Thursday 20 January 2022 04:20 PM IST : By സ്വന്തം ലേഖകൻ

വെന്റിലേറ്ററിനേയും ഐസിയുവിനേയും കുറിച്ച് അനാവശ്യ പേടിവേണ്ട: ഇടതടവില്ലാത്ത പരിചരണം, കിംസ്ഹെൽത്ത് നൽകുന്ന ഉറപ്പ്

kims-health-4

ആശുപത്രിയിലേക്കു നമ്മൾ പോകുമ്പോൾ അല്ലെങ്കിൽ വേണ്ടപ്പെട്ടവരെ കൊണ്ടുപോകുമ്പോൾ ഏറ്റവും പേടിപ്പെടുത്തുന്ന ഇടമാണ് ഇന്റൻസീവ് കെയർ യൂണിറ്റ്( ICU). ഐസിയുവിൽ കിടത്തേണ്ടി വന്നാൽ അറിയാതെ ഉള്ളൊന്നു കാളും. ഹൃദയത്തിന്റെ മിടിപ്പ് വിറയലായി മാറും..വിറയലിന് വിഷാദഗാനത്തിന്റെയോ ഫ്രീക്കൻ ചെക്കന്റെ ‘പണി പാളി’ പാട്ടിന്റയോ ഈണവും വരും. ‘‘അയ്യയ്യോ..പണി പാളീലോ..ആരീരാരം പാടിയുറക്കാൻ ആരുമില്ലല്ലോ.’’ ശരിയാണ് കൂടെ വേണ്ടപ്പെട്ടവരില്ലാതെ ഒറ്റയ്ക്കു രോഗത്തോടു പടവെട്ടി മണിക്കൂറുകൾ എണ്ണിനീക്കി എങ്ങനെയോ അതിജീവിക്കുന്ന ICU ഓർമ്മകളാണ് ഭൂരിപക്ഷത്തിനുമുണ്ടാകുക. KIMSHEALTH ക്രിട്ടിക്കൽ കെയർ പോലെ അതിനൂതന സംവിധാനങ്ങളും എപ്പോഴും പരിചരിക്കാനും ശ്രദ്ധിക്കാനും ആളുമുള്ള ICU പക്ഷേ വ്യത്യസ്തമാണ്. ക്രിട്ടിക്കൽ കെയർ മെഡിസിൻ താരതമ്യേന പുതിയ മെഡിക്കൽ സ്പെഷ്യാലിറ്റികളിൽ ഒന്നാണ്. നിലവിലെ കോവിഡ് പാൻഡെമിക് അതിന്റെ വളർച്ചയ്ക്ക് ആക്കം കൂട്ടിയെന്നു വേണം പറയാൻ.

1952-ൽ പോളിയോ പകർച്ചവ്യാധിയുടെ കാലത്ത് ഇരുമ്പ് ശ്വാസകോശവും നെഗറ്റീവ് പ്രഷർ വെന്റിലേഷനും ഉപയോഗിച്ചാണ് ക്രിട്ടിക്കൽ കെയർ ആരംഭിച്ചത്. ഇന്ന് നമ്മൾ ഉപയോഗിക്കുന്ന തരം വെന്റിലേറ്ററുകൾ 1960-ൽ വാണിജ്യപരമായി ലഭ്യമായവയാണ്. അതിനുശേഷം മനുഷ്യന്റെ വിവിധ അവയവങ്ങൾക്കു താങ്ങാകാൻ കഴിവുള്ള ക്രിട്ടിക്കൽ കെയർ സംവിധാനങ്ങൾ വികസിച്ചിട്ടുണ്ട്. ക്രിട്ടിക്കൽ കെയർ മെഡിസിന്റെ സേവനം ആവശ്യമുള്ള രോഗികളാണു കൂടുതലായും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നത്. ഒരു നല്ല തീവ്രപരിചരണ വിഭാഗത്തിൽ ക്രിട്ടിക്കൽ കെയറിന്റെ സ്പെഷ്യാലിറ്റിയിൽ പരിശീലനം ലഭിച്ച ഡോക്ടർമാർ, ഗുരുതരാവസ്ഥയിലുള്ള രോഗികളെ കൈകാര്യം ചെയ്യാൻ പരിചയമുള്ള നഴ്സുമാർ, ഫിസിയോതെറാപ്പി, റെസ്പിറേറ്ററി തെറാപ്പി, നൂട്രീഷനിസ്റ്റ്, അണുബാധ നിയന്ത്രിക്കുന്നതിൽ പരിശീലനം ലഭിച്ച നഴ്സുമാർ, ക്ലിനിക്കൽ ഫാർമസിസ്റ്റ് അടങ്ങിയ പാരാമെഡിക്കൽ സ്റ്റാഫ് തുടങ്ങി നിരവധി അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമാണ്. വിജയകരമായ ഫലം ഉറപ്പാക്കാൻ, ഗുരുതരാവസ്ഥയിലുള്ള രോഗികളെ കൈകാര്യം ചെയ്യുന്നതിൽ ആരോഗ്യപരിപാലകർക്കു പരിശീലനം കിട്ടിയിരിക്കണം.

