Thursday 21 October 2021 03:49 PM IST : By സ്വന്തം ലേഖകൻ

സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം മഴ കനക്കും; ഇടിമിന്നലിനും 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യത, ജാഗ്രത പാലിക്കുക

heavvb4456g7uyuu8uu

സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം മഴ കനക്കും. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ഇവിടെ ഓറ‍ഞ്ച് അലര്‍ട്ട് നിലവിലുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍,  പാലക്കാട് , മലപ്പുറം ജില്ലകളില്‍ യെലോ അലര്‍ട്ടുണ്ട്. 

ഇടിമിന്നലിനും മണിക്കൂറില്‍ 40 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ട കനത്ത മഴയും പ്രതീക്ഷിക്കാം. മലയോരപ്രദേശങ്ങളിലാവും കൂടുതല്‍ ശക്തമായ മഴ കിട്ടുക. കന്യാകുമാരിക്ക് തെക്കായി രൂപംകൊണ്ടിട്ടുള്ള ചക്രവാത ചുഴി തുടരുകയാണ്. ഇതിന്റെ സ്വാധീനത്തില്‍ ഞായറാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരും. 

ഇരുപത്തിയാറാം തീയതിയോടെ തുലാവര്‍ഷം എത്തിച്ചേരും. ഞായറാഴ്ച വരെ സംസ്ഥാനത്ത് അതിജാഗ്രത തുടരും. മത്സ്യത്തൊഴിലാളികള്‍ കടലില്‍ കരുതെന്ന മുന്നറിയിപ്പുണ്ട്. ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശവും നിലവിലുണ്ട്. 

കൂടുതൽ വാർത്തകൾ അറിയാം... 

Tags:
  • Spotlight