Wednesday 16 October 2019 04:41 PM IST : By സ്വന്തം ലേഖകൻ

എല്ലാം ഒളിച്ചുവച്ച്, വെളുക്കെ ചിരിക്കുന്ന ‘സൈക്കോപ്പാത്തുകൾ’ നിങ്ങൾക്കിടയിലുണ്ട്; കൂടത്തായിയിലെ സൈക്കോ; കുറിപ്പ്

joll

കൂടത്തായി കൊലപാതക പരമ്പരകയ്ക്കൊപ്പം ഏവരും ആഘോഷിച്ച വാക്കാണ് ‘സൈക്കോപ്പാത്ത്.’ കൊന്നു തള്ളാന്‍ പോന്ന കൊടുംക്രൂരതയും പൊയ്മുഖവുമായി വെളുക്കെച്ചിരിച്ചും നമുക്കിടയിലുള്ള സൈക്കോപ്പാത്തുകളെ കുറിച്ച് തുറന്നെഴുതുകയാണ് ഡോക്ടർ സിജെ ജോൺ. കൂടത്തായി കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ സൈക്കോപ്പാത്ത് പ്രകൃതങ്ങളുള്ളവരെ കുറിച്ചും ഡോക്ടർ ജോൺ വ്യക്തമായി കുറിക്കുന്നുണ്ട്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

കൂടത്തായി കൊലപാതക പരമ്പരയുടെ പശ്ചാത്തലത്തിൽ സൈക്കോപ്പതിയെ കുറിച്ചുള്ള വർത്തമാനങ്ങൾ കൂടുതലായി നടക്കുന്നുണ്ട് .സൈക്കോപ്പത് പ്രകൃതങ്ങളുള്ള എല്ലാവരും കുറ്റ കൃത്യങ്ങളിൽ ഏർപ്പെടണമെന്നില്ല .പുറമെയുള്ള ആകർഷണ വ്യക്തിത്വത്തിനുള്ളിൽ ഈ സ്വഭാവങ്ങൾ ഒളിപ്പിച്ചു വച്ച് അവരിൽ ചിലർ പൊതു ജീവിതത്തിന്റെ മുഖ്യധാരയിൽ പോലും തിളങ്ങി നിൽക്കാറുണ്ട് .മറ്റുള്ളവരോട് അനുതാപമില്ലാതെ ,സ്വന്തം ഉയർച്ചക്കായി സമർത്ഥമായി തരികിട നടത്തിയും ,ആരോടും വൈകാരിക അടുപ്പം കാട്ടാതെ വെളുക്കെ ചിരിച്ചും ,നുണപറഞ്ഞു വീഴ്ചകളെ മറച്ചു വച്ചും , കുറ്റബോധം ഇല്ലാതെയും അവർ തല ഉയർത്തി നടക്കും.അവരുമായി അടുത്ത് ഇടപഴകുന്നവർക്ക് മാത്രമേ തനി നിറം മനസ്സിലാകൂ. ഇമ്മാതിരി സൈക്കോപ്പതിക് വ്യക്തിത്വങ്ങൾ ഉത്തരവാദിത്തപ്പെട്ട പല മേഖലകളിമുണ്ട് .അവരെയാണ് പേടിക്കേണ്ടത് .

(സി ജെ ജോൺ)