Saturday 25 June 2022 01:56 PM IST : By സ്വന്തം ലേഖകൻ

സ്കൂളിൽ അതിഥിയായെത്തി ഐ എം വിജയന്‍, ‘അങ്കിൾ ആരാ?’ എന്നു ചോദിച്ച് കൊച്ചുമിടുക്കന്‍; നിഷ്കളങ്കമായ ചോദ്യം കേട്ട് പൊട്ടിച്ചിരിച്ച് താരം

im-vvijj78900

സ്കൂളിൽ അതിഥിയായെത്തിയ ഫുട്ബോൾ താരം ഐ എം വിജയനോട് ഒരു കൊച്ചുമിടുക്കന്‍ ചോദിച്ച നിഷ്കളങ്കമായ ചോദ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. കുട്ടിക്കൂട്ടങ്ങൾക്കിടയിൽ നിന്ന് കാറിനടുത്തെത്തിയ മിടുക്കൻ ‘അങ്കിൾ ആരാ?’ എന്നായിരുന്നു വിജയനോട് തിരക്കിയത്. കുട്ടിയുടെ ചോദ്യം കേട്ട് ഐ എം വിജയൻ പൊട്ടിച്ചിരിച്ചുപോയി. 

അഞ്ചാം ക്ലാസുകാരൻ അദ്വൈതാണ് ഐ എം വിജയനോട് തന്റെ സംശയം തീര്‍ക്കാന്‍ ചോദ്യവുമായി എത്തിയത്. ഐ എം വിജയനോടൊപ്പം കാറിലുണ്ടായിരുന്ന വ്യക്തി പകര്‍ത്തിയ വിഡിയോയാണ് വൈറലായത്. ചോദ്യവും താരത്തിന്റെ പ്രതികരണവും ഇതിനോടകം സാമൂഹമാധ്യമങ്ങളിൽ വൈറലായി. അറിയാത്ത കാര്യം ചോദിക്കാൻ കാണിച്ച ഈ മിടുക്കന്റെ ധൈര്യത്തെ പ്രശംസിക്കുകയാണ് പലരും. 

Tags:
  • Spotlight
  • Social Media Viral