി ദീർഘസമയം ഇന്റർനെറ്റിൽ ചെലവഴിക്കാറുണ്ടോ?
∙ഇന്റർനെറ്റിലിരിക്കുമ്പോൾ ഭക്ഷണം കഴിക്കാനോ പഠിക്കാനോ വിളിച്ചാൽ ദേഷ്യപ്പെടാറുണ്ടോ?
∙ ഇന്റർനെറ്റ് കിട്ടാതാകുമ്പോൾ അസ്വസ്ഥരാകാറുണ്ടോ?
∙ ഇന്റർനെറ്റിൽ മുഴുകുമ്പോൾ വീട്ടിൽ ഏൽപിക്കുന്ന ഉത്തരവാദിത്തങ്ങൾ മറന്നുപോകാറുണ്ടോ?
∙ പഠനത്തിൽ അലസരാണോ?.


(നാലോ അതിലധികമോ ചോദ്യങ്ങൾക്ക് ഉണ്ട് എന്നാണ് ഉത്തരമെങ്കിൽ ഇന്റർനെറ്റിന് അടിമ ആയിക്കൊണ്ടിരിക്കുന്നു എന്നു മനസ്സിലാക്കി ചൈൽഡ് സൈക്കോളജിസ്റ്റിന്റെ സ ഹായം തേടുകയോ അതിൽനിന്ന് പുറത്തുകൊണ്ടുവരാനുള്ള മാർഗങ്ങൾ തിരയുകയോ വേണം. ഉണ്ട് എന്ന ഉത്തരത്തിന്റെ എണ്ണം കൂടുംതോറും അഡിക്ഷൻ തീവ്രത കൂടുകയാണ്. നാലിൽ താഴെയാണ് ഉണ്ട് എന്ന ഉത്തരമെങ്കിൽ അൽപം  ശ്രദ്ധ വേണമെന്ന് മാത്രം )

വിവരങ്ങള്‍ക്കു കടപ്പാട്: കെ സഞ്ജയ്കുമാർ ഗുരുദിൻ  IPS
കമാൻഡന്റ്, കേരള ആംഡ് പൊലീസ്, കണ്ണൂര്‍.