Wednesday 24 October 2018 09:56 AM IST : By സ്വന്തം ലേഖകൻ

98 വയസിന്റെ ’നിറയൗവ്വനം’; മുപ്പതാം തവണയും ഹിമാലയ യാത്ര പൂർത്തിയാക്കി ചിത്രൻ നമ്പൂതിരിപ്പാട്

trissur-himalayam

98 വയസിന്റെ നിറയൗവ്വനത്തിൽ പി. ചിത്രൻ നമ്പൂതിരിപ്പാട് വീണ്ടും ഹിമാലയ യാത്ര പൂർത്തിയാക്കി. കഴിഞ്ഞ 10 നു ഹിമാലയം കയറിത്തുടങ്ങിയ അദ്ദേഹം ഇന്നലെ ഹരിദ്വാറിൽ തിരിച്ചെത്തി. ഉത്തരേന്ത്യൻ തീർഥയാത്ര ഇന്ന് ആരംഭിക്കും. കനത്ത മഞ്ഞുവീഴ്ച ഒരു ദിവസത്തെ യാത്രയ്ക്കു തടസ്സമായി. വിദ്യാഭ്യാസ വിചക്ഷണനും മുൻ വിദ്യാഭ്യാസ ഡയറക്ടറുമാണ് ചിത്രൻ നമ്പൂതിരിപ്പാട്.

ഇതു 30–ാം തവണയാണു ഹിമാലയ യാത്ര നടത്തുന്നത്. കനത്ത മഞ്ഞുമഴയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഗംഗോത്രിയിലേക്കുള്ള യാത്രയിൽ എട്ടു മണിക്കൂറോളം കുതിരപ്പുറത്തു പോകേണ്ടിവന്നു. ഇക്കാലമത്രയും നടക്കുകയായിരുന്നു.കനത്ത മഞ്ഞ് വീഴുന്നതിനാൽ കുട പിടിച്ചു കുതിരപ്പുറത്ത് ഇരിക്കാനാകില്ല.

അതുകൊണ്ടുതന്നെ യാത്ര കഠിനമായിരുന്നു. തിരിച്ചു നടന്നിറങ്ങി. വഴിയിൽ മഞ്ഞു പെയ്തതോടെ ഏറെ പ്രയാസപ്പെട്ടെങ്കിലും യാത്ര പൂർത്തിയാക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം ചെറുതല്ലെന്ന് അദ്ദേഹം പറഞ്ഞു.അടുത്ത മാസാദ്യമേ സംഘം തിരികെയെത്തൂ. 100 പേരാണ് ചിത്രൻ നമ്പൂതിരിപ്പാടിന്റെ സംഘത്തിലുള്ളത്.

more...