Tuesday 18 December 2018 03:28 PM IST

‘അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല’; പുത്തൻപുരയ്ക്കൽ അച്ചനോട് മനസ്സു തുറന്ന് ഇന്നസെന്റ് (വിഡിയോ)

V R Jyothish

Chief Sub Editor

inn-ff ഫോ‍ട്ടോ: ശ്രീകാന്ത് കളരിക്കൽ

ചിരിപ്പൂത്തിരി കത്തിച്ച് നടൻ ഇന്നസെന്റും ഫാദർ ജോസഫ് പുത്തൻപുരയ്ക്കലും വനിതയ്ക്കു വേണ്ടി ഒന്നിച്ചപ്പോൾ...

അച്ചൻ: പാർലമെന്റ് െമംബർ സ്ഥാനം തീരാൻ പോകുകയാണല്ലോ? അടുത്ത തിരഞ്ഞെടുപ്പിന് മത്സരിക്കുന്നുണ്ടോ?

ഇന്നസെന്റ്: സംഗതി വളരെ നല്ലതാണ്. നമ്മൾ റോഡിലൂടെ പോകുമ്പോൾ പൊലീസുകാർ സല്യൂട്ട് അടിക്കും. അതു കാണുമ്പോൾ സുഖമുണ്ട്. പക്ഷേ, ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നു ശമ്പളം കൊടുത്തിട്ടാണ് പൊലീസുകാരനെ റോഡിൽ സല്യൂട്ടടിക്കാൻ നിർത്തിയിരിക്കുന്നത്. അധികാരവും അതുതരുന്ന സൗകര്യങ്ങളുമൊക്കെ പലപ്പോഴും നിയന്ത്രണം തെറ്റിക്കും. ഒരു ബ്രേക്ക് നല്ലതാണ്. അതുകൊണ്ട് അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട എന്നാണ് തീരുമാനം.

അച്ചൻ: സിനിമയിൽ അവസരം കുറഞ്ഞാൽ വിഷമമാകുമോ?

ഇന്നസെന്റ്: സംവിധായകൻ പ്രിയദർശൻ കഴിഞ്ഞ ദിവസം വിളിച്ചിരുന്നു. ഇപ്പോൾ പടമൊന്നുമില്ലേ എന്നു ചോദിച്ചു. ഞാൻ പറഞ്ഞു ‘ഇത്രയും നാളായിട്ട് വേറെ തിരക്കുകളിലായതുകൊണ്ട് പടമൊന്നും ഇല്ലായിരുന്നു. കഴിഞ്ഞ ആഴ്ച മുതൽ പടങ്ങൾ ഒത്തിരിയുണ്ട്. മിനിഞ്ഞാന്ന് ഒരു പടം. ഇന്നലെ രണ്ടു പടം. ഇന്ന് മൂന്നു പടം. നാളെ നാലു പടം.... ഞാൻ ചാനലിൽ വരുന്ന പടങ്ങൾ കാണുന്ന കാര്യമാണു പ്രിയാ പറയുന്നത്. വേറെ പണിയൊന്നുമില്ലാതെ പിന്നെ, എന്തുചെയ്യാനാ.

സിനിമ മാറുകയല്ലേ? കഥാപാത്രങ്ങളും മാറുന്നു. നമ്മുടെ പ്രായത്തിനും രൂപത്തിനും അനുസരിച്ചുള്ള കഥാപാത്രങ്ങൾ ഇല്ല. കഴിഞ്ഞ ദിവസം ഒരു സംവിധായകൻ വിളിച്ചു. ‘ചേട്ടാ പുതിയ സിനിമയിൽ ഒരു റോളുണ്ട്. മുഴുനീള കഥാപാത്രമാണ്.’ ഞാൻ പറഞ്ഞു; ‘വളരെ സന്തോഷം. ഒത്തിരി നാളായി സിനിമയിൽ അഭിനയിച്ചിട്ട്. മാത്രമല്ല എം.പി. സ്ഥാനമൊക്കെ തീരാൻ പോകുകയാണ്. ജീവിക്കാൻ വേറെ വഴിയില്ല.’ അപ്പോഴാണ് അദ്ദേഹം പറയുന്നത്,‘ ചേട്ടനാണു കഥാപാത്രമെങ്കിലും ഷൂട്ടിങ്ങിനൊന്നും വരണ്ട. ചേട്ടന്റെ ഒരു പടം മതി. അതിൽ ഒരു മാലയിട്ട് വയ്ക്കും.’

നെടുമുടി വേണു, മാമുക്കോയ, ഞാൻ. ഞങ്ങൾ മൂന്നുപേരിൽ ആരെങ്കിലും ഒരാളില്ലാതെ സത്യൻ അന്തിക്കാട് സിനിമ എടുത്തിട്ടില്ല. പക്ഷേ, പുതിയ സിനിമയിൽ ഞങ്ങൾ മൂന്നുപേരും ഇല്ല. സത്യനോടു ഞാൻ പറഞ്ഞു. ‘ഞങ്ങൾ മൂന്നു പേരുടെയും ഫോട്ടോ സിനിമയുടെ തുടക്കത്തിൽ കാണിക്കണം. എന്നിട്ട് എഴുതി കാണിക്കണം, ‘ഇവർ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. പക്ഷേ, ഈ സിനിമയിൽ ഇല്ലാത്തതാണ്’ എന്ന്.

അഭിമുഖം പൂർണ്ണമായും വായിക്കാൻ ലോഗിൻ ചെയ്യൂ...