Wednesday 14 July 2021 12:03 PM IST : By സ്വന്തം ലേഖകൻ

അമ്മയുടെ ചുന്ദരിപ്പെണ്ണേ... അഴകിൽ നിറഞ്ഞാടി നിത്യയും നൈനനയും: വനിത എക്സ്ക്ലൂസീവ് കവർ ഫൊട്ടോഷൂട്ട്

nithya-das

പറക്കുതളികയിലെ ബസന്തിയെ ആരും മറന്നു കാണില്ല. കുസൃതിയും നർമ്മവും പ്രണയ ഭാവങ്ങളും വിതറി മലയാളി മനസുകളിൽ കുടിയേറിയ നിത്യാദാസ് ഇന്നും മലയാളിക്ക് പ്രിയങ്കരിയാണ്. കുടുംബിനിയുടെ റോളിലേക്ക് മാറിയതോടെ അഭിനയത്തോട് താത്കാലിമായി ഗുഡ്ബൈ പറഞ്ഞ നിത്യ നീണ്ട ഇടവേളയ്ക്കു ശേഷം അഭിനയ ലോകത്തേക്ക് തിരികെ വരികയാണ്. ആ വിശേഷം ഇതാദ്യമായി പുതിയ ലക്കം വനിതയിലൂടെ തന്റെ പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കുന്നു നിത്യ.

പുതിയ ലക്കം വനിതയുടെ മുഖമായെത്തിയ നിത്യയ്ക്കൊപ്പം ഒരു സർപ്രൈസ് കൂടിയുണ്ടായിരുന്നു. നിത്യയുടെ സൗന്ദര്യം അപ്പാടെ പകർന്നുകിട്ടിയ പ്രിയമകൾ നൈനനയും വനിതയുടെ മുഖചിത്രത്തിൽ മിന്നുംതാരമായി. ക്യാമറയ്ക്കു മുന്നിൽ ഇരുവരും അണിഞ്ഞൊരുങ്ങി എത്തിയപ്പോൾ അഴകിൽ ആരാണ് മുന്നിലെന്ന കാര്യത്തിൽ ആരാധകർക്കും കൺഫ്യൂഷൻ. ചിരിച്ചും കളിപറഞ്ഞും ഇരുവരും എത്തിയപ്പോൾ ക്യാമറയിൽ പതിഞ്ഞത് ഹൃദ്യമായ ഒരുപിടി ക്യൂട്ട് നിമിഷങ്ങൾ.

നിത്യദാസും നൈനയും മുഖചിത്രമായെത്തുന്ന വനിത പുതിയ ലക്കം പുതുമയുള്ള ഒരുകൂട്ടം വിഷയങ്ങൾ കൊണ്ട്കൂടി സമ്പന്നമാണ്. ദാമ്പത്യം ടോക്സിക് ആകുമ്പോൾ, അറയ്ക്കൽ കൊട്ടാരത്തിലെ ബക്രീദ് ഓർമ്മകൾ, മനസിനും ശരീരത്തിനും ഉണർവേകാൻ കർക്കടക ചികിത്സകൾ, തുടങ്ങി നിരവധി വിശേഷങ്ങൾ പുതിയലക്കം വനിതയിൽ വനിത വായനക്കാർക്കായി കാത്തുവച്ചിട്ടുണ്ട്.