Wednesday 25 January 2023 03:43 PM IST : By സ്വന്തം ലേഖകൻ

സ്മാര്‍ട്ട് ക്ലാസ് റൂമില്‍ ഒരു കസേര ഒഴിച്ചിട്ട് ദീപ ടീച്ചര്‍ കാത്തിരിക്കുകയാണ്; കാശിനാഥിനു ക്ലാസിലെത്താൻ സുമനസ്സുകൾ കനിയണം

deepa-teaccccc

65,000 രൂപ ചെലവിട്ട് സജ്ജീകരിച്ച ക്ലാസില്‍ ഒരു കസേര ഒഴിച്ചിട്ട് ദീപ ടീച്ചര്‍ കാത്തിരിക്കുകയാണ് കാശിനാഥിനു വേണ്ടി. കോഴിക്കോട് അത്തോളി മൊടക്കല്ലൂര്‍ സ്കൂളിലെ ദീപ ടീച്ചര്‍ ക്ലാസ് റൂം സ്മാര്‍ട്ടാക്കിയത് പഠനം മെച്ചപ്പെടുത്താന്‍ മാത്രമായിരുന്നില്ല, തന്റെ പ്രിയപ്പെട്ട ശിഷ്യന്റെ ആഗ്രഹം സഫലമാക്കാന്‍ കൂടിയായിരുന്നു. പ്രൊജക്ടർ, ലാപ്ടോപ്പ്, സ്പീക്കർ... കാശി ആഗ്രഹിച്ചതുപോലെ എല്ലാം ഉണ്ട്. പക്ഷേ, കാശി മാത്രം ക്ലാസിലില്ല.

അര്‍ബുദത്തിന് ചികില്‍യിലായ കാശി വീട്ടില്‍ വിശ്രമത്തിലാണ്. സ്മാര്‍ട്ട് ക്ലാസ് റൂം എന്ന സ്വപ്നം പൂർത്തിയായതിൽ കാശിയ്ക്കു സന്തോഷമുണ്ട്, ഒപ്പം ക്ലാസിലെത്താന്‍ പറ്റാത്തതിന്റെ നിരാശയും. ഓട്ടോറിക്ഷ ഡ്രൈവറായ അച്ഛനും തൊഴിലുറപ്പ് ജോലിക്ക് പോകുന്ന അമ്മയ്ക്കും താങ്ങാവുന്നതിൽ അധികമാണ് കാശിയുടെ ചികിത്സാച്ചെലവ്. എല്ലാ ദിവസവും കാശിനാഥിന് സ്കൂളിൽ വരണം. സ്മാർട്ട് ക്ലാസ്സിൽ സ്മാർട്ട് ആയി പഠിക്കണം. ചികിത്സാ സഹായത്തിനായി സുമനസ്സുകളുടെ കാരുണ്യം തേടി കാത്തിരിക്കുകയാണ് കാശിനാഥൻ.

Tags:
  • Spotlight