ശ്വസനം, ബിപി, രക്തത്തിലെ ഓക്സിജൻ, കാർബൺ ഡൈ ഓക്സൈഡിന്റെ അളവ്, വിവിധ അവയവങ്ങളുടെ പ്രവർത്തനങ്ങൾ തുടങ്ങിയ മനുഷ്യശരീരത്തിന്റെ സുപ്രധാന പ്രവർത്തനങ്ങൾ സൂക്ഷ്മമായും തുടർച്ചയായും നിരീക്ഷിക്കാൻ ഡോക്ടറെ സഹായിക്കുന്ന അത്യാധുനിക മോണിറ്ററിങ് സംവിധാനവും ക്രിട്ടിക്കൽ കെയറിനെ പിന്തുണയ്ക്കുന്നു. ഒരു രോഗിയെ ICU വിൽ പ്രവേശിപ്പിക്കുമ്പോൾ ഒരു ബന്ധുവിന് എന്തെല്ലാം എന്തെല്ലാം ആശങ്കകളാണെന്നോ?

1. എപ്പോഴാണ് രോഗിയുടെ അവസ്ഥ അറിയാൻ കഴിയുക? രോഗിയെ നേരിട്ടു കാണാനാകുമോ?

ഐസിയുവിനുള്ളിൽ രോഗികളെ പരിചരിക്കാൻ ഡോക്ടർമാരും മറ്റു സ്റ്റാഫും തുടർച്ചയായുണ്ടാകും. മിക്ക ഐസിയുകളിലും ഒന്നോ രണ്ടോ സന്ദർശന സമയമുണ്ട്. ബന്ധുക്കൾ സന്ദർശിക്കുമ്പോൾ ഇതു സാധാരണയായി ഒരു സമയം ഒന്നോ രണ്ടോ ബന്ധുക്കൾക്കു മാത്രമായി പരിമിതപ്പെടുത്തിയിരിക്കും. രോഗികൾക്കു കൂടുതൽ വിശ്രമം ആവശ്യമുള്ളതിനാലാണിത്. രോഗികൾക്കു പ്രതിരോധശേഷി കുറയാം, അതുകൊണ്ടു സന്ദർശകരിൽ നിന്ന് അണുബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. കൂടാതെ ഐസിയുവിനുള്ളിൽ ചികിത്സയുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. സന്ദർശകർ ഇതു തടസപ്പെടുത്തരുത്. ഐസിയു സന്ദർശന സമയം പരിമിതമാക്കുന്നതിന്റെ കാരണങ്ങൾ പൊതുവേ ഇതൊക്കെയാണ്. എല്ലാ പ്രധാന ICU-കളിലും ദിവസത്തിൽ ഒന്നോ രണ്ടോ തവണ ഡോക്ടർമാർ രോഗികളുടെ അവസ്ഥ ബന്ധുക്കളെ അറിയിക്കും.

2. ഐസിയുവിലെ ഭക്ഷണം, വസ്ത്രം മാറൽ, വ്യക്തിശുചിത്വം തുടങ്ങിയ കാര്യങ്ങളിൽ അവരെ ശരിയായ രീതിയിൽ പരിപാലിക്കുന്നുണ്ടോ?

ഐസിയുവിലുള്ള ഓരോ രോഗിക്കും തീവ്രതയനുസരിച്ച് 1:1 രോഗി: നഴ്‌സ് അനുപാതം അല്ലെങ്കിൽ 1:2 രോഗി: നഴ്‌സ് അനുപാതം ഉണ്ടായിരിക്കും. നഴ്‌സുമാർക്കൊപ്പം നഴ്‌സിങ് അസിസ്റ്റന്റുമാരും കുളിപ്പിക്കാനും ഭക്ഷണം നൽകാനും വസ്ത്രം മാറാനും സഹായിക്കുന്നു.

3. എന്താണ് വെന്റിലേറ്റർ? ഏത് സാഹചര്യത്തിലാണ് ഇതുപയോഗിക്കുന്നത്, വെന്റിലേറ്റർ ചികിത്സയുടെ വിജയ നിരക്ക് എത്രത്തോളമാണ്?

ഓക്സിജൻ നൽകാനും കാർബൺ ഡൈ ഓക്സൈഡ് നീക്കം ചെയ്യാനും സഹായിക്കുന്ന ഒരു യന്ത്രമാണ് വെന്റിലേറ്റർ. ഇതു ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ സഹായിക്കുന്നു. ശ്വാസകോശത്തിന്റെ പ്രവർത്തനം തകരാറിലായ സാഹചര്യങ്ങളിലോ വലിയ ശസ്ത്രക്രിയയ്ക്കു ശേഷം ശ്വസനം സുഗമമാക്കാനും മറ്റു ഗുരുതരാവസ്ഥകളിലുമാണ് വെന്റിലേറ്റർ ഉപയോഗിക്കുന്നത്. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ചികിത്സയിൽ വെന്റിലേറ്ററുകൾ വളരെയധികം സഹായിക്കുന്നുണ്ട്. വാസ്തവത്തിൽ വെന്റിലേറ്ററുകൾ ഗുരുതരമായ ശ്വാസകോശ സംബന്ധമായ അസുഖമുള്ള രോഗികളുടെ അതിജീവന സാധ്യത മെച്ചപ്പെടുത്തി.

നിലവിലെ കോവിഡ് പാൻഡെമിക്കിൽ വെന്റിലേറ്ററുകളുടെ ശരിയായ ഉപയോഗം കാരണം നിരവധി രോഗികളെ രക്ഷിക്കാൻ കഴിഞ്ഞു. വെന്റിലേറ്ററിലുള്ളവരുടെ അതിജീവനത്തിനും ആരോഗ്യം വീണ്ടെടുക്കാനും സഹായിക്കാൻ വേണ്ടത്ര വൈദഗ്ധ്യമുള്ള ആരോഗ്യപരിപാലകരുടെ സാന്നിദ്ധ്യം ഏറ്റവും അത്യാവശ്യമാണ്.

4. ക്രിട്ടിക്കൽ കെയർ സേവനങ്ങൾ ചെലവേറിയതാകുന്നത് എന്തുകൊണ്ട്?

ഇതിനു കാരണങ്ങൾ പലതാണ്. ഒന്നാമതായി വാർഡിലേതു പോലെയല്ല, ഐസിയു രോഗിക്ക് ബെഡ്‌സ്‌പേസ് കൂടുതൽ ആവശ്യമുണ്ട്. നൂതന യന്ത്രങ്ങളും ഉയർന്ന പരിശീലനം ലഭിച്ച പരിചാരകരും ഇതോടൊപ്പം വേണം. വാർഡിൽ നഴ്‌സ് എട്ടു രോഗികളുടെ ചുമതല വഹിക്കുമ്പോൾ, ഐസിയുവിൽ ഒരു നഴ്‌സിന് ഒന്നോ രണ്ടോ രോഗികളുടെ ചുമതല നിർവ്വഹിക്കാനേ കഴിയൂ. ഡോക്ടർമാരുടെ കാര്യത്തിലാണെങ്കിൽ ഒരു ഡോക്ടറെ സാധാരണയായി 8-10 രോഗികൾക്കു നിയോഗിക്കും. അതേ സമയം വാർഡിൽ 30 രോഗികളെ വരെ പരിശോധിക്കാനാകും. ICU കൾ ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്നുമുണ്ട്. ഇതോടൊപ്പം രോഗത്തിന്റെ തീവ്രതയനുസരിച്ചു രോഗികൾക്കു ചെലവേറിയ ആന്റിബയോട്ടിക്കുകൾ നൽകിയേക്കാം. ഇതെല്ലാം ഗുരുതരമായ പരിചരണ സേവനങ്ങളെ ചെലവേറിയതാക്കും

5. ICU വിൽ കഴിയുന്ന രോഗിയുടെ ചുമതല ആർക്കാണ്?

ഏത് ആധുനിക ഐസിയുവിലെയും രോഗികൾ തീവ്രപരിചരണ വിദഗ്‌ദ്ധരായ ഡോക്ടർമാരുടെ പരിചരണത്തിലാണ്. ഒരു തീവ്രപരിചരണ വിദഗ്ദ്ധനാകാൻ വർഷങ്ങളുടെ പരിശീലനം ആവശ്യമാണ്. ബിരുദാനന്തര ബിരുദ കോഴ്സിനു ശേഷം അവർ തീവ്രപരിചരണത്തിൽ പ്രത്യേക പരിശീലനം നേടുന്നു.ചില ICU-കളിൽ രോഗിയെ തീവ്രപരിചരണ വിദഗ്ദ്ധന്റെ കീഴിൽ പ്രവേശിപ്പിക്കുന്നു. കൂടാതെ രോഗിയുടെ മൊത്തത്തിലുള്ള ഉത്തരവാദിത്തവും അദ്ദേഹത്തിലായിരിക്കും നിക്ഷിപ്തം. രോഗിയുടെ ചുമതലയുള്ള തീവ്രപരിചരണവിദഗ്‌ദ്ധൻ ബന്ധപ്പെട്ട മറ്റു സ്പെഷലിസ്റ്റുകളിൽ നിന്ന് ഉപദേശം സ്വീകരിക്കുകയും മാനേജ്‌മെന്റ് പ്ലാനിൽ ആ ഉപദേശങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യുന്നു. ഇത്തരം സംവിധാനത്തെ പ്രവർത്തനത്തിന്റെ ക്ലോസ്ഡ് മോഡൽ എന്നാണ് വിളിക്കുന്നത്. യുഎസിലും ഓസ്‌ട്രേലിയയിലും ഈ മികച്ച മാതൃകയാണ് പിന്തുടരുന്നത്. ഓപ്പൺ മോഡൽ എന്ന് വിളിക്കുന്ന മറ്റൊരു മോഡലിൽ, രോഗിയെ പ്രാഥമിക ഫിസിഷ്യന്റെ കീഴിൽ തന്നെ ഐസിയുവിൽ പ്രവേശിപ്പിക്കുകയും കൺസൾട്ടേഷനായി അഭ്യർത്ഥന നടത്തുമ്പോൾ തീവ്രപരിചരണ വിദഗ്ദ്ധൻ രോഗിയെ കാണുകയും രോഗിയുടെ അവസ്ഥയ്ക്ക് അനുസരിച്ച് ചികിത്സയിൽ പങ്കെടുക്കുകയും ചെയ്യുന്നു.

ഇന്ത്യയിൽ, പുതിയ ICU-കൾ ക്ലോസ്ഡ് മോഡൽ സിസ്റ്റം പിന്തുടരുമ്പോൾ പഴയ ICU-കൾ ഓപ്പൺ സിസ്റ്റം പിന്തുടരുന്നു.

6. ക്രിട്ടിക്കൽ കെയറിലെ രോഗികൾക്കും കുടുംബത്തിനും ലഭ്യമായ മറ്റു പിന്തുണ സംവിധാനങ്ങൾ എന്തൊക്കെയാണ്?

അവരുടെ രോഗം ഭേദമാക്കാൻ ലക്ഷ്യമിട്ടുള്ള ചികിത്സ കൂടാതെ മൊത്തത്തിലുള്ള ക്ഷേമം ഏത് ആധുനിക ICU-കളിലും ശ്രദ്ധിക്കുന്നു. ഐസിയുവിനുള്ളിലെ ലൈറ്റിങ് കഴിയുന്നത്ര സ്വാഭാവികമായി നിലനിർത്തുന്ന തരത്തിലാണു നിർമ്മിച്ചിരിക്കുന്നത്. കൂടാതെ രാത്രി സമയങ്ങളിൽ ലൈറ്റുകൾ ഡിം ചെയ്യുന്നു.

രോഗിയുടെ മുൻഗണന അനുസരിച്ച് ലൈറ്റ് മ്യൂസിക് പ്ലേ ചെയ്യുന്നു. അവർക്ക് അവരുടെ സ്വകാര്യ വസ്‌തുക്കൾ പത്രം, കണ്ണട മുതലായവ കൂടെ കരുതാവുന്നതാണ്. മൊബൈൽ ഫോണുകൾ സാധാരണയായി അനുവദനീയമല്ല, കാരണം ഇതു വിവിധ മെഡിക്കൽ ഉപകരണങ്ങൾക്കു കേടുപാടുകൾ വരുത്തും. രോഗികൾക്ക് കുടുംബാംഗങ്ങളുമായി ബന്ധപ്പെടാൻ വീഡിയോ കോളിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

ബന്ധുക്കൾക്കു വിശ്രമിക്കാനുള്ള സ്ഥലങ്ങൾ, റസ്റ്റോറന്റ്, വാഷ്റൂം, സ്റ്റോറേജ് ഏരിയ മുതലായവ ഒരുക്കിയിട്ടുണ്ട്.

7. കിംസ്ഹെൽത്ത് ക്രിട്ടിക്കൽ കെയറിൽ ലഭ്യമായ ചില നൂതന ചികിത്സകൾ ഏതൊക്കെയാണ്?

KIMSHEALTH ക്രിട്ടിക്കൽ കെയർ ഡിവിഷന്റെ സവിശേഷ സ്വഭാവം ഉയർന്ന പരിചയസമ്പന്നരും യോഗ്യതയുള്ളവരുമായ ഡോക്ടർമാരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കുന്നു എന്നതാണ്. നല്ല പരിശീലനം ലഭിച്ച നഴ്‌സുമാരും പാരാമെഡിക്കൽ സ്റ്റാഫും അവരെ പിന്തുണയ്ക്കുന്നു. ഇന്റൻസിവിസ്റ്റിന്റെ നേതൃത്വത്തിലുള്ള മൾട്ടി ഡിസിപ്ലിനറി ടീമാണ് രോഗികളെ നിയന്ത്രിക്കുന്നത്. എല്ലാ സ്പെഷ്യാലിറ്റികളിലെയും ഡോക്ടർമാർ മാനേജ്മെന്റിൽ പങ്കെടുക്കുന്നു. സങ്കീർണമായ കേസുകൾ ഡോക്ടർമാരുടെ സംഘം ദിവസവും അവലോകനം ചെയ്യുകയും ചെയ്യും. കൂടാതെ ഗുരുതരാവസ്ഥയിലുള്ള രോഗികളിൽ ECMO സേവനങ്ങൾ നൽകാൻ ഡിവിഷന്‍ പ്രാപ്തമാണ്. ഇത് ലൈഫ് സപ്പോർട്ട് തെറാപ്പിയുടെ ഒരു പുതിയ രൂപമാണ്. ചുരുക്കത്തിൽ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കു സമ്പൂർണ പരിചരണം നൽകാൻ ഡിവിഷനു കഴിയും.

8. ഐസിയുവിൽ നിന്നു നേരിട്ട് ഡിസ്ചാർജ് ചെയ്യാൻ കഴിയുമോ?

സാധാരണയായി രോഗികളെ മുറിയിലേക്കു മാറ്റുന്നതിനു മുമ്പ് സെമി ഐസിയുവിലേക്കോ ഇടനില പരിചരണ യൂണിറ്റിലേക്കോ മാറ്റും. രോഗാവസ്ഥ മെച്ചപ്പെട്ടുകഴിഞ്ഞ രോഗികളെ മാത്രമാണ് ഇടനില പരിചരണ വിഭാഗത്തിലേക്ക് മാറ്റുന്നത്. അവിടെയും അവർ സുഖം പ്രാപിക്കുന്നതു വരെ ചികിത്സ തുടരും. ശേഷം വളരെ കുറഞ്ഞ മേൽനോട്ടം മാത്രം ആവശ്യമുള്ളവരെ വാർഡിലേക്കു മാറ്റും. ചുരുക്കത്തിൽ, ഒരു ആശുപത്രിയിലെ ഏറ്റവും ഗുരുതരാവസ്ഥയിലുള്ള രോഗികളെ പരിചരിക്കുന്ന സ്ഥലമാണ് ഐസിയു. ഏറ്റവും മികച്ച ഫലം ലഭിക്കുന്നതിന് ഡോക്‌ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, ബന്ധുക്കൾ തുടങ്ങി രോഗിയുടെ പരിചരണത്തിൽ ഉൾപ്പെടുന്ന എല്ലാവരും ഐസിയുവിന്റെ നയങ്ങൾ ക്ഷമയോടെ പാലിക്കേണ്ടതുണ്ട്. സുരക്ഷിതവും വിജയകരവുമായ ഫലത്തിന് അതാണ് ഏറ്റവും ആവശ്യം.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. ദീപക് വി
MD, EDIC, MBA
കോർഡിനേറ്റർ & കൺസൾട്ടന്റ്
ക്രിട്ടിക്കൽ കെയർ
KIMSHEALTH തിരുവനന്തപുരം

––––––––––

doc

കൂടുതൽ വിവരങ്ങൾക്ക്:

KIMSHEALTH, PB No 1, Anayara PO, Trivandrum 695029,

Kerala, India Ph: +91 4712941400, +919072881666

Email: relations@kimshealth.org